Activate your premium subscription today
കാല്പന്ത് കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ് ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ് (ബ്രസീല്‍. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട് മുഴുവനായും ബ്രസീലില്‍ കൂടിയാണ് ഒഴുകുന്നത്. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്ണയിക്കുവാന് പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത് കൊണ്ടാകാം പോര്‍ച്ചുഗീസ് ആണ് ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്. സാധാരണ അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്.
ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
അപൂർവമായ ഒരു പ്രതികാര കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആഗ്രഹമാണ് ജിസ്ലെയ്ൻ സിൽവ ഡി ഡ്യൂസിനെ (35) പൊലീസുകാരിയായി മാറ്റിയത്. 1999 ഫെബ്രുവരിയിൽ ബ്രസീലിലെ ബോവ
യവുൻഡെ (കാമറൂൺ) ∙ കാമറൂൺ മുൻ ഫുട്ബോൾ താരവും ഇപ്പോൾ ദേശീയ ഫുട്ബോൾ ഫെഡറേഷൻ മേധാവിയുമായ സാമുവൽ എറ്റുവിന് ഫിഫയുടെ വിലക്ക്. ആറു മാസം ദേശീയ ടീമുകളുടെ മത്സരവേദികളിൽ നിന്നാണ് വിലക്ക്. ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ കാമറൂണും ബ്രസീലുമായുള്ള മത്സരത്തിനിടെയുള്ള അച്ചടക്കലംഘനങ്ങൾക്കാണ് വിലക്ക്.
രാഷ്ട്രീയത്തിലെ ലൈംഗികാക്രമണ പരാതികൾ കേരളത്തിന് പുത്തരിയല്ല. മന്ത്രിമാരുടെ വരെ കസേര തെറിപ്പിച്ച സ്ത്രീപീഡന വിവാദങ്ങളുണ്ടായിട്ടുണ്ട് കേരളത്തിൽ. എന്നാലിപ്പോള്‍ രാഷ്ട്രീയത്തിലെ പുതിയ ലൈംഗിക പീഡന വിവാദം വന്നിരിക്കുന്നത് ബ്രസീലിൽനിന്നാണ്. അതും കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിലുള്ള ആരോപണങ്ങൾ. അവിടെ ഒരു വനിതാ മന്ത്രിയെ ഉൾപ്പെടെയാണ് മന്ത്രിസഭയിലെ ഒരംഗം പീഡനത്തിനിരയാക്കിയത്.സംഭവത്തെക്കുറിച്ചുള്ള പരാതി പുറത്തുവന്നതിനു പിന്നാലെ ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയെ പുറത്താക്കി. ഒട്ടേറെ വനിതകളാണ് അൽമെയ്ഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത്. തുടർന്ന് പ്രസിഡന്റ് ലുല ഡസിൽവ അൽമെയ്ഡയെ പുറത്താക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ ഒരാൾ മന്ത്രി അനിയേൽ ഫ്രാങ്കോ ആണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്ന ‘മി ടൂ ബ്രസീൽ’ എന്ന സംഘടനയ്ക്കാണ് അനിയേൽ പരാതി നല്‍കിയത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങളും നടന്നു. തനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അനിയേൽ ഫ്രാങ്കോ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പോസ്റ്റ് ചെയ്തു. 2023 ജനുവരി 1 മുതൽ ലുല ഡസിൽവയുടെ രണ്ടാം കാബിനറ്റിൽ വംശസമത്വ മന്ത്രിയാണ് അനിയേൽ ഫ്രാങ്കോ. പീഡന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബ്രസീലിയ ∙ ലൈംഗികാരോപണങ്ങൾ നേരിടുന്ന ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയോട് സർക്കാർ വിശദീകരണം തേടി. വംശസമത്വ മന്ത്രി അനിയേൽ ഫ്രാങ്കോ ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നാണ് ആരോപണം.
സാവോപോളോ ∙ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് ( മുൻപ് ട്വിറ്റർ ) ബ്രസീലിലെ പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന തന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നു സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ഭീഷണിപ്പെടുത്തിയെന്നാണു കമ്പനിയുടെ ആരോപണം.
ഉള്ളടക്കം നീക്കം ചെയ്യാനുള്ള നടപടികളും, ഉത്തരവുകളുടെ പേരിൽ അലക്സാണ്ടർ ഡി മൊറേസിൽ നിന്നുള്ള അറസ്റ്റിന്റെ ഭീഷണി ചൂണ്ടിക്കാട്ടിബ്രസീലിലെ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചു എക്സ്(ട്വിറ്റർ).ജഡ്ജിയുടെ ആവശ്യങ്ങൾ ഭരണഘടനാ വിരുദ്ധവും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഇലോൺ മസ്കിൻ്റെ
തെക്കൻ ബ്രസീലിൽ പെയ്ത കനത്തമഴയിൽ ഒരു ദിനോസർ ഫോസിൽ തെളിഞ്ഞുവന്നു. ബ്രസീലിലെ സാവോ ഹോവോ ഡോ പോലെസീൻ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ശാസ്ത്രീയമായി ഇനിയും സ്ഥിരീകരിക്കപ്പെടേണ്ട ഈ ദിനോസർ ഫോസിൽ 23.3 കോടി വർഷം പഴക്കമുള്ളതാണ്
ബ്രസീലില്‍ 62 പേരുടെ മരണത്തിനു കാരണമായ വിമാനാപകടത്തിനു പിന്നില്‍ 'ഡെത്ത് സ്പൈറല്‍' എന്നു സൂചന. ആകാശത്തു നിന്നും യാത്രാവിമാനം വട്ടം ചുറ്റി താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ വിന്‍യെദോ നഗരത്തില്‍ ജനവാസമേഖലയിലാണ് വിമാനം പതിച്ചത്. അപകടത്തില്‍ പെട്ട
Results 1-10 of 171