Activate your premium subscription today
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
ട്രംപാണു ട്രംപ് കാർഡ്. കടന്നുപോയ വ്യാപാരവാരത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെ മുന്നേറ്റത്തിന്റെയും വാരാന്ത്യത്തിലെ മുഹൂർത്ത വ്യാപാരത്തിൽ പ്രകടമായ പ്രസരിപ്പിന്റെയും അടിസ്ഥാനത്തിൽ ഓഹരി വിപണി ഇതാ കുതിപ്പിനൊരുങ്ങുന്നു എന്നു കരുതുക പ്രയാസം. ഒരു പൂ വിരിയുന്നതുകൊണ്ടു പൂക്കാലമാകില്ലല്ലോ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയിലെ ഓഹരി വിപണിയിൽ ബുൾ – ബെയർ മത്സര വിജയിയെ നിശ്ചയിക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണു യുഎസിലെ വിജയമെങ്കിൽ ഇന്ത്യൻ വിപണിയിൽ തൽക്കാലത്തേക്കെങ്കിലും ബെയർ പക്ഷത്തിനായിരിക്കും വിജയമെന്നു കരുതണം. ട്രംപുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾക്കു യുഎസ് വിപണിയിൽ അടുത്തിടെയായി കണ്ടുവരുന്ന വർധിച്ച പ്രിയം രാഷ്ട്രീയ പ്രവണത പ്രതിഫലിക്കുന്നതാണ്. ∙ ട്രംപിന്റെ സാമ്പത്തിക നയ പ്രഖ്യാപനങ്ങൾ സാമ്പത്തിക നയം സംബന്ധിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. അവ ഇന്ത്യയ്ക്കു ദോഷകരമാണ്. യുഎസിനുതന്നെ അവ ദോഷകരമാണെന്നത്രേ കൊളംബിയ സർവകലാശാലയിലെ പ്രഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ് മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരോൺ അസെമോഗ്ലു വരെയുള്ള നൊബേൽ ജേതാക്കളായ 23 സാമ്പത്തിക ശാസ്ത്രജ്ഞരുടെ പോലും അഭിപ്രായം.
അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു. 4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു. ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.
കയ്യിലുള്ള പണം പെട്ടെന്നു ലാഭമുണ്ടാക്കാനുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നവരാണ് ഏറെയും. പക്ഷേ, അങ്ങനെ നിക്ഷേപിക്കുന്ന പദ്ധതികൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണ്ടേ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായില്ല. രാജ്യത്തെ പണപ്പെരുപ്പവും കറൻസിയുടെ മൂല്യവും പദ്ധതികളിലുണ്ടാവുന്ന മാറ്റങ്ങളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പഠിച്ചശേഷമാവണം നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. നാട്ടിലെത്തി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളും റിട്ടയർമെന്റ് ജീവിതത്തിന് തയാറെടുക്കുന്നവരും എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്? പ്രതിമാസം എത്ര രൂപ വരെ നിക്ഷേപത്തിന് മാറ്റിവയ്ക്കണം? ആസ്തികൾ വാങ്ങിയിടുന്നത് ഗുണം ചെയ്യുമോ? നിക്ഷേപപദ്ധതികളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നും ഓരോ വരുമാനപരിധിയിലും പെട്ടവർ എങ്ങനെയൊക്കെ നിക്ഷേപം നടത്തണമെന്നും, രഞ്ജൻ നാഗർകട്ടെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, അമേരിക്കക്കാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ? റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി
രാജ്യത്ത് ധനകാര്യ സ്ഥിരതയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നൽ നല്‍കിയിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറച്ചത് ധനകാര്യ സ്ഥിരതയോടെയുള്ള വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തുന്നതിന് ഇത് സഹായിക്കും. പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഈന്നിപ്പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പരിഷ്കാരങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഒൻപതു മേഖലകള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
Results 1-10 of 58