Activate your premium subscription today
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ എല്ലാ കണ്ണുകളും മുൻ മുഖ്യമന്ത്രി ചംപയ് സോറൻ മത്സരിക്കുന്ന സെരായ്കെലയിൽ. ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബിജെപിയിൽ ചേർന്ന ചംപയ് സോറനാണ് എൻഡിഎ സഖ്യത്തിന്റെ തുറുപ്പുചീട്ട്. സെരായ്കെലയിൽ ചംപയ് സോറനെതിരെ മത്സരിക്കുന്നത് ജെഎംഎമ്മിന്റെ ഗണേഷ് മഹാലിയാണ്.
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പട്ടികയിൽ രണ്ടു മുൻ മുഖ്യമന്ത്രിമാരും. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി, ചംപയ് സോറൻ എന്നിവരാണ് ബിജെപിക്കായി മത്സരിക്കുന്നത്. 66 പേരുടെ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു.
റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചംപയ് സോറൻ പാർട്ടി അംഗത്വം എടുത്തത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നായിരുന്നു സോറൻ ബിജെപി പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ നിരീക്ഷിച്ച ജാർഖണ്ഡിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെളിപ്പെടുത്തൽ. ജെഎംഎം വിട്ട് ചംപയ് സോറൻ ബിജെപിയിൽ ചേരാനിരിക്കെയാണ് പരാമർശം. ചംപയ് സോറൻ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാർഖണ്ഡ് സർക്കാർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) മുതിർന്ന നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എക്സിലെ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് ഹിമന്ത.
ന്യൂഡൽഹി∙ ജെഎംഎം പാർട്ടി വിട്ട ജർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി. സമൂഹമാധ്യമമായ എക്സിലൂടെയാണ് ക്ഷണം.
ആർ.ജി.കാര്‍ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. അറിയാം പ്രധാനവാർത്തകൾ.
ന്യൂഡൽഹി∙ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുകയാണെന്ന് ചംപയ് സോറൻ എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ 6 എംഎൽഎമാരുമായി ഡൽഹിയിലെത്തി. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾക്കായാണു ഡൽഹിയിലെത്തിയതെന്നു ചംപയ് സോറൻ പ്രതികരിച്ചു.
Results 1-10 of 20