Activate your premium subscription today
കോഴിക്കോട് ∙ ആരോഗ്യമേഖലയിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവച്ചു കൊണ്ട്, കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ടെൻഡറിൽ നിന്നു മരുന്നുനിർമാണ കമ്പനികൾ പിൻവാങ്ങുന്നു. രണ്ടു വർഷത്തെ കുടിശിക 680 കോടി രൂപ കവിഞ്ഞതും ഒട്ടേറെ തവണ പണത്തിനായി സമീപിച്ചിട്ടും കെഎംഎസ്സിഎൽ അധികൃതരുടെ നിസ്സഹകരണവും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ അധികൃതർക്ക് കത്തെഴുതിയിരിക്കുന്നത്. ബാങ്കിലെ കടം തീർക്കാത്തതിനാൽ തങ്ങൾക്കു പ്രവർത്തന മൂലധനംപോലും ലഭിക്കുന്നില്ലെന്നു കമ്പനികൾ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ∙ രണ്ടു വർഷത്തെ കുടിശിക 732 കോടി രൂപയായി ഉയർന്നതിനു പിന്നാലെ പണം കിട്ടണമെങ്കിൽ ബിൽ ഡിസ്കൗണ്ടിങ് (ബിഡിഎസ്) കരാറിൽ ഏർപ്പെടണമെന്ന നിർദേശം കൂടി വന്നതോടെ സംസ്ഥാനത്തേക്കുള്ള അവശ്യമരുന്നു വിതരണത്തിൽ നിന്നു കമ്പനികൾ പിൻവാങ്ങുന്നു. കോടികളുടെ നഷ്ടത്തിലേക്കു നയിക്കുന്നതാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സി) തീരുമാനമെന്നു ചൂണ്ടിക്കാട്ടി വിവിധ കമ്പനികൾ കോർപ്പറേഷനു കത്തയച്ചു തുടങ്ങി. ഒന്നര മാസത്തേക്കുള്ള മരുന്നു മാത്രം അവശേഷിക്കെ, ആരോഗ്യ സ്ഥാപനങ്ങൾ കടുത്ത മരുന്നു ക്ഷാമത്തിലേക്കു നീങ്ങിയേക്കും.
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്സിഎൽ) നിയമനങ്ങളിൽ വ്യാപക ചട്ട ലംഘനം നടന്നതായി നിയമസഭയിൽ സമ്മതിച്ചു തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. എംപ്ലോയ്മെന്റ് ഓഫിസർ നടത്തിയ പരിശോധനയിൽ ചട്ടലംഘനം സ്ഥിരീകരിച്ചതായും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്താവൂ എന്ന നിർദേശം നൽകിയതായും മന്ത്രി മറുപടി നൽകി.
കോഴിക്കോട്∙ ഗർഭിണികൾക്കുള്ള വൈറ്റമിൻ ഗുളികകളും ഹൃദ്രോഗികൾക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ ഗുളികകളും ഉൾപ്പെടെ വൻകിട കമ്പനികൾ നിർമിക്കുന്ന നാൽപതിലേറെ മരുന്നുകൾ വ്യാജവും നിലവാരമില്ലാത്തതുമാണെന്ന് കേന്ദ്ര മരുന്ന് പരിശോധനാ ലാബിന്റെ റിപ്പോർട്ട്. മരുന്നിൽ നിർദിഷ്ട അളവിൽ രാസവസ്തുക്കൾ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് ∙ വൃക്ക രോഗികൾക്ക് വീട്ടിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഡയാലിസിസ് സെന്ററുകളിൽ ഇതിനായി നീക്കി വച്ച 6 കോടി രൂപയിൽ ശേഷിക്കുന്ന 1.10 കോടി രൂപയാണ് അനുവദിച്ചത്. എങ്കിലും കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മരുന്നു ക്ഷാമം തുടരും.
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) വ്യാപകമായി അനധികൃത നിയമനങ്ങൾ നടന്നതായി സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസ്. തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയ്മെന്റ് ഓഫിസർ ജൂൺ 17ന് കെഎംഎസ്സിഎലിൽ നടത്തിയ പരിശോധനയിലാണു കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് (സിഎൻവി) ചട്ടങ്ങൾക്കു വിരുദ്ധമായ നിയമനങ്ങൾ നടന്നതായി വ്യക്തമായത്. ഇതു സംബന്ധിച്ച റിപ്പോർട്ട് എംപ്ലോയ്മെന്റ് ഡയറക്ടർക്കും കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടർക്കും കൈമാറി.
കോഴിക്കോട് ∙ ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ച ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനു(കെഎസ്ഡിപിഎൽ) കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ(കെഎംഎസ്സിഎൽ) കരാർ നൽകിയത് വഴിവിട്ട്. കെഎംഎസ്സിഎല്ലിനു ലഭിക്കുന്ന കുറഞ്ഞ ക്വട്ടേഷൻ അടിസ്ഥാന വിലയാക്കി പൊതുമേഖലാ സ്ഥാപനം എന്ന പരിഗണന വച്ച് 15% വരെ അധിക തുക കെഎസ്ഡിപിഎല്ലിനു നൽകാം എന്നാണ് ചട്ടമെങ്കിലും ഒരു ക്വട്ടേഷനും ഇല്ലാതെയാണ് കെഎസ്ഡിപിഎല്ലിനു മെഡിക്കൽ കോർപറേഷൻ ബ്ലീച്ചിങ് പൗഡർ ഓർഡർ നൽകിയത്.
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ അരങ്ങേറിയതു തൊഴിൽ വകുപ്പിന്റെ കർശന നിർദേശങ്ങൾ മറികടന്ന്. നിയമം ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങൾ പരിശോധിക്കാൻ തൊഴിൽ വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ രണ്ടാഴ്ച മുൻപു പരിശോധനയ്ക്കെത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
കോഴിക്കോട് ∙ സർക്കാർ നിർദേശങ്ങളും കരാർ നിയമന ചട്ടങ്ങളും കാറ്റിൽപറത്തി കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്നു കണ്ടെത്തൽ. പത്രങ്ങളിലോ വെബ്സൈറ്റിലോ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ടവരിൽ 135 പേർ ഇപ്പോഴും വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.
ആലപ്പുഴ∙ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണ കരാർ ലഭിക്കാത്തതുമൂലം പൊതുമേഖലാ മരുന്നുനിർമാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി)ഗുരുതര പ്രതിസന്ധിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ മേഖലയിൽ 108 കോടി രൂപയ്ക്കു 93 ഇനം മരുന്നുകൾ വിതരണം ചെയ്ത സ്ഥാപനത്തിന് ഈ വർഷം ലഭിച്ചതു 16 മരുന്നുകൾ വിതരണം ചെയ്യാനുളള 19 കോടിയുടെ കരാർ മാത്രം.
Results 1-10 of 101