Activate your premium subscription today
രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്. 28 കോടിയാണ് ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം.
ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത് രണ്ടായിരാമാണ്ടിൽ ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം: 28 കോടി
സ്വാതന്ത്ര്യത്തിനും അഞ്ചുവർഷം മുൻപ് 1942ൽ സ്ഥാപിതമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്ടർ ജനറൽ സ്ഥാനത്ത് ആദ്യമായി ഒരു വനിതയെത്തിയത് 2022ലാണ്; തമിഴ്നാട് അംബാസമുദ്രം സ്വദേശി ഡോ. എൻ.കലൈസെൽവി. നമ്മുടെ അക്കാദമിക-ഗവേഷണ മേഖലകൾ ഇന്നും സ്ത്രീകളെ എത്രത്തോളം ഉൾക്കൊള്ളുന്നു
റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 18,489 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 10,824 പേർ താമസ–കുടിയേറ്റ നിയമം ലംഘിച്ചവരും 4,638 പേർ നുഴഞ്ഞുകയറ്റക്കാരും 3,027 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ
തിരുവനന്തപുരം ∙ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റം വീണ്ടും കൂടുമെന്ന് ഗൾഫ് തൊഴിൽ മേഖലയിലെ മലയാളികളുടെ 50 വർഷത്തെക്കുറിച്ചു തയാറാക്കിയ ‘ഫൈവ് ഡെക്കേഡ്സ് ഓഫ് കേരള മൈഗ്രേഷൻ ടു ദി ഗൾഫ് കൺട്രീസ് 1974–2024’ എന്ന പുസ്തകത്തിൽ സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ ബി.എ.പ്രകാശ്. മലയാളി കുടുംബങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായി ജിസിസി രാജ്യങ്ങൾ തുടരുമെന്നു പുസ്തകം പറയുന്നു.
നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ് ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു. തിരഞ്ഞെടുപിന് മുന്‍പുള്ള പ്രചാരണ സമയത്ത് ട്രംപ് യുഎസ് ജനതയ്ക്ക് നല്കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ് ട്രംപ്. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന് അറിയിച്ച സ്ഥിതിക്ക് 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ് കൂടിയാണ്. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്. ഇന്ന് രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യം നല്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കുന്ന തിരക്കിലാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.
കുടിയേറ്റ നിയന്ത്രണമായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. ജനം അതു സ്വീകരിച്ചതു കൊണ്ടുതന്നെ വലിയ വിജയമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. അധികാരത്തിലേറും മുന്‍പ് തന്റെ ടീം സജ്ജീകരിക്കുമ്പോള്‍ ഈ മേഖലയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന സന്ദേശമാണ് ട്രംപ് നല്‍കുന്നത്.
യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ തട്ടിപ്പുകള്‍ തുടര്‍കഥകളാകുന്ന സാഹചര്യത്തില്‍ സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രവാസി ലീഗല്‍ സെല്ലിന്റെ(പിഎല്‍സി) യുകെ ചാപ്റ്റര്‍ യുകെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുകെഎംഎസ്ഡബ്ലിയു ഫോറവുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
കാനഡയിലെ ആൽബർട്ട സർക്കാരിന്റെ ‘യങ് ലീഡർ അവാർഡ്’ നേടി ഡോ. നിധിൻ സാം.‘യങ്ലീഡർ അവാർഡ് അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. നിധിൻ. കനേഡിയൻഫാർമസി വിദ്യാർഥികൾക്ക് നൽകിയ സംഭാവനയ്ക്കാണ് നിധിന് അംഗീകാരം ലഭിച്ചത്. ആൽബർട്ട ഇമിഗ്രന്റ് ഇംപാക്ട് അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 3-ന് കാൽഗരിയിൽ വച്ച് നടന്ന
Results 1-10 of 64