Activate your premium subscription today
കോഴിക്കോട്∙ അടിസ്ഥാന വര്‍ഗത്തെയും നയനിലപാടുകളും കൈയൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ആര്.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്ലിം-ഹിന്ദു സ്ഥാനാർഥികള്‍ക്കെതിരെ
തിരുവനന്തപുരം∙ സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന
തിരുവനന്തപുരം ∙ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ, ലീഗ് അംഗം എം.കെ.മുനീറിനെയും അദ്ദേഹത്തിന്റെ മണ്ഡലമായ കൊടുവള്ളിയെയും കുറിച്ചു സിപിഎം അംഗം വി.ജോയി നടത്തിയ പരാമർശത്തിന്റെ പേരിൽ നിയമസഭയിൽ ഭരണ, പ്രതിപക്ഷ തർക്കം.
കോഴിക്കോട്∙ പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന വിവേചനത്തിനെതിരെ അനിശ്ചിതകാല സമരവുമായി എം.കെ.മുനീർ എംഎൽഎ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിദ്യാലയങ്ങളുടെ പടിക്ക് പുറത്ത് നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കോഴിക്കോട് ∙ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ സാരമായി പരുക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് നിർബന്ധിച്ച് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത് ജയിലിലടച്ചുവെന്ന് എം.കെ.മുനീർ എംഎൽഎ. കയ്യെല്ലിനു പൊട്ടലുള്ള കാര്യം അന്നു മെഡിക്കൽ കോളജിൽ നിന്നെടുത്ത എക്സ്റേയിൽ തന്നെ വ്യക്തമായിട്ടും ഡോക്ടർമാർ അതു വെളിപ്പെടുത്താതെ അറസ്റ്റിനു സൗകര്യമൊരുക്കിക്കൊടുത്തുവെന്നും മുനീർ ആരോപിച്ചു. പേരാമ്പ്ര നടുവണ്ണൂർ നൊച്ചാട് മാവട്ടയിൽ പി.സി.ലിജാസിനെയാണ് ഏപ്രിൽ 27ന് പുലർച്ചെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി റിമാൻഡ് ചെയ്തത്.
വടകര∙ സിപിഎമ്മിനെ ഇനി മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാവും നല്ലതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ. വ്യാജസന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ യുഡിവൈഎഫ് നടത്തിയ റൂറൽ എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ ഹിറ്റ്ലര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പ്രൊപഗാൻഡ മന്ത്രിയായി ഗീബല്സിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീര്‍. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാന്‍ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. മോദിയില്‍നിന്ന് രാഹുലിലേക്ക് സിപിഎം ടാര്‍ഗറ്റ് മാറ്റിയിരിക്കുന്നു. മോദി വീണ്ടും അധികാരത്തില്‍ വരുന്നത് പിണറായിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കണമെന്നതാണ് പിണറായിയുടെ ലക്ഷ്യം. മണിപ്പൂരില്‍ പോയി അവരുടെ കണ്ണീരൊപ്പി ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിയോട് മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാന്‍ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീർ ചൂണ്ടിക്കാട്ടി.
ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ രാജ്യത്തു സംഭവിക്കാൻ പോകുന്ന അപകടം മുസ്ലിം സംഘടനകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവർ യുഡിഎഫിന് ഒപ്പമാണ്. ബിജെപിയുമായി നേരിട്ട് എവിടെയാണ് സിപിഎം ഏറ്റുമുട്ടുന്നത്? പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നു പറയാൻ കഴിയാത്ത, ഫാഷിസ്റ്റുകളോടു തോൽക്കാൻ വേണ്ടി മാത്രം കളിക്കാനിറങ്ങുന്ന ഇടതു സ്ഥാനാർഥികൾക്ക് ആരും വോട്ട് ചെയ്യില്ല.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഗൺമാൻ, പഴ്സനൽ സെക്യൂരിറ്റി ഓഫിസർ എന്നിവരുടെ ചുമതലകൾ അതീവ രഹസ്യമായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവരുടെ ചുമതലകൾ എന്തെന്നും ഇതു സംബന്ധിച്ച ഉത്തരവുകൾ എന്തെന്നും ഡോ.എം.കെ.മുനീർ, അൻവർ സാദത്ത് എന്നിവരാണു ചോദ്യമുന്നയിച്ചത്. അതീവ സുരക്ഷ (സെഡ് പ്ലസ്) ആവശ്യമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ കാര്യങ്ങളും സുരക്ഷ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും അതീവ രഹസ്യസ്വഭാവമുള്ളതായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. ഗൺമാന്റെ കാര്യത്തിലും ഇതേ മറുപടി നൽകി.
കൊടുവള്ളി∙ എം.കെ.മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന് വർണാഭമായ ഘോഷയാത്രയോടെ തുടക്കമായി. മോഡേൺ ബസാറിൽ നിന്നാരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചു. എം.കെ.മുനീർ എംഎൽഎ, വി.എം.ഉമ്മർ, കെ.സുധീർ, കെ.കെ.എ.കാദർ, എ.കെ.അബ്ദുല്ല, എം.എ.റസാഖ്, കെ.ബാബു, എ.അരവിന്ദൻ, വായോളി
Results 1-10 of 87