Activate your premium subscription today
കൊല്ലം ∙ സിപിഎം പ്രവർത്തകരായ 3 പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 7 വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും ശിക്ഷ. ഒന്നാം പ്രതി ഉൾപ്പെടെ 4 പേർ ഒളിവിലാണ്.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ട് തോറ്റു? അഞ്ചു ദിവസത്തെ പാർട്ടി നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിരത്തിയ കാരണങ്ങളിൽ ചിലത്: ∙ ഇന്ത്യാമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കേരളത്തിൽ ഭിന്നിച്ചു മത്സരിച്ചത് പരിമിതിയായി. കേന്ദ്രത്തിൽ സാധ്യത കോൺഗ്രസിനായതിനാൽ
ന്യൂഡൽഹി ∙ ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 8 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. രാജ്യസുരക്ഷയാണു പരമപ്രധാനമെന്ന് വ്യക്തമാക്കിയാണു നടപടി. കേരളത്തിൽ അടക്കം ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തിയെന്നും നോട്ടപ്പുള്ളികളാക്കി ആർഎസ്എസ്, ഹിന്ദുസംഘടനാ നേതാക്കളുടെ ചിത്രം സൂക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ബെംഗളൂരു , മുംബൈ ∙ മതാധിഷ്ഠിത സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ആസൂത്രണം നടത്തുകയാണെന്നും താനത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും കർണാടകയിലെ ബാഗൽക്കോട്ടിൽ അദ്ദേഹം ആരോപിച്ചു.
ബെംഗളൂരു ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം ഉറപ്പിക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കോൺഗ്രസ് തേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ബെളഗാവിയിൽ ബിജെപി പ്രചാരണറാലിയിലാണു വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ചയായി മോദിയുടെ പരാമർശങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ലെന്ന പരസ്യ പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്തെത്തിയിരുന്നു. ഇതിനിടെ മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ ആലപ്പുഴ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ.സി.വേണുഗോപാലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനമെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെ
കൊല്ലം∙ പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസിൽ 71പേർ പിടിയിലായി.
ന്യൂഡൽഹി ∙ കേരളത്തിലെ ഇടതു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി വിജയൻ സർക്കാർ പകൽ എസ്എഫ്ഐയ്ക്കൊപ്പവും രാത്രിയിൽ പിഎഫ്ഐയ്ക്കു (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയുമാണ് പ്രവർത്തിക്കുതെന്നാണു ഗവർണറുടെ വിമർശനം. ദേശീയ മാധ്യമമായ എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണു സംസ്ഥാന സർക്കാരിനെതിരായ ആക്രമണം ഗവർണർ കടുപ്പിച്ചത്.
കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഒളിവിലായിരുന്നു ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്.
കണ്ണൂർ ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂർ ജില്ലയിൽ ഒളിവിൽ കഴിഞ്ഞത് 8 വർഷത്തോളം. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. ഇവിടെനിന്നാണ് ഇരിട്ടി വിളക്കോട്ടേക്കു താമസം
Results 1-10 of 391