Activate your premium subscription today
വടക്കൻ പോളണ്ടിൽ യുഎസ് മിസൈൽ, വ്യോമപ്രതിരോധ കേന്ദ്രം തുറന്നത് ബാൾട്ടിക് മേഖലയിലെ ശ്രദ്ധേയനീക്കമായി. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് മേഖലയിൽ സൃഷ്ടിച്ച ആശങ്കകൾക്കിടെയാണ് ഈ നീക്കം. 24 വർഷമായി നിർമാണത്തിലിരുന്ന ബേസ് ബാൾട്ടിക് തീരത്തിനടുത്ത് റെഡ്സിക്കോവോ പട്ടണത്തിലാണ് സ്ഥിതി
മോസ്കോ∙ ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിൽ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു.
മോസ്കോ ∙ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഡോണൾഡ് ട്രംപ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയ്ൻ യുദ്ധത്തെപ്പറ്റി ഫോണിൽ സംസാരിച്ചെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഒന്നാന്തരം ഭാവനയെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിപണിയാണ് ഇപ്പോൾ ഇന്ത്യ; ചൈനയാണ് ഒന്നാമത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു.
കീവ് ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഞായറാഴ്ച പുലർച്ചെ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. ഇവയിലേറെയും വെടിവച്ചിട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ മോസ്കോയിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
മോസ്കോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിൻ. ‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ, വളരെ ശരിയായ രീതിയിൽ, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു.’’
ബുഡാപെസ്റ്റ്∙ റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്ക് മാത്രമല്ല, യുഎസിനും ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നൽകിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ
അവശ്യ വസ്തുക്കളും സാങ്കേതിക വിദ്യയും നൽകി റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് 19 ഇന്ത്യൻ സ്ഥാപനങ്ങൾക്കും രണ്ട് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ബുധനാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തി.ആയുധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ ഇലക്ട്രോണിക്സ് പോലുള്ള നിർണായക ഘടകങ്ങൾ ഇന്ത്യൻ കമ്പനികൾ
മോസ്കോ ∙ യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്ന യുഎസ് ആരോപണത്തിനു പിന്നാലെ, ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി ചോം സൺ ഹുയി മോസ്കോയിലെത്തി.
ഇതുവരെ കേട്ടു കേള്വിയില്ലാത്തത്രയും വലിയ തുക ഗൂഗിളിന് പിഴ വിധിച്ച് റഷ്യന്‍ കോടതി. 20 ഡെസിലിയണ്‍ ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല്‍ പോലും ഇത്രയും വലിയ തുക നല്കാന് ഗൂഗിളിന് സാധിക്കില്ല.
Results 1-10 of 1755