Activate your premium subscription today
തിരൂർ∙ കഴിഞ്ഞ ദിവസം സ്ലൊവാക്യയുടെ ആകാശത്ത് ഒരു കൂട്ടം പട്ടങ്ങൾ പറന്നു. അതിലൊന്നിന് ഇന്ത്യൻ ദേശീയ പതാകയുടെ മൂവർണ നിറമായിരുന്നു. ആ പട്ടത്തിന്റെ നൂൽ പിടിച്ചിരുന്നത് ഒരു മലയാളിയും– ഷഹീർ മണ്ണിങ്ങൽ. ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയ മലപ്പുറം എഫ്സിയുടെ ജഴ്സി ധരിച്ചായിരുന്നു ഷഹീറിന്റെ പട്ടം പറത്തൽ.
ഗെൽസൻകിർഹൻ (ജർമനി) ∙ സ്ലൊവാക്യൻ തീരത്ത് നങ്കൂരമിടാൻ തുടങ്ങിയ യൂറോ ക്വാർട്ടർ ഫൈനൽ എന്ന നിധി ഇൻജറി സമയത്തു കയ്യെത്തിപ്പിടിച്ചും അധിക സമയത്തു സ്വന്തമാക്കിയും ഇംഗ്ലണ്ട്! ആദ്യ പകുതിയുടെ തുടക്കത്തിൽ സ്ലൊവാക്യ നേടിയ ലീഡ് രണ്ടാം പകുതിയുടെ ഇൻജറി സമയത്തും തുടർന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിലും നേടിയ ഗോളുകളിലാണ് ഇംഗ്ലണ്ട് മറികടന്നത്. സ്കോർ: ഇംഗ്ലണ്ട്–2, സ്ലൊവാക്യ–1. ഇവാൻ സ്ക്രാൻസാണ് (25–ാം മിനിറ്റിൽ) സ്ലൊവാക്യയുടെ ഗോൾ നേടിയത്.
ഡ്യൂസൽഡോർഫ്∙ യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്ലൊവാക്യയെ വീഴ്ത്തി യുക്രെയ്ൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുക്രെയ്ന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്നു യുക്രെയ്ൻ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്. 2012ൽ സ്വീഡനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് 2–1ന് ജയിച്ചശേഷം യുക്രെയ്ൻ സമാന രീതിയിൽ ജയിക്കുന്നത് ഇതാദ്യമാണ്.
ആദ്യ രാജ്യാന്തര കിരീട നേട്ടമെന്ന സ്വപ്നവുമായി യൂറോയ്ക്കെതിരെ ബൽജിയത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ സ്ലൊവാക്യയ്ക്കു പരിചയസമ്പത്തിൽ മുന്നിലുള്ള ബൽജിയത്തിനെതിരെ അട്ടിമറി ജയം. സ്കോർ: സ്ലൊവാക്യ–1, ബൽജിയം–0.
ബ്രാട്ടിസ്ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്ലൊവാക്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്ലോവയിൽവച്ച് ഇന്നു വധശ്രമം ഉണ്ടായത്.
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്
ബ്രട്ടിസ്ലാവ ∙ അവനവന്റെ അവകാശങ്ങളാണ് ഏറ്റവും വലുതെന്ന ഏകചിന്തയാണിന്നു പ്രബലമായിരിക്കുന്നതെന്നും ഇതു സ്വാതന്ത്ര്യത്തിന്റെ അർഥം തന്നെ കെടുത്തുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന ചെക്കോസ്ലൊവാക്യയിൽ | Pope Francis | Manorama News
കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും അവസാനം പുറപ്പെട്ട യുഎസ് സേനാ വിമാനത്തില്‍ തങ്ങളുടെ പ്രത്യേക ദൗത്യ സൈനികന് ഉണ്ടായിരുന്നില്ലെന്ന് സ്ലോവാക്യ. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ സ്ലോവാക്യന്‍ പ്രത്യേക ദൗത്യ സംഘത്തിലെ
കൂട്ടുകാർ ഈ പറക്കും കാറുകളെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ അല്ലേ? ഇതാ അത്തരത്തിലൊരു പറക്കും കാറാണ് സ്ലൊവാക്യയിലെ ബ്രാട്ടിസ്ലാവ വിമാനത്താവളത്തിൽ നിന്നു നിട്ര വിമാനത്താവളത്തിലേക്ക് ഒരു അപൂർവ പറക്കൽ കഴിഞ്ഞ ദിവസം നടത്തിയത്. വിമാനമല്ല ഒരു കാറായിരുന്നു ഈ പറക്കൽ നടത്തിയത്. വെറും കാറല്ല, പറക്കാനും റോഡിൽ
യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാവ് റോബർട്ട് ലെവൻഡോവ്സ്കിക്കും പോളണ്ടിനെ രക്ഷിക്കാനായില്ല. യൂറോയിലെ ഇ ഗ്രൂപ്പ് പോരാട്ടത്തിൽ സ്ലൊവാക്യൻ പോരാട്ടവീര്യത്തിനു മുന്നിൽ പോളിഷ് പട മുട്ടുമടക്കി (2-1). 69-ാം മിനിറ്റിൽ മിലൻ....UEFA European Football Championship, UEFA EURO 2020, Euro 2020 manorama news
Results 1-10