ഇടപാടുകളെല്ലാം കേന്ദ്രത്തെ അറിയിക്കണം; ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടോ? മനസ്സിലാക്കണം ഈ മാറ്റങ്ങൾ

Mail This Article
ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്‌റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്‌സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.