Activate your premium subscription today
പാലക്കാടും ചേലക്കരയും. ഉപതിരഞ്ഞെടുപ്പുകളുടെ അങ്കം മുറുകാൻ പോകുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ നിർണായകമാണ് ഈ മണ്ഡലങ്ങളിലെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന് പാർട്ടി പഠിച്ച സാഹചര്യത്തിൽ എൽഡിഎഫിനും നില മെച്ചപ്പെടുത്താൻ വിജയിച്ചേ തീരൂ. പാലക്കാടും ചേലക്കരയിലും ആരാണ് പകരക്കാരാവുക എന്ന ചർച്ച ഇരു പാർട്ടികളിലും സജീവം. രണ്ടിടത്തേക്കുമുള്ള അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ നാളുകൾക്കു മുൻപേതന്നെ ആരംഭിച്ചതുമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ജയിച്ചതോടെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്നത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കര തിരികെ പിടിക്കാൻ യുഡിഎഫിൽനിന്ന് ആരായിരിക്കും എത്തുക? മണ്ഡലത്തിൽ ഇപ്പോൾത്തന്നെ സജീവമായി കേൾക്കുന്ന പേരുകളിലൊന്ന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേതാണ്. ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ 20,111 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ചാറ്റ് സീറ്റിൽ’ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.
പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ പരാജയം കെപിസിസി അന്വേഷിക്കും. തൃശൂരിലെ പരാജയം അന്വേഷിക്കുന്ന കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. തൃശൂരിലെ അന്വേഷണത്തോടൊപ്പം തന്നെ ആലത്തൂരിലേതും നടത്തുമെന്നും കെപിസിസി അറിയിച്ചു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു. കോളനികളെ ആ പേരു ചൊല്ലിവിളിക്കരുതെന്ന ചരിത്രപരമായ ഉത്തരവിൽ ഒപ്പുചാർത്തിയാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്.സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്നു
തിരുവനന്തപുരം ∙ കെ.രാധാകൃഷ്ണന് മന്ത്രി പദവിയും എംഎല്‍എ സ്ഥാനവും രാജിവച്ചതോടെ ഇടതു സര്‍ക്കാരിലേക്കു പുതിയ മന്ത്രി എത്തുന്നതിനൊപ്പം സംവരണ മണ്ഡലമായ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. പുതിയ മന്ത്രി ആരാകണമെന്നതു സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ തീരുമാനമാകുമെന്നാണു സൂചന. മന്ത്രിമണ്ഡലം എന്ന
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ വിജയം നേടിയെങ്കിലും തോറ്റ മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞിയിടങ്ങളിലും കോൺഗ്രസിൽ പൊട്ടിത്തെറി. തൃശൂർ, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണു പിന്നോട്ടു പോയതിന്റെ കാരണമായി സംഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥാനാർഥിയും പാർട്ടി സംവിധാനവും തമ്മിലുള്ള ഭിന്നതകളും മറനീക്കി.
പാലക്കാട്∙ പ്രചാരണത്തിന്റെ പാതിവഴിയിൽ സുരക്ഷിതമണ്ഡലമെന്നു വിലയിരുത്തിയ പാലക്കാട്ട് സിപിഎമ്മിന്റെ സംഘടനാതല വോട്ടുകണക്കു വീണ്ടും പാടേ തെറ്റി. പഴുതടച്ചു നടത്തിയ നീക്കങ്ങളും കാച്ചിക്കുറുക്കിയ കണക്കും കടന്നു യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയതിനു പ്രധാന കാരണം ഭരണത്തിനെതിരെയുള്ള വികാരമാണെന്നും അതു
ഒന്നരലക്ഷം ഭൂരിപക്ഷത്തിൽ നിന്ന് ഇങ്ങനെയൊരു പരാജയം? അതു വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിനാണു നിലവിൽ ഭൂരിപക്ഷമെന്ന് ഒാർക്കണം. ശക്തമായ ഇടതുസ്വാധീനമുള്ള മണ്ഡലത്തിലാണു വലിയ ഭൂരിപക്ഷത്തിൽ ജനം എന്നെ വിജയിപ്പിച്ചത്. എംപി എന്ന
തൃശൂർ ∙ ‘‘എന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നേരിട്ടുവന്നു. അപ്പോൾത്തന്നെ ഞാൻ ജയിച്ചില്ലേ...?’’– ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു തിരഞ്ഞെടുപ്പു വിജയത്തെക്കാൾ സന്തോഷത്തിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10% ആണ് മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് ഇക്കുറി വർധിച്ചിരിക്കുന്നത്. കഴിഞ്ഞ
പാലക്കാട് ∙ മന്ത്രി കെ.രാധാകൃഷ്ണനായിരുന്നില്ല സ്ഥാനാർഥിയെങ്കിൽ സിപിഎമ്മിന് ആലത്തൂരിലെ ‘ചെറുകനൽ’ പോലും ലഭിക്കില്ലായിരുന്നു എന്നു കരുതുന്നവരുണ്ട്. പിണറായി വിജയൻ മന്ത്രിസഭയിലെ മികച്ച പ്രതിഛായയുള്ള മന്ത്രി എന്ന നിലയിൽ മണ്ഡലം തിരികെ പിടിക്കുകയെന്ന ഉത്തരവാദിത്തം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ
ആലത്തൂർ∙ സമ്പൂർണ തോൽവിയെന്ന നാണക്കേടിൽനിന്ന് കഴിഞ്ഞ തവണ സിപിഎമ്മിനെ രക്ഷപ്പെടുത്തിയത് ആലപ്പുഴയെങ്കിൽ, ഇത്തവണ ആ നിയോഗം ആലത്തൂരിന്. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് 'പാട്ടുപാടി' ജയിച്ച ആലത്തൂരിൽ ഇത്തവണ സിപിഎം സ്ഥാനാർഥി കെ.രാധാകൃഷ്ണന് വിജയം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.രാധാകൃഷ്ണന്റെ വിജയം. ബിജെപി സ്ഥാനാർഥി ഡോ. ടി.എൻ. സരസു മൂന്നാം സ്ഥാനത്തായി.
Results 1-10 of 60