Activate your premium subscription today
വെടിയിൽ ശത്രുസംഹാരത്തിനു പുറമേ ആദരംകൂടി തോക്കു ചൂണ്ടി നിൽക്കാൻ തുടങ്ങിയിട്ട് ഏഴു നൂറ്റാണ്ടെങ്കിലുമായെന്നാണ് വെടിവിദഗ്ധരുടെ കണക്ക്. വെടി കണ്ടുപിടിച്ച് ഏറെ കഴിയുംമുൻപുതന്നെ, 14–ാം നൂറ്റാണ്ടിൽ, ആദരവെടി അഥവാ ആചാരവെടിയും പൊട്ടാൻ തുടങ്ങി. യുദ്ധത്തിലെ നേർവെടിയുടെ ദർശനം മാറ്റി ലംബമാക്കിയാൽ പൊട്ടുന്നത് ആചാരവെടിയുടെ സ്നേഹബഹുമാനങ്ങളാകുന്നു. യുദ്ധസാഹചര്യങ്ങളിൽ എല്ലാ വെടിയും പൊട്ടിക്കൊള്ളണമെന്നില്ലെങ്കിലും ആചാരവെടികളെല്ലാം പൊട്ടിയേ തീരൂ. അല്ലെങ്കിലത് അനാചാരവും അനാദരവുമാകും. നാലു വർഷം മുൻപ്, 2019 ഓഗസ്റ്റിൽ ബിഹാറിൽ ചീറ്റിപ്പോയ ആചാരവെടിയുടെ നിശ്ശബ്ദത ഇപ്പോഴും ആ നാട്ടിൽ ചുറ്റിത്തിരിയുന്നുണ്ട്.
നമ്മൾ നമ്മുടേതെന്നും ബ്രിട്ടിഷുകാർ അവരുടേതെന്നും അവകാശപ്പെടുന്ന കോഹിനൂർ രത്നം ഇപ്പോൾ ലണ്ടനിലാണുള്ളത്. അതു തിരിച്ചുകിട്ടണമെന്ന് നാം ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ട്. അതു നമ്മുടെ ദേശീയ ആഗ്രഹമായി സൂക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ലതാനും. ദക്ഷിണാഫ്രിക്കയ്ക്കും നമീബിയയ്ക്കും വേണമെങ്കിൽ വന്യമായ ഒരാവശ്യം ഇപ്പോൾ ഇന്ത്യയോട് ഉന്നയിക്കാം: ഞങ്ങൾ ജീവനോടെ ഏൽപിച്ചുതന്ന ചീറ്റകളെ ഞങ്ങൾക്കു ജീവനോടെതന്നെ തിരിച്ചുകിട്ടണം. ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി 20 ചീറ്റകളെയാണ് അടുത്തകാലത്ത് ഇന്ത്യയിലേക്കു കൊണ്ടുവന്നത്. സ്വന്തം നാട്ടിൽ വിളിച്ചുപോന്ന പേരുകൾ മാറ്റി തന്ത്രവിധിപ്രകാരം പുതിയ പേരിട്ട് അവയെ നമ്മൾ മധ്യപ്രദേശിലെ കുനോ വന്യമൃഗസങ്കേതത്തിലാക്കി.
കടുത്ത ചോദ്യങ്ങളും വിവാദങ്ങളുമുണ്ടാകുമ്പോൾ ഭരണാധികാരി ചുണ്ടിൽ മൗനം തൂക്കിയിടുന്നത് തന്ത്രമാണെന്നു പറയാം; ഉത്തരം മുട്ടുന്നതുകൊണ്ടാണെന്നും പറയാം. ചരിത്രത്തിലും അത് അങ്ങനെതന്നെയാണ്. കടുത്ത പല്ലുവേദനയാലെന്നപോലെ മൗനം കടിച്ചുപിടിക്കുന്ന ഭരണാധികാരികളുടെ കാവൽപുണ്യവാനെന്നു വിളിക്കാവുന്ന വില്യം രാജകുമാരനെപ്പറ്റിയുള്ള ആക്ഷേപവും അതുതന്നെ. ഫ്രാൻസിലെ ഓറഞ്ച് പ്രവിശ്യയുടെ ഭരണാധികാരിയായപ്പോൾ അദ്ദേഹത്തിന് ഓറഞ്ച് രാജകുമാരൻ എന്നു പേരുകിട്ടി. പക്ഷേ, ചരിത്രം നൽകിയ ഓമനപ്പേര് വില്യം ദ് സൈലന്റ് എന്നാണ്. മലയാളത്തിൽ വേണമെങ്കിൽ മിണ്ടാവില്യം എന്നു വിളിക്കാം.
