Activate your premium subscription today
സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല. ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്. എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.
മാനന്തവാടി ∙വയനാട് മണ്ഡലത്തിനു വേണ്ടത് വൺ ഡേ സുൽത്താനെയോ സുൽത്താനയെയോ അല്ലെന്നും ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെ ആണെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു.എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിശ്വസിച്ച് തിരഞ്ഞെടുത്ത
കൊച്ചി∙ 1993 ലെ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എസ്.ശിവരാമനു വേണ്ടി അബ്ദുൽ നാസർ മഅദനി തിരഞ്ഞെടുപ്പു പര്യടനം നടത്തിയതും ഇഎംഎസ് മഅദനിയെ ഗാന്ധിജിയോട് ഉപമിച്ചതും സിപിഎം നേതാവ് പി.ജയരാജൻ പുസ്തകത്തിൽ കുറിക്കാൻ മറന്നതിന്റെ കാരണമെന്ത് എന്ന ചോദ്യവുമായി പിഡിപി.
കോഴിക്കോട്∙ സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അബ്ദുൽ നാസർ മദനിക്കെതിരെ ജയരാജൻ പുസ്തകത്തിൽ നടത്തിയ പരാമർശത്തോട് യോജിപ്പില്ലെന്നും പുസ്തക പ്രകാശനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ പാർട്ടി മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവർ ഉൾപ്പെടെ 31 പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വിചാരണ കൂടാതെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ഇരുവരും സമർപ്പിച്ചിരുന്ന വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.
കോടിയേരി ബാലകൃഷ്ണൻ ഓർമദിനമായിരുന്നു ഒക്ടോബർ ഒന്നിന്. പാർട്ടി നേതൃനിരയാകെ കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാഞ്ജലി അർപ്പിച്ച ദിവസം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ തന്ത്രപരമായ പങ്കുവഹിച്ചിരുന്ന മുൻ സംസ്ഥാന സെക്രട്ടറിയുടെ വേർപാട് കണ്ണൂരിലെ നേതാക്കൾ തമ്മിലെ ഇഴയടുപ്പത്തെയും ബാധിച്ചു. തലശ്ശേരിയും കൂത്തുപറമ്പും വടകരയും എല്ലാം ഉൾപ്പെടുന്ന കടത്തനാടൻ പ്രദേശത്തിനു പോരാട്ടവീര്യമേറും. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഇപ്പോഴും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമെടുക്കുന്നു. നേതാക്കൾ ആയുധം കയ്യിലെടുക്കാറില്ലെങ്കിലും പാർട്ടിക്കുള്ളിലെ ശത്രുവിനെ നിലംപരിശാക്കാൻ ‘ആയുധങ്ങൾ’ തേടി നടക്കുകയാണവർ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിൽ ഉടക്കാണെന്ന കാര്യം രഹസ്യമല്ല. നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ് സമയത്ത് ഗോവിന്ദനും ഇ.പിയും തമ്മിലെ അസ്വാരസ്യം വളരെ പ്രകടമായി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ടിങ് ചുമതല എം.വി.ഗോവിന്ദനും കാസർകോട് ജില്ലയിൽ ഇ.പി.ജയരാജനുമായിരുന്നു. ഇരുജില്ലകളിലും ചർച്ചയ്ക്കിടയിലുയർന്ന ചില കാര്യങ്ങൾ ഇരുകൂട്ടരും ആയുധമാക്കി. ഇ.പിക്കെതിരെ കണ്ണൂരിൽ വ്യാപകമായ പരാതിയുയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ബന്ധങ്ങളും വിമർശിക്കപ്പെട്ടു. നേതൃത്വവുമായി അടിക്കടി ഉടക്കി പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇ.പിയെന്നു വിമർശനമുണ്ടായി. ചെറുവത്തൂരിൽ
കോഴിക്കോട്∙ അരിയിൽ ഷുക്കൂർ വധക്കേസിൽ നിന്നു എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോ എന്നറിയാനാണ് സിപിഎം നേതാവ് പി.ജയരാജൻ കേരളത്തിൽ ഐഎസ് റിക്രൂട്മെന്റ് നടക്കുന്നുണ്ടെന്ന പരാമർശം നടത്തിയതെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഷുക്കൂർ വധക്കേസ് ആർഎസ്എസ്-സിപിഎം ബന്ധത്തിന്റെ തെളിവാണ്.
തിരുവനന്തപുരം∙ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലയാളികളും ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി∙ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം.
കണ്ണൂർ ∙ ഈ തിരുവോണത്തിനും പി.ജയരാജന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ആഘോഷങ്ങൾക്കൊപ്പം ഒരു വേദനയുടെ ഓർമ കൂടി അവർ പങ്കുവയ്ക്കും. ഇന്ന് ആ ഓർമയ്ക്ക് 25 വയസ്സാകുകയാണ്. 1999 ലെ തിരുവോണ ദിവസമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നായ പി.ജയരാജൻ കുടുംബവീട്ടിൽവച്ച്
Results 1-10 of 229