Activate your premium subscription today
മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ജി.സുധാകരൻ പിൻമാറിയതും വാർത്തയായിരുന്നു. ഇതിനിടെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെ
ആലപ്പുഴ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, മുൻമന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ. സുധാകരനു പുസ്തകങ്ങളും സമ്മാനിച്ചു.
തൃശൂർ∙ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേർന്നാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ വീട്ടിൽ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് ബി. ഗോപാലകൃഷ്ണന്. സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി.സുധാകരൻ. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തളിപ്പറമ്പ്∙ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്നും അവരെ താൻ വീട്ടിൽ പോയി കണ്ട് കാര്യങ്ങൾ സംസാരിച്ച് ഷാൾ അണിയിച്ചിരുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ. ഏതാനും ദിവസം മുൻപ് ആലപ്പുഴയിലെ വീട്ടിൽ പോയാണ് സുധാകരനെ നേരിൽ കണ്ടതെന്നും വീടിന്റെ ഗേറ്റിലേക്ക് വന്നാണ് സുധാകരൻ സ്വീകരിച്ചതെന്നും അത് ബിജെപിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ആലപ്പുഴ∙ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജി.സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
അമ്പലപ്പുഴ∙ സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്നു മുൻ മന്ത്രി ജി.സുധാകരനെ പൂർണമായും ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വർഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ജി.സുധാകരൻ.
കൊല്ലം ∙ സിപിഎമ്മിൽ പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്തു മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എസ്എൻ കോളജ്,സ്കൂൾ പൂർവ അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ∙ എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടെന്നും താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണ്. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്നും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സുധാകരൻ
ആലപ്പുഴ ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായി മുൻമന്ത്രി ജി.സുധാകരൻ. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം
ആലപ്പുഴ ∙ മുൻമന്ത്രി ജി.സുധാകരനിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതു പാർട്ടി അംഗത്തിനു നിരക്കാത്ത പ്രതികരണമാണെന്ന കടുത്ത വിമർശനവുമായി എച്ച്.സലാം എംഎൽഎ. ഏതു ഘടകത്തിലായാലും പാർട്ടി അംഗം അച്ചടക്കം പാലിക്കണമെന്നും സലാം പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സിപിഎമ്മിന് ഇത്തവണയുണ്ടായ വോട്ട് ചോർച്ച ചരിത്രത്തിൽ ആദ്യമാണെന്നും മറ്റും ജി.സുധാകരൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആലപ്പുഴയിൽ പുന്നപ്രയിൽ പോലും വോട്ട് ചോർന്നതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Results 1-10 of 212