Activate your premium subscription today
അടിമാലി ∙ ജില്ലയിലെ വിവിധ അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള 10 ചെയിൻ പ്രദേശത്തെ കർഷകർക്ക് പട്ടയം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.അപ്പർ ചെങ്കുളം വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയതിനു ശേഷം ചിത്തിരപുരത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരൂർ ∙ ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മലപ്പുറം പാക്കേജ് എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തലക്കാട് വെങ്ങാലൂരിൽ 220 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 2032ൽ പൂർത്തിയാകുന്ന തരത്തിൽ ദീർഘകാല
തിരുവനന്തപുരം ∙ പ്രതിമാസ വൈദ്യുതിബിൽ ഉടൻ നടപ്പാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷനു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ പരിസ്ഥിതി പ്രശ്നങ്ങളുയർത്തി ജലവൈദ്യുത പദ്ധതികൾ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് വലിയ വിലയ്ക്കു വൈദ്യുതി വാങ്ങുകയേ വഴിയുള്ളൂ എന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടി വരും. സംസ്ഥാനത്തെ ഉൽപാദനം 2030 ൽ 10,000 മെഗാവാട്ടിൽ എത്തിക്കാനാണു കെഎസ്ഇബി ലക്ഷ്യമിടുന്നത്. 50 മെഗാവാട്ടിന്റെ വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് അനുമതിയായി. ഇവിടെ നിന്ന് 2027 മുതൽ 3.04 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കും.
തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ∙ സോളർ ഉറവിടങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവു ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉള്ള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം∙ ആണവ വൈദ്യുത പദ്ധതിക്കായി പ്രാഥമിക ചർച്ച പോലും നടന്നില്ലെന്ന നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്ന് സമ്മതിച്ച് വാർത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രി മുൻ നിലപാട് തിരുത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രനു സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ 2 മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2364 ദിവസമായി (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ്.
പാലക്കാട് ∙ മഴക്കെടുതി നേരിടാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾക്കു തടസ്സം പണമില്ലാത്തതാണെന്നു വിവിധ സർക്കാർ വകുപ്പ് മേധാവികൾ. മഴക്കെടുതി നേരിടുന്നതിന്റെ ഭാഗമായി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. വഴിയരികിലും
തിരുവനന്തപുരം∙ രണ്ടു പിണറായി സർക്കാരുകളുടെ കാലത്ത് കെഎസ്ഇബിയുടെ കടബാധ്യത 4506.24 കോടി രൂപ വർധിച്ചു. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ കെഎസ്ഇബിയുടെ കടബാധ്യത 5925.44 കോടിയായിരുന്നെങ്കിൽ, ഇപ്പോൾ 10431.68 കോടിയായെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മറുപടി നൽകി. ജീവനക്കാരുടെ എണ്ണം 33950ൽ നിന്ന് 26936 ആയി കുറഞ്ഞു. പ്രതിദിന ശരാശരി വരുമാനം 30.81 കോടിയിൽനിന്ന് 58.02 കോടിയായി ഉയർന്നു. വൈദ്യുതി നിരക്കു വർധിപ്പിക്കാൻ സർക്കാരിനു കെഎസ്ഇബി ശുപാർശയൊന്നും നൽകിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
Results 1-10 of 179