Activate your premium subscription today
Sunday, Apr 20, 2025
എഐസിസി സമ്മേളനം കോൺഗ്രസ് പാർട്ടിയുടെ വഴിതിരിവായി മാറണമെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂർ. മൂന്ന് പതിറ്റാണ്ടുകളായി അധികാരത്തിലെത്താൻ കഴിയാത്ത ഗുജറാത്തിലെ സബർമതി തീരത്തുനിന്നാണ് കോൺഗ്രസ് ഉയർത്തെഴുന്നേൽപ്പിന്റെ സൂചന നൽകുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞപ്പോൾ പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 2009 ൽ കോൺഗ്രസിനു ലഭിച്ച വോട്ടുകൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. അത് ക്രിയാത്മക വിമാർശത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ തരൂർ പറഞ്ഞു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്കുള്ള ക്രമീകരണങ്ങൾക്കായി ചെലവഴിച്ച ആകെ തുക 258 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി പബിത്ര മാർഗരറ്റി രാജ്യസഭയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഈ തുകയെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിദേശ സന്ദർശനങ്ങളുടെ
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്ഘട്ടിനടുത്ത് മുൻ ഭരണത്തലവന്മാരുടെ ഓർമയ്ക്കായി ഒരുക്കിയ രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാൻ വഴിയൊരുങ്ങുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച സ്ഥലം സന്ദർശിച്ച മൻമോഹന്റെ കുടുംബം സമ്മതമറിയിച്ചു നഗരവികസന മന്ത്രാലയത്തിനു കത്തു നൽകി.
പത്തനംതിട്ട∙ ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി. ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി.
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.
തിരുവനന്തപുരം ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കേരള നിയമസഭയുടെ ആദരം. പ്രഗത്ഭനായ ധനകാര്യ വിദഗ്ധനെയും നിശ്ചയദാർഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞനെയുമാണ് മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മൻമോഹൻ സിങ്ങിന്റെ നിലപാടുകൾ പ്രശംസനീയമാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ നയങ്ങളോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു സ്മാരകം നിർമിക്കാൻ വിജയ്ഘട്ടിനടുത്തു രാഷ്ട്രീയ സ്മൃതി കോംപ്ലക്സിൽ 1.5 ഏക്കർ കണ്ടെത്തി. ഇക്കാര്യം ബന്ധുക്കളെ സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ദുഃഖാചരണത്തിലായതിനാൽ അവർ മറുപടിയൊന്നും നൽകിയിട്ടില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിനു വേണ്ടി ഈ മാസമാദ്യം ഇവിടെ ഭൂമി അനുവദിച്ചിരുന്നു. ഇതിനു സമീപമാണു മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനു ഭൂമി കണ്ടെത്തിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു.
ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരളാ ഘടകം അനുശോചനം അറിയിച്ചു.
2024 ഡിസംബർ 26 ന് രാത്രി 10 മണിക്ക് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യകർമ്മങ്ങൾ നടന്നത് ഡിസംബർ 28നാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ അസാധാരണമായ ഭരണ നൈപുണ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി
Results 1-10 of 155
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.