Activate your premium subscription today
തിരുവനന്തപുരം ∙ ശരണാരവങ്ങളോടെ മറ്റൊരു മണ്ഡലകാലത്തിനു തുടക്കമാകുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു ഭക്തരാണ് ഭക്തിസാന്ദ്രമായ മനസ്സോടെ അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകുന്നത്. തീര്‍ഥാടനം സുഗമമാക്കാന്‍ ഒരുക്കിയിരിക്കുന്ന അതിവിപുലമായ സജ്ജീകരണങ്ങളെപ്പറ്റി വിശദീകരിക്കുന്നു ദേവസ്വം മന്ത്രി വി.എന്‍.വാസവന്.
വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.
കളമശേരി ∙ നാടിന്റെ വികസനം കണ്ടുള്ള ഇടപെടലുകൾ സഹകരണ മേഖലയിൽ വലിയതോതിൽ ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവായ പ്രശ്നങ്ങളിൽ നല്ലതുപോലെ താൽപര്യമെടുക്കാൻ സഹകരണ മേഖലയ്ക്കു കഴിയണം. സഹകരണ സ്ഥാപനം വളരുന്നതോടൊപ്പം ആ പ്രദേശത്തുള്ള ആളുകൾക്കു ഗുണം ലഭിക്കണം. അതിലൂടെ നാടിന്റെ വികസനവും നടക്കണം. അതിനുള്ള ഭാവനാപൂർണമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം ∙ 14 വർഷം മുൻപു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ താൻ കൊണ്ടു വന്ന സീപ്ലെയ്ൻ എന്ന ആശയത്തിന് ഇപ്പോൾ പൂർണത കിട്ടിയതിൽ സന്തോഷമുണ്ടെന്നു മന്ത്രി വി.എൻ വാസവൻ. ‘കോട്ടയം എംഎൽഎ ആയിരിക്കുമ്പോൾ 2010 മാർച്ച് 9ന് ആണു ടൂറിസം മേഖലയുടെ വികസനത്തിനായി സീപ്ലെയ്ൻ എന്ന ആശയം സഭയിൽ അവതരിപ്പിച്ചത്. അന്നു
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് പിന്നിട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്.
കോട്ടയം ∙ ശബരിമല റോപ്വേ നിർമാണത്തിനായി ഉപയോഗിക്കുന്ന വനഭൂമിക്കു പകരം നൽകുന്ന റവന്യു ഭൂമി 14നു കൈമാറ്റം ചെയ്യും. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് സെക്ഷനിലുള്ള 4.5 ഹെക്ടർ (11.12 ഏക്കർ) റവന്യു ഭൂമിയാണു വനംവകുപ്പിനു കൈമാറുന്നത്. വനംവകുപ്പിനു പകരം സ്ഥലം നൽകുന്നതു സംബന്ധിച്ച കുരുക്കാണു പദ്ധതി വൈകിപ്പിച്ചതെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
കോട്ടയം ∙ ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകർക്കും സൗകര്യമൊരുക്കുമെന്നും വെർച്വൽ ക്യൂവിനൊപ്പം നേരിട്ടും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ∙ നാടിന്റെ നന്മയ്ക്ക് പരിസര ശുചിത്വമെന്ന ലളിതമായ സന്ദേശം ഒരു ഗണിത സമവാക്യത്തിന്റെ മാതൃകയിലൂടെ ആളുകളിലേക്കെത്തിച്ച് മാതൃകയായ ചാർട്ടേഡ് അക്കൗണ്ടിനെ കാണാൻ മന്ത്രി വി.എൻ.വാസവൻ എത്തി. ഏറ്റുമാനൂർ കിരുശു മല ഊന്നുകല്ലേൽ സാബു തോമസ് (49)നെയാണ് മന്ത്രി വീട്ടിലെത്തി ആദരിച്ചത്. സംസ്ഥാന സർക്കാരിന്റെ
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ
പന്തളം ∙ ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുഖദർശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാനനപാതയിൽ പ്രാഥമികസൗകര്യവും ശുദ്ധജല വിതരണവും കുറ്റമറ്റരീതിയിൽ നടപ്പാക്കുമെന്നും
Results 1-10 of 262