Activate your premium subscription today
Monday, Mar 24, 2025
ന്യൂഡൽഹി ∙ ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന്റെ കാറ്റാടി–സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി ഒഴുക്കൻ മറുപടി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇറങ്ങിപ്പോയി. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയോ എന്നായിരുന്നു ചോദ്യം. ഏതൊരു പദ്ധതിക്കും ലൈസൻസ് നൽകുന്നതിനു മുൻപ് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ക്ലിയറൻസ് തേടാറുണ്ടെന്ന മറുപടിയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നൽകിയത്. ഇതിൽ തൃപ്തരാകാതെ കോൺഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ന്യൂഡൽഹി ∙ ഇമിഗ്രേഷനുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ’ പിൻവലിക്കുകയോ സംയുക്ത പാർലമെന്ററി സമിതിക്കു വിടുകയോ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബില്ലിലെ പല വ്യവസ്ഥകളും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബില്ലിന്റെ അവതരണം എതിർത്തു നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ ഓഫിസറുടെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥ നീതിയുടെ ലംഘനമാണ്. അപ്പീൽ നൽകാൻ വ്യവസ്ഥ വേണം. വിദേശികളെ പ്രവേശിപ്പിക്കുന്ന ആശുപത്രികൾ അവരുടെ വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ മെഡിക്കൽ നൈതികതയ്ക്ക് എതിരാണെന്നും തിവാരി പറഞ്ഞു.
ന്യൂഡൽഹി ∙ മഹുവ മൊയ്ത്രയ്ക്കെതിരെ നടപടിയെടുക്കാനുള്ള റിപ്പോർട്ട് സഭയിൽ സമർപ്പിച്ച് 2 മണിക്കൂറിനുള്ളിൽ ചർച്ച നടത്തുന്നത് ശരിയല്ലെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. തെളിവെടുപ്പിൽ മഹുവയ്ക്കു സ്വാഭാവിക നീതി നിഷേധിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ചണ്ഡിഗഢ്∙ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ്. എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം വയ്ക്കുന്നില്ലെന്നാണ് കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. പഞ്ചാബിലെ അനന്ത്പുർ സാഹിബിലുള്ള തിവാരി
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.