Activate your premium subscription today
കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി; കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.ചിദംബരം. രാവിലെ 9 മണിയോടെ വയലാർ രവിയെ കാണാനെത്തിയ ചിദംബരം അര മണിക്കൂറിലേറെ ചെലവിട്ടാണു മടങ്ങിയത്. ചിദംബരത്തെ കണ്ട് ഏറെ ആഹ്ലാദവാനായി
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗത്തിന് ഇനി പേര് ‘സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ്’. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടുന്ന സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് യോഗം നാലുമാസത്തിലൊരിക്കൽ ചേരും. രണ്ടുദിവസത്തെ ദൈർഘ്യമുള്ളതാകും ഓരോ യോഗവും. ജില്ലകളിൽ ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് എന്ന പേരിലാണ് അറിയപ്പെടുക. ഇതിന്റെ യോഗം ഒരു പകൽ നീണ്ടുനിൽക്കും. വയലാർ രവി പ്രസിഡന്റായിരിക്കെ സംസ്ഥാന നേതൃയോഗത്തിനു സെൻട്രൽ എക്സിക്യൂട്ടീവ് എന്നു പേരു നൽകിയിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃയോഗം, സംസ്ഥാന നിർവാഹക സമിതി യോഗം തുടങ്ങിയ പല പേരുകൾ ഉപയോഗിച്ചിരുന്നു.
പുതുപ്പള്ളി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 80–ാം ജന്മവാർഷികദിനത്തിൽ കല്ലറയിലേക്കും സമ്മേളനഹാളിലേക്കും ഒഴുകിയെത്തിയത് നൂറുകണക്കിനുപേർ. കനത്ത മഴയെ അവഗണിച്ചും ദീപ്തമായ ഓർമകളുമായി ‘സാന്ത്വനദിന’ത്തിൽ ജനക്കൂട്ടം പുതുപ്പള്ളിയിലേക്കെത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ നടന്ന
തിരുവനന്തപുരം ∙ ജീവിച്ചിരുന്നപ്പോൾ എല്ലാ പിറന്നാളിനും കാരുണ്യത്തിന്റെ മധുരം പങ്കിട്ടിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 80–ാം ജന്മദിനത്തിൽ ആ പ്രവർത്തനം കുടുംബവും സഹപ്രവർത്തകരും ഏറ്റെടുക്കും. ഉമ്മൻ ചാണ്ടി അന്തരിച്ചശേഷമുള്ള ആദ്യ ജന്മദിനമാണിന്ന്. ജന്മനാടായ പുതുപ്പള്ളിയിലും കർമ മണ്ഡലമായിരുന്ന തിരുവനന്തപുരത്തും ഒട്ടേറെ സാന്ത്വന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ ‘ജ്യേഷ്ഠൻ ഇരിക്കുമ്പോൾ അനുജൻ പോകാൻ പാടില്ല. എനിക്കിതു താങ്ങാനാകുന്നില്ല. കൂടുതലൊന്നും പറയാനാകുന്നില്ല’– എ.കെ.ആന്റണി പറഞ്ഞു. ഇത്ര സങ്കടപ്പെട്ടു കണ്ണീരോടെ ആന്റണിയെ ഭാര്യ എലിസബത്തും കണ്ടിട്ടുണ്ടാകില്ല. അവർ ഇരുവരെയും ഒരുമിപ്പിച്ചത് ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയുമാണ്. വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ആന്റണി. രാഷ്ട്രപതി സെയിൽ സിങ് തിരുവനന്തപുരത്തു വന്നപ്പോൾ ആന്റണി കൂടി ഉൾപ്പെട്ട വേദിയിൽ അൽപം നർമം കലർത്തി അക്കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചു. കല്യാണം വേണ്ടെന്ന തീരുമാനം ഉപേക്ഷിച്ചത് ആന്റണി വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയോടാണ്. ‘പെണ്ണിനെ ബാവയും (മറിയാമ്മ) ഉമ്മൻ ചാണ്ടിയും കണ്ടുപിടിക്കൂ’– ആന്റണി ആവശ്യപ്പെട്ടു. ബാങ്കിൽ ഒപ്പം ജോലി ചെയ്യുന്ന എലിസബത്തിന്റെ കാര്യം ഉമ്മൻ ചാണ്ടിയോടു മറിയാമ്മ പറഞ്ഞു. പെണ്ണുകാണാൻ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തി. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് വിവാഹ നിശ്ചയവും റജിസ്റ്റർ വിവാഹവും നടന്നതും അതേ പുതുപ്പള്ളി ഹൗസിൽ.