മലയാളത്തിനു തുള്ളിത്തുളുമ്പാൻ പാകത്തിൽ കവിതയെഴുതിയ കുഞ്ചൻ നമ്പ്യാർ, കാർത്തിക തിരുനാൾ മഹാരാജാവിന്റെ രാജസദസ്സിലുണ്ടായിരുന്നു. കാർത്തിക തിരുനാൾ നാടുവാണിരുന്നില്ലെങ്കിൽ നമുക്കിപ്പോൾ തലസ്ഥാനമായി തിരുവനന്തപുരം ഉണ്ടാകുമായിരുന്നോ എന്നു സംശയമുണ്ട്. 1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ രാമവർമയാണ് തലസ്ഥാനം തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ഇപ്പോൾ തമിഴ്നാട്ടിലുള്ള പത്മനാഭപുരമായിരുന്നു അതുവരെ തിരുവിതാംകൂറിന്റെ തലസ്ഥാനം.
നമ്മുടെ മുതിർന്ന തലമുറക്കാരിൽ മിക്കവരും ശരീരശാസ്ത്രപ്രകാരം ജനിച്ചവരായിരുന്നില്ല; അവർ കഥകളിൽനിന്നിറങ്ങി വരികയായിരുന്നു. കുഞ്ഞനിയത്തിയോ അനുജനോ പിറക്കുന്ന സാങ്കേതികവിദ്യയ്ക്കു മുൻപിൽ പകച്ചുനിൽക്കുന്ന കുഞ്ഞുങ്ങളുടെ മുൻപിലാണ് അവതാരകഥകൾ പൊട്ടിവീണുകൊണ്ടിരുന്നത്. പ്രസവം ആശുപത്രി കയറിത്തുടങ്ങുന്നതിനു മുൻപുള്ള അക്കാലത്ത് അതിനു കാർമികത്വം വഹിക്കാൻ വീട്ടിലെത്തിയിരുന്ന പരിചയസമ്പന്നകളുടെ കൈവശം പച്ചമരുന്നുകൾക്കൊപ്പം ധാരാളം അവതാര കഥകളുമുണ്ടായിരുന്നു.
നമ്മുടെ വിദ്യാഭ്യാസത്തിലെ ആദിപാപം കോപ്പിയടിയാണ്. ആ സാങ്കേതികവിദ്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നു വിളിക്കാനുള്ള സാക്ഷരത അന്നില്ല. വസ്ത്രത്തിലും വസ്ത്രാക്ഷേപത്തിലും കോപ്പിയടിക്കുന്നവരെ പിടിക്കാൻ മിടുക്കുള്ള അപസർപ്പക അധ്യാപകർ എന്നുമുണ്ട്. കോപ്പിയടിക്കു പിടിക്കപ്പെട്ട ചില പാവങ്ങൾ ജീവനൊടുക്കുകപോലും ചെയ്തു. ഇനിയിപ്പോൾ അതൊന്നും വേണ്ട. 10,000 രൂപയിൽ തീരാവുന്നതേയുള്ളൂ. കോപ്പിയടിക്കു നൽകാവുന്ന പരമാവധി ശിക്ഷ 10,000 രൂപ പിഴയാണെന്നു തീരുമാനിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണു തീരുമാനിച്ചത് എന്നതിനാൽ ഈ പതിനായിരത്തിനു കരുത്തുറ്റ ശാസ്ത്രീയ അടിത്തറയുണ്ടാകുമെന്ന് അപ്പുക്കുട്ടന് ഉറപ്പാണ്.
