Activate your premium subscription today
ന്യൂഡൽഹി ∙ മംമ്ത മൊഹന്തയ്ക്കു പിറകെ, ബിജു ജനതാദളിന്റെ (ബിജെഡി) രാജ്യസഭാംഗം സുജീത് കുമാർ ബിജെപിയിൽ ചേർന്നു. ഇന്നലെ രാജ്യസഭാംഗത്വം രാജിവച്ച സുജീത് കുമാർ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, വക്താവ് അനിൽ ബലുണി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു ബിജെപിയിൽ ചേർന്നത്.
ഭുവനേശ്വർ ∙ വി.കെ.പാണ്ഡ്യൻ വാക്കു പാലിച്ചു; രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡീഷയിൽ ബിജെഡിയുടെ പരാജയത്തിനു കാരണക്കാരനായെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടോളം ഒഡീഷ ഭരിച്ച നവീൻ പട്നായിക്കിന്റെ വലംകയ്യായി ഇത്തവണ ബിജെഡിയുടെ പ്രചാരണം നയിച്ചത് തമിഴ്നാട് സ്വദേശിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ പാണ്ഡ്യനാണ്. നവീൻ പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നു പ്രചാരണവേളയിൽ പാണ്ഡ്യൻ പ്രഖ്യാപിച്ചിരുന്നു.
ഭുവനേശ്വർ ∙ തമിഴ്നാട്ടുകാരന് ഒഡീഷയിൽ എന്തു കാര്യമെന്നു ചോദിച്ച് എല്ലാവരും അന്യനെന്നു മുദ്രകുത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയാകുമെന്ന രാഷ്ട്രീയ ആരോപണങ്ങളും ഒപ്പമെത്തി. ഇപ്പോഴിതാ, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെഡിയുടെ ദയനീയ തോൽവി കൂടിയായപ്പോൾ, പറഞ്ഞ വാക്കു പാലിച്ച് വി.കെ. പാണ്ഡ്യൻ രാഷ്ട്രീയത്തിന്റെ അരങ്ങൊഴിഞ്ഞിരിക്കുന്നു.
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചു. നവീനൊപ്പംനിന്നു പാണ്ഡ്യൻ നയിച്ച തിരഞ്ഞെടുപ്പിൽ ബിജെഡി ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്. തിരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവർ അവധി എടുത്തത്.
ഭുവനേശ്വർ ∙ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു നവീൻ പട്നായിക് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഗവർണർ രഘുബർ ദാസിനു രാജിക്കത്ത് കൈമാറി. 147 സീറ്റുകളിൽ 78 എണ്ണം നേടി ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചിരുന്നു. പട്നായിക്കിന്റെ ബിജു ജനതാദളിന്(ബിജെഡി) 51 സീറ്റുകളേ നേടാനായുള്ളൂ. കോൺഗ്രസിന് പതിനാലും സിപിഎമ്മിന് ഒന്നും സ്വതന്ത്രർക്കു മൂന്നും സീറ്റുകൾ ലഭിച്ചു.
