Activate your premium subscription today
‘‘എന്റെ പേര് ജൂലിയൻ പോൾ അസാൻജ്., ഈ കേസ് എന്നിൽ അവസാനിക്കുന്നു...’’ പസിഫിക് സമുദ്രത്തിന് നടുവിൽ ആ കുഞ്ഞു ദ്വീപിലെ കോടതിയിലിരുന്ന് ജൂലിയൻ അസാൻജ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ലോകം ഒന്നടങ്കം അന്വേഷിച്ച പേര് ഇതായിരുന്നു, ‘സായ്പെൻ’. ജൂൺ അവസാനവാരം രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജൂലിയൻ അസാൻജിന്റെ മോചനം. മാസങ്ങൾക്കിപ്പുറം, രണ്ട് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഓസ്ട്രേലിയയിലെ ആരുമറിയാത്ത ഒരിടത്ത് ജീവിതം ആഘോഷിക്കുകയാണ് അസാൻജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ‘വെക്കേഷൻ’ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് ഭാര്യ സ്റ്റെല്ലയുടെ ബ്ലോഗ് പോസ്റ്റുകളും എത്തുന്നു. എല്ലാം വിരൽ ചൂണ്ടുന്നത്, തൽക്കാലത്തേക്കെങ്കിലും പൊതു ഇടങ്ങളിൽനിന്ന് അസാൻജ് മാറി നില്‍ക്കുന്നുവെന്നാണ്. അസാൻജിന്റെ അസാന്നിധ്യത്തിനിടയിലും സായ്പെൻ എന്ന പേരിനെപ്പറ്റിയുള്ള തിരച്ചിൽ കുറയുന്നില്ല. ഏറ്റവും അവസാനം അദ്ദേഹവുമായി ചേർക്കപ്പെട്ട് കേട്ട പേരാണ്. യുകെയിൽ നിന്ന് മോചിതനായ അസാൻജെ നേരെ പോയത് പസിഫിക് സമുദ്രത്തിലെ കുഞ്ഞു ദ്വീപായ സായ്പെനിലേക്കായിരുന്നു. അസാൻജിന്റെ വാദം കേൾക്കുമ്പോൾ കടലിൽ നിന്ന് കോടതിക്കകത്തേക്ക് കാറ്റു വീശുന്നുണ്ടായിരുന്നു. ചുറ്റും പനകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മുകളിലേക്ക് നോക്കിയാൽ തിളങ്ങുന്ന നീലാകാശം... അസാൻജിന്റെ പിറകെ വന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെല്ലാം ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നു റിപ്പോർട്ടുകള്‍ എഴുതി. അറിയാത്തവരെല്ലാം സായ്പെനിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അസാൻജിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെ കിടക്കുന്ന ദ്വീപായ സായ്പെനിലെ കോടതിയിലേക്കു തന്നെ എന്തുകൊണ്ടാണ് അസാൻജിനെ കൊണ്ടുപോയത്? എന്താണ് ഒരു കാലത്ത് രക്തരൂഷിത പോരോട്ടങ്ങള്‍ ഏറെക്കണ്ടിട്ടുള്ള സായ്പെൻ ദ്വീപിന്റെ പ്രത്യേകതകളും ചരിത്രവും?
പതിനാലു വര്‍ഷം മുന്‍പ് ലോകത്തെ പൊതുവില്‍ അമ്പരപ്പിച്ച ഒരു സംഭവത്തില്‍ നിന്നുണ്ടായ കേസ് നാടകീയമായ ഒട്ടേറെ വളവുതിരിവുകള്‍ക്കു ശേഷം ഏതാണ്ട് സ്വകാര്യമായി ഒത്തുതീര്‍ന്നു. അമേരിക്കയില്‍ വധശിക്ഷയോ നീണ്ടകാലത്തെ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്ന ഭീതിയില്‍ ദിവസങ്ങള്‍തളളിനീക്കുകയായിരുന്നു
കാൻബറ ∙ ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയിൽനിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം. വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും നേരെ കൈകൾ വീശിയും ഭാര്യ സ്റ്റെല്ലയെ എടുത്തുയർത്തി സ്നേഹചുംബനങ്ങൾ നൽകിയും പിതാവ് ജോൺ
സിഡ്നി/ വാഷിങ്ടൻ∙ വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി. യുഎസുമായുള്ള ധാരണപ്രകാരം ചാരക്കുറ്റം സമ്മതിച്ച അസാൻജിനെ യുഎസ് കോടതി മൂന്നു മണിക്കൂർ വിചാരണ ചെയ്തശേഷം ജന്മനാടായ ഓസ്ട്രേലിയയിലേക്കു മടങ്ങാൻ അനുവദിക്കുകയായിരുന്നു.
വാഷിങ്ടൻ ∙ ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 2010 ൽ യുഎസ് സൈനിക രഹസ്യങ്ങൾ പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ പൗരനായ അസാൻജ് ഇപ്പോൾ ബ്രിട്ടിഷ് ജയിലിലാണ്.
ലണ്ടൻ ∙ വധശിക്ഷ നൽകില്ലെന്ന് യുഎസ് ഉറപ്പു നൽകിയാൽ മാത്രമേ ചാരവൃത്തിക്കേസിൽ വിചാരണ ചെയ്യാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകൊടുക്കാനാവൂ എന്ന് ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് ഉറപ്പു നൽകിയില്ലെങ്കിൽ പുതിയ അപ്പീൽ നൽകാൻ അസാൻജിനെ അനുവദിക്കും. കേസ് ഇനി മേയ് 20നു മാത്രമേ പരിഗണിക്കൂ എന്നതിനാൽ അസാൻജിന് വലിയ ആശ്വാസമാണ് ഹൈക്കോടതി വിധി.
സർക്കാരുകളെ കുറിച്ചടക്കം പ്രാധാന്യമുള്ള രഹസ്യ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്ന വെബ്സൈറ്റായ വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാൻജിനെ (50) അമേരിക്കയ്ക്ക് കൈമാറാമെന്ന് ബ്രിട്ടിഷ് സർക്കാർ നിലപാടു സ്വീകരിച്ചു. പെന്റഗന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു എന്നതടക്കം 17 കേസുകളിലാണ് (18 എന്ന്
ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിനു കൈമാറാൻ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അനുമതി നൽകി. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ നിയമയുദ്ധത്തിന് ഇതു വഴിതുറന്നേക്കും. സേനയുടേതുൾപ്പെടെ ഒട്ടേറെ രഹസ്യരേഖകൾ ചോർത്തിയതിന് | Julian Assange | Manorama News
ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജും സ്റ്റെല്ല മോറിസും വിവാഹിതനായി. ബ്രിട്ടനിലെ അതി സുരക്ഷാ ജയിലിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. രണ്ട് അതിഥികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു....Julian Assange, Julian Assange manorama news, Julian Assange wife
Results 1-10 of 12