Activate your premium subscription today
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റ കോഴ ആരോപണം അന്വേഷിച്ച എൻസിപിയുടെ പാർട്ടി കമ്മിഷൻ റിപ്പോർട്ട്, സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ദേശീയ അധ്യക്ഷൻ ശരദ് പവാറിനു കൈമാറും. സംസ്ഥാന നേതൃയോഗത്തിനു മുന്നിലും വയ്ക്കും. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളിൽ നടക്കുന്ന ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ധാരണ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്ന 20നു ശേഷമേ തീരുമാനമെടുക്കൂ
തിരുവനന്തപുരം∙ എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല. എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.
തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം∙ എൻസിപിയിലെ മന്ത്രിമാറ്റത്തിൽ തീരുമാനം ഒരാഴ്ച കൂടി നീളും. ഇതോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു തലേദിവസം വരെ എ.കെ.ശശീന്ദ്രൻ മാറി മന്ത്രിക്കസേരയിലേക്ക് തോമസ് കെ.തോമസ് വരുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരും. ഒക്ടോബർ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ മൂന്നിന് കാണാമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ അറിയിച്ചു.
കോഴിക്കോട് ∙ എൻസിപി മന്ത്രിമാറ്റത്തിൽ പാർട്ടി പ്രസിഡന്റ് പി.സി.ചാക്കോ ഉറച്ചുനിൽക്കുകയും എ.കെ.ശശീന്ദ്രന് അനുകൂലമായി മുതിർന്ന നേതാക്കൾ നിലപാടു വ്യക്തമാക്കുകയും ചെയ്തതോടെ പാർട്ടി പിളപ്പിലേക്കു നീങ്ങുകയാണെന്നു സൂചന. ശശീന്ദ്രനെ മാറ്റി, തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചാക്കോ ഒക്ടോബർ 3നു മുഖ്യമന്ത്രിയെ കാണും.
കോഴിക്കോട് / തിരുവനന്തപുരം ∙ എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കു വഴങ്ങാതെ മന്ത്രി എ.കെ.ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. മന്ത്രിമാറ്റം ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ പി.സി.ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റിയിലെ ശശീന്ദ്രൻ പക്ഷക്കാരായ നേതാക്കൾ ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളത്ത് മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്താൻ എൻസിപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പി.സി.ചാക്കോയ്ക്കൊപ്പം മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും കൂടി മുഖ്യമന്ത്രിയെ കാണാനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ശശീന്ദ്രൻ ഒഴിഞ്ഞു.
കോഴിക്കോട് ∙ മന്ത്രിമാറ്റ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന എൻസിപി നേതൃത്വം ഈയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസ് എംഎൽഎയും മുഖ്യമന്ത്രിയെ കാണുന്നത്. മന്ത്രിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.
കോഴിക്കോട് / തിരുവനന്തപുരം∙ എൻസിപിയിൽ മന്ത്രിമാറ്റ ആവശ്യത്തിൽ സമ്മർദം ഉയർത്താനായി തോമസ് കെ.തോമസ് എംഎൽഎ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ രണ്ടു ദിവസത്തിനുള്ളിൽ കാണും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും ഈ ചർച്ചയിൽ പങ്കെടുക്കും. ഇന്ന് തലസ്ഥാനത്തു നടക്കുന്ന എൽഡിഎഫ് യോഗത്തോടനുബന്ധിച്ചും ചർച്ചകളുണ്ടാകും. ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും എൽഡിഎഫ് യോഗത്തിലെ പാർട്ടി പ്രതിനിധികളുമാണ്.
കോഴിക്കോട്∙ എ.കെ.ശശീന്ദ്രൻ മന്ത്രി പദവിയിൽ തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകം. മുഖ്യമന്ത്രി പിണറായി വിജയനെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തോമസ് കെ.തോമസ് എംഎൽഎയുടെ ശ്രമം. ഒന്നാം പിണറായി സർക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രൻ തനിക്കായി മാറി നിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ പിന്തുണയോടെ തോമസ് ആവശ്യപ്പെടുന്നത്.
കൊച്ചി ∙ നേതൃത്വം തെറ്റിൽനിന്നു തെറ്റിലേക്ക് പോയപ്പോൾ ജനങ്ങൾ സ്വയം ‘രക്ഷാപ്രവർത്തനം’ നടത്തിയതാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണമെന്നു ഘടകകക്ഷിയായ എൻസിപി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും എൽഡിഎഫ് കൺവീനറുടെ ‘കൂട്ടുകെട്ടുകളും’ പിൻവാതിൽ നിയമനങ്ങളും എസ്എഫ്ഐയുടെ ഗുണ്ടായിസവും ന
Results 1-10 of 52