1964 ഓഗസ്റ്റ് 2ന് എറണാകുളത്തു ചേർന്ന കെഎസ്യു സംസ്ഥാന കമ്മിറ്റിയിലാണ് ആദ്യമായി ഉമ്മൻ ചാണ്ടിയെ കാണുന്നത്. അന്നാണ് വയലാർ രവി മാറി എ.കെ.ആന്റണി കെഎസ്യു പ്രസിഡന്റാകുന്നത്. ഉമ്മൻ ചാണ്ടിയായിരുന്നു ജനറൽ സെക്രട്ടറി. ആ സ്നേഹബന്ധം എന്നെന്നും തുടർന്നു. അന്നും കഠിനാധ്വാനിയായിരുന്നു ഉമ്മൻ ചാണ്ടി. വിദ്യാർഥി സമരങ്ങൾക്കു നേതൃത്വം കൊടുത്തപ്പോഴും അന്നത്തെ മന്ത്രി എം.പി.ഗോവിന്ദൻ നായരുടെ പിന്തുണയോടെ ‘ഓണത്തിന് ഒരു പറ നെല്ല്’ പദ്ധതി കെഎസ്യു ആവിഷ്കരിച്ചപ്പോഴും അതു കൂടുതൽ പ്രകടമായി. 1970 ൽ ആദ്യമായി നിയമസഭയിൽ എത്തിയപ്പോൾത്തന്നെ സാമാജികരെക്കുറിച്ച് അതുവരെയുള്ള ധാരണ ഉമ്മൻ ചാണ്ടി തിരുത്തിക്കുറിച്ചു. സഭയ്ക്ക് പുറത്തും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനും പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കാനും ജാഗ്രതയോടെയുള്ള ആ പ്രവർത്തനം പിന്നീടു മാതൃകയായി. എംഎൽഎ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ 38–ാം നമ്പർ മുറിയിൽ എന്നും ജനക്കൂട്ടമായിരുന്നു. അർധരാത്രി കടന്നുവരുന്ന അദ്ദേഹം ഒരു ഷീറ്റെടുത്തു മുറിയുടെ മൂലയിൽ ചുരുണ്ടുകൂടുക പതിവായിരുന്നു.
‘താൻ ആരും വന്നാലും നോക്കാം ... നോക്കാം എന്നു പറയുന്നതെന്തിനാ ? എന്നു പറഞ്ഞു ഞാൻ ഉമ്മൻ ചാണ്ടിയോടു വഴക്കിടുമായിരുന്നു. ഉടൻ കുഞ്ഞൂഞ്ഞ് പറയും. ‘ഞാൻ നോക്കും. സഹായിക്കും...’ എടോ അതു കുഴപ്പമാണ് എന്നു ഞാൻ ഓർമിപ്പിച്ചാലും കുഞ്ഞൂഞ്ഞിന് അക്കാര്യത്തിൽ കൃത്യം നിലപാടുണ്ട്. ‘ഒരു കുഴപ്പവും വരില്ല. പാവങ്ങളാണു വരുന്നവരൊക്കെ. അവരെ സഹായിക്കണം. അത് കർത്താവിന്റെ വചനമാണ്’ എന്നാണു കുഞ്ഞുകുഞ്ഞിന്റെ നിലപാട്. എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്, ബാലജന സഖ്യത്തിൽ മികവു തെളിയിച്ച ആ മിടുക്കനെ കാണാൻ ചെന്ന ദിവസം. നേതൃപാടവമുള്ളയാളാണെന്നും കെഎസ്യുവിലേക്ക് കൊണ്ടുവരണമെന്നും മനസ്സിലാക്കിയാണ് ഞാൻ ആലപ്പുഴയിൽനിന്നു കോട്ടയത്ത് ബോട്ടിറങ്ങി പുതുപ്പള്ളിയിലെ വീട്ടിൽ ചെന്നത്. കെഎസ്യുവിന്റെ പ്രസിഡന്റ് ആകണമെന്നു ഞാൻ ആവശ്യപ്പെട്ടു.
കൊച്ചി ∙ കമ്യൂണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി എതിർത്തപ്പോഴും കമ്യൂണിസ്റ്റുകാരെ സ്നേഹിക്കാൻ മടികാണിക്കാത്ത നേതാവായിരുന്നു വയലാർ രവിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്മെന്റ് പുരസ്കാരം മുൻ കേന്ദ്രമന്ത്രി വയലാർ രവിക്കു സമർപ്പിക്കുകയായിരുന്നു
കൊച്ചി ∙ സ്മരണകളിലേക്കു തിരിച്ചു നടന്നപ്പോൾ മുൻ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ വയലാർ രവിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കൊച്ചിയിൽ എറണാകുളം പ്രസ് ക്ലബിന്റെ പി.എസ്.ജോൺ
ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്. രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക
Results 1-10 of 13