ഒഡീഷയിലെ ഭുവനേശ്വറിൽ ബിജു പട്നായിക് വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വീട്. അവിടെ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹത്തിന്റെ വലംകൈയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ക്വാർട്ടേഴ്സ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് കൈചൂണ്ടി ടാക്സി ഡ്രൈവർ രഞ്ജൻ ദാസ് പറഞ്ഞു; എന്നും രാവിലെ ഏഴിന് പാണ്ഡ്യൻ ഇവിടെവന്ന് മുഖ്യമന്ത്രിയെ മുഖം കാണിക്കും. അതിനുശേഷം പട്നായിക് ആരെ കാണണമെന്ന് പാണ്ഡ്യൻ തീരുമാനിക്കും. ബിജു ജനതാദൾ പാർട്ടിയുടെ അനുഭാവിയായ രഞ്ജൻ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെഡിയുടെ ശംഖിനു നേർക്കു മാത്രമാണ് വോട്ട് പതിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ വോട്ട് ആർക്കു വേണമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, നവീൻ പട്നായിക്കിനെ മുന്നിൽനിർത്തി, വളയം പിടിക്കുന്ന ഒഡീഷയിലെ പാണ്ഡ്യൻ ഭരണത്തോടുള്ള എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താര പ്രചാരകനാണ് തമിഴ്നാട് സേലം സ്വദേശിയായ വി.കാർത്തികേയ പാണ്ഡ്യൻ.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പു നാളെ 96 മണ്ഡലങ്ങളിൽ നടക്കുമ്പോൾ മുൻഘട്ടങ്ങളെക്കാൾ ഇഞ്ചോടിഞ്ചു പോരാട്ടം ഉറപ്പാണ്. ബിജെപിയും ഇന്ത്യാസഖ്യവും തമ്മിലായിരുന്നു 3 ഘട്ടങ്ങളിലെ പ്രധാന പോരെങ്കിൽ ഇക്കുറി വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, ബിആർഎസ്, ബിജെഡി എന്നീ പ്രാദേശികശക്തികൾ കൂടി കളം നിറയുന്നു. ഈ ഘട്ടത്തിലുള്ള 11 സീറ്റുകളിൽ കഴിഞ്ഞതവണ ഒരു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണു ഫലം നിർണയിക്കപ്പെട്ടത്. 40 ശതമാനത്തിലേറെയെന്ന കൂറ്റൻ മാർജിനോടെ ജയം ഒരു മണ്ഡലത്തിലുമുണ്ടായില്ല.
ഇന്ത്യൻ ഹോക്കിയുടെ സെന്റർ കോർട്ടാണ് ഒഡീഷയിലെ സുന്ദർഗഡ്. ഛത്തീസ്ഗഡിനോടു ചേർന്നു കിടക്കുന്ന ആദിവാസി ഭൂരിപക്ഷ ജില്ലയിൽ 17 ബ്ലോക്കുകളാണുള്ളത്. എല്ലായിടത്തുമുണ്ട് അത്യാധുനിക ഹോക്കി ടർഫുകൾ. സുന്ദർഗഡിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്ന ബിജു ജനതാദൾ (ബിജെഡി) സ്ഥാനാർഥിയും ഒരു ഹോക്കി ഇതിഹാസമാണ്– മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹോക്കി ഇന്ത്യയുടെ പ്രസിഡന്റുമായ ദിലീപ് ടിർക്കി. ഹോക്കി സ്റ്റിക്കിൽ ഒട്ടിച്ചു ചേർത്തെന്നപോലെ പന്തുമായി മുന്നേറി, കാണികളെ വിസ്മയിപ്പിച്ചിരുന്ന മാന്ത്രികൻ തിരഞ്ഞെടുപ്പ് കളത്തിൽ വോട്ടർമാരുടെ ഹൃദയം കീഴടക്കുന്നതിലും സമർഥനാണ്. 2012 മുതൽ 2018 വരെ ബിജെഡി ടിക്കറ്റിൽ രാജ്യസഭാംഗമായ ടിർക്കി ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2014 ൽ ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു.
ബിജെപിക്ക് അയോധ്യ പോലെയാണോ ബിജെഡിക്ക് പുരി ?ചോദിച്ചത് പുരിയിലെ ബിജെഡി സ്ഥാനാർഥി അരൂപ് പട്നായിക്കിനോടു തന്നെ. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന പഴയ ഐപിഎസുകാരൻ ഒന്നു സടകുടഞ്ഞെന്നു തോന്നി. താനിപ്പോൾ സ്ഥാനാർഥിയാണല്ലോ എന്ന ഓർമയിൽ പിന്നെയടങ്ങി. ‘ഏയ് അല്ല. ബിജെപി അയോധ്യയെയും രാംമന്ദിറിനെയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുണ്ടാകും. പക്ഷേ, ഒഡീഷയ്ക്ക് പുരിയും ജഗന്നാഥ ക്ഷേത്രവും എത്രയോ കാലങ്ങളായുള്ള ഹൃദയവികാരമാണ്’.
ന്യൂഡൽഹി∙ ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളുമായി (ബിജെഡി) സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. ലോക്സഭയിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിഒറ്റയ്ക്ക് മത്സരിക്കും. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമലാണ് എക്സിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി–ബിജെഡി സഖ്യവുമായി
Results 1-10 of 30