Activate your premium subscription today
കൊച്ചി ∙ ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ്.ഷാൻ വധക്കേസിലെ പ്രതികളായ 5 ആർഎസ്എസ് പ്രവർത്തകരുെട ജാമ്യം ഹൈക്കോടതി റദ്ദാക്കി. 5 പേര്‍ക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതി വിധി ശരിവച്ചു. ജാമ്യം റദ്ദാക്കിയ പ്രതികൾക്ക് ബന്ധപ്പെട്ട കോടതികളെ വീണ്ടും ജാമ്യത്തിനായി സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ വ്യക്തമാക്കി. ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18 വൈകിട്ടാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജീത് ശ്രീനിവാസന് ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.
കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ
തിരുവനന്തപുരം∙ ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. ബിജെപിയാണ് അപകടമെന്നു കാണിച്ചു
മലപ്പുറം∙ പി.വി. അൻവറിന്റെ നീക്കത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. അൻവറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
പത്തനംതിട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മുൻ എസ്ഡിപിഐ നേതാവിനെ തിരഞ്ഞെടുത്തു. മേൽകമ്മിറ്റി പ്രതിനിധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ഇറങ്ങിപ്പോയി. സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിലാണു കഴിഞ്ഞ ദിവസം പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്.
സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ പൊലീസ് പിടിയിൽ. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ട് തോറ്റു? അഞ്ചു ദിവസത്തെ പാർട്ടി നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിരത്തിയ കാരണങ്ങളിൽ ചിലത്: ∙ ഇന്ത്യാമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കേരളത്തിൽ ഭിന്നിച്ചു മത്സരിച്ചത് പരിമിതിയായി. കേന്ദ്രത്തിൽ സാധ്യത കോൺഗ്രസിനായതിനാൽ
തിരുവനന്തപുരം∙ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും മുസ്ലിം ലീഗിനുമൊപ്പം മുന്നണിയെപ്പോലെ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫിനു തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെ എൽഡിഎഫ് വിമർശിക്കുന്നു, അതേസമയം പത്തനംതിട്ടയിൽ രണ്ടിടത്ത് എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങൽ പഞ്ചായത്തിലും ആണ് പരസ്പര സഹകരണത്തോടെ ഭരണം നടക്കുന്നത്. പത്തനംതിട്ട നഗരസഭയിൽ
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നു യുഡിഎഫ് വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുകയാണു നയമെന്നും അത്തരം സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർ പറഞ്ഞു. ആർക്ക് വോട്ടു
Results 1-10 of 174