Activate your premium subscription today
സാവോപോളോ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയെ (79) തലച്ചോറിലെ രക്തസ്രാവം ഒഴിവാക്കാനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേനയാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
രാഷ്ട്രീയത്തിലെ ലൈംഗികാക്രമണ പരാതികൾ കേരളത്തിന് പുത്തരിയല്ല. മന്ത്രിമാരുടെ വരെ കസേര തെറിപ്പിച്ച സ്ത്രീപീഡന വിവാദങ്ങളുണ്ടായിട്ടുണ്ട് കേരളത്തിൽ. എന്നാലിപ്പോള് രാഷ്ട്രീയത്തിലെ പുതിയ ലൈംഗിക പീഡന വിവാദം വന്നിരിക്കുന്നത് ബ്രസീലിൽനിന്നാണ്. അതും കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിലുള്ള ആരോപണങ്ങൾ. അവിടെ ഒരു വനിതാ മന്ത്രിയെ ഉൾപ്പെടെയാണ് മന്ത്രിസഭയിലെ ഒരംഗം പീഡനത്തിനിരയാക്കിയത്.സംഭവത്തെക്കുറിച്ചുള്ള പരാതി പുറത്തുവന്നതിനു പിന്നാലെ ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയെ പുറത്താക്കി. ഒട്ടേറെ വനിതകളാണ് അൽമെയ്ഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത്. തുടർന്ന് പ്രസിഡന്റ് ലുല ഡസിൽവ അൽമെയ്ഡയെ പുറത്താക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ ഒരാൾ മന്ത്രി അനിയേൽ ഫ്രാങ്കോ ആണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്ന ‘മി ടൂ ബ്രസീൽ’ എന്ന സംഘടനയ്ക്കാണ് അനിയേൽ പരാതി നല്കിയത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങളും നടന്നു. തനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അനിയേൽ ഫ്രാങ്കോ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പോസ്റ്റ് ചെയ്തു. 2023 ജനുവരി 1 മുതൽ ലുല ഡസിൽവയുടെ രണ്ടാം കാബിനറ്റിൽ വംശസമത്വ മന്ത്രിയാണ് അനിയേൽ ഫ്രാങ്കോ. പീഡന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ന്യൂഡൽഹി ∙ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനാധിപത്യ ലോകത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ യുഎസ് ക്യാപ്പിറ്റൽ ആക്രമണത്തിന്റെ ചുവട് പിടിച്ച് ബ്രസീലും. ഫുട്ബോൾ ഗ്രൗണ്ടിലും ഗാലറിയും നിറഞ്ഞുകാണാറുള്ള മഞ്ഞയും പച്ചയും വേഷധാരികളായവരുടെ പടയെ ഇത്തവണ കണ്ടത് അക്രമകാരികളായാണ്. ബ്രസീൽ ദേശീയപതാകയിലെ പച്ചയും
ബ്രസീലിയ ∙ ബ്രസീലിൽ തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത തീവ്രവലതുപക്ഷ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ ആയിരക്കണക്കിന് അനുയായികൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ഇവർ സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു 3 സമുച്ചയങ്ങളിലും കടന്നുകയറി
ബ്രസീലിയ∙ ബ്രസീലിൽ കലാപത്തിന് തിരികൊളുത്തി മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അനുകൂലികൾ. പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികളാണ് തെരുവിലിറങ്ങിയത്.
ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ലുല ഡസിൽവയിൽ നിന്നു വൈകാതെ പ്രതീക്ഷിക്കാവുന്ന ഒരു പ്രസ്താവനയുണ്ട്: ‘ദൈവം ബ്രസീലുകാരനാണ്.’ നല്ല കാലം വരുമ്പോൾ ദൈവം ബ്രസീലുകാരനെന്നും കാലം മോശമെങ്കിൽ ദൈവം പോർച്ചുഗലുകാരനെന്നും പറയുക ബ്രസീലിലെ നാട്ടാചാരമാണ്. എല്ലാം ഒരു സാംബയിൽ അവസാനിക്കും എന്ന ബ്രസീലിയൻ ചൊല്ലിന്
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല ഡസിൽവയുടെ വിജയത്തിൽ ‘സ്പോഞ്ച് പോലെയായ ഭൂമിയുടെ ശ്വാസകോശം’ ആശ്വാസം കൊള്ളുന്നുണ്ടോ? ലോകത്തെ പരിസ്ഥിതി വാദികൾക്ക് ഏതായാലും ആശ്വാസമുണ്ട്. ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ ലുല ഡസിൽവയുടെ മടങ്ങി വരവിൽ ആശ്വാസത്തിലാണെന്ന് പരിസ്ഥിതി സ്നേഹികളും പറയുന്നു. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുമെന്ന് തന്റെ ആദ്യ പ്രസംഗത്തിൽത്തന്നെ നിയുക്ത പ്രസിഡന്റ് ലുല പ്രഖ്യാപിച്ചു കഴിഞ്ഞു. ആമസോണും ബ്രസീലും തമ്മിൽ എന്താണു ബന്ധമെന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമേയുള്ളൂ– ബ്രസീലാണ് ആമസോണിന്റെ വിധി നിർണയിക്കുന്നത്. ‘‘ഭൂമിയിലെ ജീവജാലങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചിന്തിച്ചാൽ, വെട്ടി വീഴ്ത്തുന്ന മരങ്ങൾ തരുമെന്നു നിങ്ങൾ കരുതുന്ന ലാഭത്തിന്റെ എത്രയോ മടങ്ങു മൂല്യമാണു തലയുയർത്തി നിൽക്കുന്ന ഒരു മരത്തിന്. ജന്തു ജാലങ്ങളെ നശിപ്പിക്കുകയും മനുഷ്യജീവനെ അപകടത്തിലാക്കുകയും ചെയ്യുന്ന മെർക്കുറിയുടെ ചെലവിൽ വേർതിരിച്ച് എടുക്കുന്ന സ്വർണത്തേക്കാൾ എത്രയോ വലിയ വില തെളിഞ്ഞ് ഒഴുകുന്ന ഒരു നദിക്കുണ്ട്.’’– ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ലുല ഡസിൽവ നടത്തിയ പ്രസംഗത്തിലെ വരികൾ ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹികൾക്കു നൽകിയ ആവേശം ചില്ലറയല്ല. ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും ആമസോൺ കാടും തമ്മിലുള്ള ബന്ധം വിശദമായി വിലയിരുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് കോഓർഡിനേറ്ററും മലയാളിയുമായ ഷാജി തോമസ്...
ലോകകപ്പ് വർഷമാണ്. ടീം മികച്ച ഫോമിലാണ്. എന്നിട്ടും പല ബ്രസീലുകാരും ദേശീയ ടീമിന്റെ വിഖ്യാതമായ മഞ്ഞ ജഴ്സിയോടു മുഖം തിരിച്ചു നിൽക്കുകയാണ്. കാരണം ഫുട്ബോളല്ല; തികച്ചും രാഷ്ട്രീയം! രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മത്സരാർഥികളിലൊന്നായ ജൈർ ബൊൽസൊനാരോ മഞ്ഞ ജഴ്സിയെ ‘സ്വന്തമാക്കി’ എന്നതാണ് കാരണം.
Results 1-10 of 12