Activate your premium subscription today
ദോഹ ∙ ഖത്തറിൽ നടപ്പിലാക്കാൻ പോകുന്ന ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു.
ബലിപെരുന്നാള്‍ ആഘോഷിച്ച് ഖത്തർ. ത്യാഗസ്മരണയില്‍ പതിനായിരകണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു.
അബുദാബി/ദോഹ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണത്തിൽ യുഎഇ, ഖത്തർ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.
ദോഹ ∙ ഖത്തർ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി നേരിട്ടു നൽകുന്ന സ്വർണ മെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോൺ ജിജിക്കാണ് അപൂർവ നേട്ടം. ഖത്തർ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ എൻവയൺമെന്റ് സയൻസിലാണ് ജോഷ് ഉന്നത വിജയം നേടിയത്.
ദോഹ ∙ സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും ആവേശമായി ദോഹ രാജ്യാന്തര പുസ്തകമേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എത്തി. ഇന്ന് രാവിലെയാണ് ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന 33-ാമത് ദോഹ രാജ്യാന്തര പുസ്തകമേള കാണാന്‍ അമീര്‍ എത്തിയത്. ഖത്തറിലെയും സൗഹൃദ, സഹോദര
ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള
ദോഹ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
ദോഹ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ ആചാരപരമായ വരവേൽപ്പ് നൽകി. ഖത്തർ അമിർ ഷെയ്ഖ് തമിം ബിന്‍ ഹമദ് അൽത്താനിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ്
തിരുവനന്തപുരം∙ ‘ഇതൊരു രണ്ടാം ജന്മമാണ്, മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദി പറയുന്നു’– ഖത്തറിൽ രാജ്യദ്രോഹകുറ്റത്തിനു തടവിലായിരുന്ന ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം സ്വദേശി രാഗേഷ് ഗോപകുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മോചിപ്പിക്കപ്പെട്ടവർ ഡൽഹിയിലെത്തിയത്.
ദോഹ ∙ പൊലീസ് കോളജിലെ ആറാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു. ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 107 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. അൽ സെയ്ലിയയിലെ പൊലീസ് കോളജിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ
Results 1-10 of 23