ടേറ്റം ഒനീൽ എന്ന പത്തു വയസ്സുകാരിക്ക് ‘പേപ്പർ മൂൺ’ എന്ന സിനിമയിലെ അഭിനയത്തിന് 1974–ൽ ഓസ്കർ അവാർഡ് കിട്ടുമ്പോൾ അതൊരു വലിയ സംഭവമായിരുന്നു. പത്തുവയസുകാരിക്കു കിട്ടിയതോ, മികച്ച സഹനടിക്കുള്ള പുരസ്കാരവും. മത്സരവിഭാഗത്തിൽ ആദ്യം ഓസ്കർ കിട്ടുന്ന കുട്ടി ടേറ്റമാണ്. അതിനു മുൻപ്, 1934–ൽ, ഷേർലി ടെമ്പിൾ എന്ന ആറു വയസ്സുകാരിക്കൊരു സ്പെഷൽ ഓസ്കർ കിട്ടിയിരുന്നു. ചെറുപ്രായത്തിൽ സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു അത്. വിശ്രുത നടൻ റയൻ ഒനീലിന്റെ മകളാണ് ടേറ്റം. പിന്നീട് ടേറ്റമിനെ വിവാഹം കഴിച്ചയാളെയും നമ്മളൊക്കെ അറിയും;
ഇക്കോണമി എന്നു പേരുള്ള സാദാക്ലാസ് വിമാന ടിക്കറ്റിൽ കേരളത്തിൽനിന്നു ന്യൂയോർക്കിൽ പോയിവരാൻ ഏറ്റവും കുറഞ്ഞത് ഒന്നേകാൽ ലക്ഷം രൂപ വേണ്ടിവരും എന്നാണ് അപ്പുക്കുട്ടനു കിട്ടിയ കണക്ക്. ലോക കേരളസഭയുടെ സമ്മേളനം യുഎസിൽ നടക്കുമ്പോൾ അതു ന്യൂയോർക്കിൽ തന്നെയായിക്കൊള്ളണമെന്നില്ല. മറ്റേതെങ്കിലുമൊരു നഗരത്തിലായാലും യാത്രച്ചെലവ് കൂടിയാലും കുറയില്ല.
ഓരോ ഭാരതീയന്റെയും ഓർമയിൽ എക്കാലവും ഉപ്പിലിട്ടു സൂക്ഷിക്കേണ്ട പ്രക്ഷോഭങ്ങളിലൊന്ന് ഉപ്പുസത്യഗ്രഹമാണ്. ഉപ്പുനിർമാണത്തിന്റെ കുത്തക കൈവശംവച്ചിരുന്ന ബ്രിട്ടിഷ് ഭരണകൂടം ഇന്ത്യൻ ജനതയ്ക്കുമേൽ ഉപ്പുനികുതികൂടി അടിച്ചേൽപിച്ചതിനെതിരെയായിരുന്നു ഉപ്പുസത്യഗ്രഹം എന്ന നിയമനിഷേധ സമരം.
നായാട്ടും വെടിക്കലയും ഫ്യൂഡൽ ആൺപോരിമയുടെ അടയാളങ്ങളായിരുന്നു. കാടടച്ചു വെടിവയ്ക്കുക എന്ന ഹരിതസുന്ദര പ്രയോഗമുണ്ടായത് നായാട്ടുവെടി അനുഷ്ഠാനമായി കൊണ്ടുനടന്നവരെ ചുറ്റിപ്പറ്റിയാവണം. കാടടച്ചുവെടിയിൽ വെടിയൊച്ചയുണ്ടെങ്കിലും സംഗതി വെജിറ്റേറിയനാണ്; തത്വത്തിൽ അഹിംസയുള്ള നായാട്ട്. വെടിക്കാരൻ തോക്കുമായി കാടിനെ സമീപിക്കുന്നു. സപ്പോസ് ദിസീസ് എ ടെസ്റ്റ്ട്യൂബ് എന്ന ശാസ്ത്ര സിദ്ധാന്തപ്രകാരം കാടിനുള്ളിൽ വന്യമൃഗങ്ങളുണ്ടെന്നു സങ്കൽപിക്കുന്നു. എന്നിട്ട്, ഉന്നമെടുത്ത് കാട്ടിലേക്കു തുരുതുരാ ആചാരവെടിയുതിർക്കുന്നു.
Results 1-10 of 148