Activate your premium subscription today
വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...
കോട്ടയം∙ ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും അതിലൊരു കാരണമുണ്ടായിരുന്നു. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ബ്രിട്ടിഷ് പാർലമെന്റ് എംപിയാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായിരുന്ന ആഷ്ഫഡിൽ ബ്രിട്ടന്റെ ഡപ്യൂട്ടി
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ 2020 ൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കു വരുമ്പോൾ അത്രയൊന്നും അറിയപ്പെടുന്ന നേതാവായിരുന്നില്ല. ഇടതുപക്ഷക്കാരനായ ജെറമി കോർബിൻ സ്ഥാനമൊഴിഞ്ഞശേഷം ലേബർ പാർട്ടിയെ മാറിയ കാലത്തിന് അനുസരിച്ചു നവീകരിക്കാൻ സ്റ്റാമെറിനു കഴിഞ്ഞു. ദീർഘകാലം അധികാരത്തിലിരുന്ന് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജീർണിച്ചുപോയ കൺസർവേറ്റീവ് പാർട്ടിക്കെതിരെ ഉയർന്ന ജനവികാരം കൂടിയായപ്പോൾ ലേബർ പാർട്ടി നേടിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ തിരഞ്ഞെടുപ്പുഫലം മാറി.
ബ്രെക്സിറ്റിലൂടെ രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ വില കളഞ്ഞ, രാജ്യത്തെ സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളിലേക്കു തള്ളിവിട്ട, 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനൊടുവിൽ ഒരു ലേബർ പ്രധാനമന്ത്രിയെ കണികണ്ടാണ് ബ്രിട്ടിഷ് ജനത ഇന്നലെ ഉറക്കമുണർന്നത്. ബ്രിട്ടിഷ് ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്കസേരയിലിരുന്ന ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നിറംകെട്ട മടങ്ങിപ്പോക്കും ബ്രിട്ടൻ കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഈ പരാജയത്തെ ഭൂകമ്പം, ചരിത്രം, സ്റ്റാമെർ സൂനാമി എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുഫലത്തിനു കാരണങ്ങൾ പലതുണ്ട്. എങ്കിലും കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ച്, അഞ്ചു വർഷം മുൻപു ലഭിച്ച വൻഭൂരിപക്ഷത്തെ എങ്ങനെയൊക്കെ പാഴാക്കിക്കളയാം എന്ന പാഠത്തിന്റെ അവസാനത്തെ അധ്യായമാണിത്.
നിയുക്ത പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജയായ ലിസ നന്ദി സാംസ്കാരിക സെക്രട്ടറി. യുകെയിലെ പൊതു തിരഞ്ഞെടുപ്പിൽ വിഗൻ സീറ്റിൽ നിന്നും മത്സരിച്ച ലിസ 10,000 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി ആൻഡി ഡോബറിനെ പരാജയപ്പെടുത്തിയത്.
മരുഭൂമിയില് കുടുങ്ങിയ മനുഷ്യർ; ഉണങ്ങി വരണ്ടു കിടക്കുന്ന അസ്ഥികൾ, മൃതദേഹങ്ങളോട് കനിവ് കാണിക്കുന്ന മണ്ണ് റിയാദ് പ്രവിശ്യയിലെ ശഖ്റാക്കു വടക്ക് അല്മുസ്തവി മരുഭൂമിയില് വഴി തെറ്റി അലഞ്ഞ സൗദി യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മരുഭൂമിയിൽ കണ്ടെത്തിയത്. മരുഭൂമിയിൽ വഴി തെറ്റുക എന്നാൽ മരണത്തിലേക്കുള്ള പാത
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില് വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്.
കോട്ടയം∙ ഓണംതുരത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ പടക്കം പൊട്ടുന്നതു കേട്ട് അയൽക്കാരും നാട്ടുകാരും ഒന്നു ഞെട്ടി. ഈ വീട്ടിലുള്ളവരും ഞെട്ടലിൽനിന്നും ആഹ്ലാദത്തിൽനിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇവിടുത്തെ ഇളയമകൻ സോജൻ ജോസഫ് (49) ബ്രിട്ടിഷ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആഹ്ലാദമാണ് പടക്കമായും ചിരിയലകളായും ഇവിടെ നിറയുന്നത്.
ലണ്ടൻ∙ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഋഷി സുനക്. ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചതായി പ്രഖ്യാപിച്ചത്. നേരത്തെ,
ലണ്ടൻ. ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കൺസർവേറ്റീവ് പാർട്ടിയുടെ നേതൃ സ്ഥാനം രാജിവയ്ക്കുന്നുന്നുവെന്ന് ഋഷി സുനക് അറിയിച്ചു.
Results 1-10 of 29