കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. 2019 മുതൽ കെ. മുരളീധരൻ (കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.