Activate your premium subscription today
ശ്രീനഗർ ∙ ജമ്മു കശ്മീർ നിയമസഭയിലേക്ക് 5 അംഗങ്ങളെ ലഫ്. ഗവർണർ നാമനിർദേശം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, ഇതു ചോദ്യം ചെയ്ത് കോൺഗ്രസ് വക്താവ് രവീന്ദർ ശർമ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഡിസംബർ 5ന് പരിഗണിക്കും.
ശ്രീനഗർ ∙ നാഷനൽ കോൺഫറൻസ് (എൻസി) മുതിർന്ന നേതാവും മുൻ മന്ത്രിയും 7 തവണ എംഎൽഎയുമായ അബ്ദുൽ റഹിം റാഥർ ജമ്മു കശ്മീർ നിയമസഭയുടെ സ്പീക്കറാകും. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു നൽകാനും തീരുമാനമായി.
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു
ശ്രീനഗർ∙ രാഷ്ട്രപതിയുടെ ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതിക്ക് പോയിട്ടുണ്ട്. ഇനി ഇത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോകും. ഇന്ന് ഉത്തരവ് വന്നാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നിർണായക പ്രാധാന്യമുള്ളതാണ് രണ്ടു തിരഞ്ഞെടുപ്പുഫലങ്ങളും. ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞശേഷം നടത്തുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കിയാണു നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യം ജനാധിപത്യത്തിനു കിരീടം ചാർത്തുന്നത്. ഹരിയാനയിലാവട്ടെ, പത്തു വർഷത്തെ തുടർഭരണത്തോടുള്ള ജനവിരുദ്ധവികാരം തോൽവിയിലേക്കു വഴികാണിക്കുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണു ബിജെപിയുടെ ഹാട്രിക് വിജയം.
ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി. ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ
ന്യൂഡൽഹി ∙ ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി.
ന്യൂഡൽഹി ∙ പതിറ്റാണ്ടിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, ലഡാക്കിനെ ജമ്മു കശ്മീരിൽനിന്നു വേർതിരിച്ചശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്. ഇവയ്ക്കെല്ലാം പുറമേ, നിയന്ത്രണരേഖയിലെ വെടിവയ്പിനെയോ താഴ്വരയിലെ പാക്ക്–നിയന്ത്രിത ഭീകരരുടെ കുതന്ത്രങ്ങളെയോ കാര്യമായി ഭയപ്പെടാതെയുള്ള തിരഞ്ഞെടുപ്പുമാണ് ജമ്മു കശ്മീരിൽ നടന്നത്. ജയിച്ചതാര്, തോറ്റതാര് എന്നതിനെക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിനു പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണു തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്. ജമ്മു മേഖലയിലേറെയും ബിജെപിക്കൊപ്പം നിന്നപ്പോൾ കശ്മീർ ബിജെപി വിരുദ്ധ പക്ഷത്താണു വോട്ട് ചെയ്തത്. പിഡിപിക്കു ശക്തി ചോർന്നപ്പോൾ, നാഷനൽ കോൺഫറൻസ് (എൻസി) മികച്ച വിജയം നേടി. ജമ്മു മേഖലയിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ച വിമതരായ 2 പേർക്ക് വിജയം നേടാനായി. നാഷനൽ കോൺഫറൻസിന്റെ വിമതരായി മത്സരിച്ചവരിൽ 2 പേരും ജയിച്ചു. ഷോപിയാൻ മണ്ഡലത്തിൽ 2014 ൽ 7000 വോട്ടുകൾക്ക് വിജയിച്ച ഷബീർ അഹമ്മദ് കുള്ള, നാഷനൽ കോൺഫറൻസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് 1207 വോട്ടുകൾക്ക് വിജയിച്ചു. എൻസി സ്ഥാനാർഥി ഇവിടെ രണ്ടാമതെത്തി. താനമാണ്ടി മണ്ഡലത്തിൽ 6179 വോട്ടുകൾക്ക് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി മുസാഫിർ ഇഖ്ബാൽ ഖാനും എൻസി സീറ്റ് നൽകാതെ വന്നതോടെയാണ് സ്വതന്ത്രന്റെ കുപ്പായമണിഞ്ഞത്.
Results 1-10 of 41