Activate your premium subscription today
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നും രാജ്യത്തെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉൾപ്പെടെയുള്ള റഗുലേറ്ററി സംവിധാനങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമാക്കണമെന്നും കെ.സി.വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ രാജ്യത്തു നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല. ഉപധനാഭ്യർഥന ഉൾപ്പെടെ ധനകാര്യ ബില്ലുകൾ അവതരിപ്പിച്ചു പൂർത്തിയാക്കിയ ശേഷമാകും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ സഭയിലെത്തുക. ഈയാഴ്ച അവസാനം തന്നെ ബിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി∙ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ വിരൽ മുറിച്ച ഏകലവ്യന്റെ പോലെയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിക്ക് അവസരം നൽകി യുവാക്കളുടെ അവസരം കേന്ദ്രം നിഷേധിക്കുകയാണെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ചർച്ചയിൽ
കോട്ടയം∙ നിലമ്പൂർ എംഎൽഎ പി.വി. അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി വിവരം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞു.
അമ്പലപ്പുഴ ∙ കളർകോട് വാഹന അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായധനം പ്രഖ്യാപിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ചികിത്സാ ചെലവ് മുഴുവനായി സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ്
കൊല്ലം ∙ വയനാട് പുനരധിവാസത്തിനായി കേരള സർക്കാർ അനുവദിക്കുകയാണെങ്കിൽ സ്വന്തം നിലയ്ക്കു ഭൂമി വാങ്ങി വീടു വയ്ക്കാനുള്ള സന്നദ്ധത കർണാടക, തെലങ്കാന സർക്കാരുകൾ അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കർണാടക, തെലങ്കാന സർക്കാരുകൾ പ്രഖ്യാപിച്ച വീടുകൾക്കു സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ പോലും കേരള സർക്കാരിനായിട്ടില്ല. ഇരു സർക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഇവരുമായി ആശയവിനിമയം പോലും നടത്തിയില്ല.
ന്യൂഡൽഹി∙ ആലപ്പുഴ കളർകോട് അപകടത്തെക്കുറിച്ചുള്ള കെ.സി.വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് എറണാകുളത്തെ ബൈപാസ് നിർമാണം നടക്കുന്നുവെന്ന മറുപടിയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ എറണാകുളത്തെ ബൈപാസിനെ പറ്റി പറയുന്നതിനെ കെ.സി.വേണുഗോപാൽ എതിർത്തതോടെ ഗഡ്കരി വിഷയം മാറ്റി. നിരവധി നിയമങ്ങൾ സർക്കാർ നിർമിച്ചുവെന്നും അതൊന്നും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും മറുപടി പറഞ്ഞ് ഗഡ്കരി തടിതപ്പുകയായിരുന്നു.
ആലപ്പുഴ∙ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജി.സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
ആലപ്പുഴ ∙ അരൂർ തുറവൂർ ദേശീയപാതയുടെ സമാന്തരമായി നിലവിൽ വാഹനങ്ങൾ പോകുന്ന റോഡുകൾ നവീകരിക്കാൻ ദേശീയപാത അതോറിറ്റി 7 കോടി രൂപ അനുവദിക്കാൻ ധാരണയായെന്നു കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ മേഖലയിൽ യാത്രാക്ലേശം കുറയ്ക്കാൻ സഹായിക്കുന്ന റോഡുകൾ യോജിപ്പിച്ചുള്ള ട്രാഫിക്
ആലപ്പുഴ∙ ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്.
Results 1-10 of 438