Activate your premium subscription today
വാഷിങ്ടൻ∙ ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിലെ (മുൻപ് ട്വിറ്റർ) പോസ്റ്റ്.
മോദി സർക്കാരിനേറ്റ അടിയിൽ ചോര തെറിച്ചത് ഓഹരി വിപണിയുടേത്. നാലു വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ സെൻസെക്സ് 6234 പോയിന്റ് വരെ താഴ്ന്നപ്പോൾ നിഫ്റ്റിയിലെ ഇടിവ് 1932 പോയിന്റ് വരെ. നഷ്ടപ്പെട്ട നിലവാരം ഒരു പരിധി വരെ വീണ്ടെടുക്കാൻ വില സൂചികകൾക്കു വ്യാപാരാവസാനത്തോടെ സാധ്യമായെങ്കിലും അപ്പോഴേക്കും നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽനിന്ന് 29.9 ലക്ഷം കോടി രൂപ ചോർന്നുപോയിരുന്നു.
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
ന്യൂഡൽഹി∙ എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽക്കൂടി നന്ദി പറഞ്ഞു.
ന്യൂഡൽഹി∙ 292 സീറ്റുകളുമായി നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാം മൂഴം ഉറപ്പിച്ചിരിക്കുകയാണ്.വോട്ടെണ്ണലിന്റഎ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. യുഡിഎഫ് 18 മണ്ഡലങ്ങളിൽ വിജയിച്ചു. എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ ഒതുങ്ങി. മന്ത്രി കെ.രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. തൃശൂരിൽ വിജയിച്ച് ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 74000
കോഴിക്കോട്∙ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്നുവരെ അണികൾ വിശേഷിപ്പിച്ച പൊതുസമ്മതയായ കെ.െക.ശൈലജയ്ക്കാണു യുവ നേതാവായ ഷാഫി പറമ്പിലിനു മുന്നിൽ കാലിടറിയത്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് കെ.കെ.ശൈലജയെ രംഗത്തിറക്കിയത്. കെ.മുരളീധരന് ശക്തയായ എതിരാളിയാണെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ 18 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറ്റം. സസ്പെൻസായി തുടർന്ന ആറ്റിങ്ങലിലും ജനം യുഡിഎഫിനെ കൈവിട്ടില്ല. ഇതോടെ കേരളത്തിൽ എൽഡിഎഫ് ആലത്തൂരിൽ മാത്രമായി ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തിലാണ് (1708) അടൂർ പ്രകാശ് വിജയിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപിയും അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ജയമുറപ്പിച്ച് ശശി തരൂർ.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്നു തിരഞ്ഞെടുപ്പ് ഫലം
ലണ്ടൻ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും. സ്വദേശികൾക്കൊപ്പം ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരും തിരഞ്ഞെടുപ്പ് ഫലമറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളും നോക്കിക്കാണുന്നത്. യുകെയിലും മലയാളികളടക്കമുള്ള ഇന്ത്യൻ
Results 1-10