Activate your premium subscription today
കൊല്ലം∙ സിപിഎം ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാനുപയോഗിച്ച ചില്ലുകുപ്പിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. നിയമ നടപടിയെക്കുറിച്ച് നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചിന്ത പറഞ്ഞു. വെളുത്ത കുപ്പികൾക്ക് പകരം തവിട്ടു നിറത്തിലുള്ള കുപ്പികളിലാണ് സമ്മേളന വേദിയിൽ കരിങ്ങാലിവെള്ളം എത്തിച്ചത്. ഇവ ബീയർ കുപ്പികളാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തിയത്.
പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും നിലപാടുകളും ചർച്ചയാകുന്നതിനിടെ കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത പൊട്ടിത്തെറിയായി പുറത്തു വന്നത്. പിന്നീട് സംസ്ഥാന സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിൽ കരുനാഗപ്പള്ളി ഏരിയാ
മലയാളത്തിന്റെ മഹാനടൻ മധുവിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. വ്യക്തിപരമായി തന്റെ കുടുംബവുമായി മധു കാത്തുസൂക്ഷിക്കുന്ന അടുപ്പത്തെക്കുറിച്ചാണ് ചിന്ത ജെറോം കുറിക്കുന്നത്. അച്ഛൻ മരിച്ച ശേഷം ആ സ്ഥാനത്തു നിന്ന് തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായവും
മോഡലിങ്ങിനായി പേര് മാറ്റിയെന്ന അവകാശവാദവുമായെത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ മോഡൽ ആസിയ എന്ന നിള നമ്പ്യാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മിഷന് മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാനായി ഞങ്ങളുടെ
കൊല്ലം∙ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേല്പ്പിച്ചെന്നപരാതിയില് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവത്തകര്‍ക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സെയ്ദലി, കെഎസ്യു ജില്ലാ വൈസ്
കൊല്ലം∙ ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോൺഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോൾ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരുക്ക്. മനഃപൂർവം കാർ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണം കളവാണെന്നു കോൺഗ്രസും പറയുന്നു. ഇന്നലെ രാത്രി
വീറും വാശിയുമേറിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ട ദിനങ്ങളിലേക്കു രാജ്യം കടന്നിരിക്കുകയാണ്. മികച്ച, സ്ഥാനാർഥികളെ തന്നെയാണു ജനങ്ങൾക്കു മുൻപിൽ ഓരോ പാർട്ടിയും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടോയെന്നതിൽ ചിലരെങ്കിലും ഇതിനോടകം സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ യുവാക്കൾക്ക് എല്ലാ മേഖലയിലും അർഹമായ പ്രാതിനിധ്യം കൊടുക്കണമെന്നു തന്നെയാണു പൊതുവികാരം.
2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്‍... ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23 സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില്‍ 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. പരമാവധി വോട്ട് സമാഹരിക്കാൻ മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണത്തിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും സമകാലീന
തിരുവനന്തപുരം ∙ യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിച്ചു.
Results 1-10 of 74