ADVERTISEMENT

ന്യൂഡൽഹി∙ ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ മേയ് 1 മുതൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിത് 21 രൂപയാണ്. 2 രൂപയാണ് വർധന. ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കി.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു പുറമേ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടും മെട്രോ ഇതര കേന്ദ്രങ്ങളിൽ 5 സൗജന്യ ഇടപാടും നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്.

പണം പിൻവലിക്കൽ അടക്കമുള്ള ധന ഇടപാടുകൾക്കുള്ള നിരക്ക് 17 രൂപയിൽ നിന്ന് 19 രൂപയാക്കാനും ധന ഇതര ഇടപാടുകൾക്ക് (ബാലൻസ് പരിശോധനയടക്കം) 7 രൂപയെന്നത് 6 രൂപയാക്കാനുമാണ് തീരുമാനം.

English Summary:

ATM transaction charges increased by ₹2 from May 1st. The new charges apply after exceeding the free monthly transaction limit set by the Reserve Bank of India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com