Activate your premium subscription today
ചോറ്റാനിക്കര ∙ മനം നിറയെ കണികണ്ട് ഭക്തിസാന്ദ്രമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരങ്ങൾ വിഷു ദർശനം നടത്തി. പുലർച്ചെ 2.30 മുതൽ ആരംഭിച്ച വിഷുക്കണി ദർശനത്തിന് ആയിരങ്ങളാണെത്തിയത്. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണു കണി കാണാൻ സൗകര്യമൊരുക്കിയത്. മകം നാളിൽ അണിയുന്ന വിശേഷാൽ തങ്ക ഗോളകയും സഹസ്രനാമ മാലകളും
ചോറ്റാനിക്കര ∙ തെന്നിന്ത്യൻ സിനിമ താരം പ്രഭുദേവ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ പ്രഭുദേവ ഇന്നലെ രാവിലെ ആറരയോടെയാണു ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലും കീഴ്ക്കാവിലും ദർശനം നടത്തി ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം
ചോറ്റാനിക്കര ∙ സർവാഭരണ വിഭൂഷിതയായി ദേവി വില്വമംഗലം സ്വാമിക്കു വിശ്വരൂപ ദർശനം നൽകിയ പുണ്യദിനം അനുസ്മരിച്ചു ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ടിനാണു മകം ദർശനത്തിനായി നട തുറക്കുക. രാത്രി 10.30 വരെ ഭക്തർക്കു ദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.വിശേഷപ്പെട്ട തങ്ക
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ മകം ഉത്സവത്തോടനുബന്ധിച്ചുള്ള ഉത്സവബലി ദർശനം നടന്നു. രാവിലെ കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിൽ ആറാട്ടിനു ശേഷം ക്ഷേത്രത്തിലെത്തി നിത്യച്ചടങ്ങുകൾ നടത്തി. തുടർന്നു ശ്രീകോവിലിന്റെ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പഴുക്കാമണ്ഡപത്തിൽ ഭഗവതിയെ എഴുന്നള്ളിച്ചിരുത്തി
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം ഉത്സവത്തിനു തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. വൈകിട്ട് ശ്രീകോവിലിന്റെ തെക്കു കിഴക്ക് ഭാഗത്തു വിളക്കു കൊളുത്തി പാണി കൊട്ടി ദേവിയെയും ശാസ്താവിനെയും മുഖമണ്ഡപത്തിൽ ഇരുത്തി കാപ്പുകെട്ടിയതിനു ശേഷം കിഴക്കേ ചിറയിലേക്ക് ആറാട്ടിനായി
ചോറ്റാനിക്കര ∙ തൃക്കാർത്തിക ദീപപ്രഭയിൽ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം. ചോറ്റാനിക്കരയമ്മയുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ചു ഭക്തിസാന്ദ്രമായി നടന്ന തൃക്കാർത്തിക ദീപക്കാഴ്ചയിൽ ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു. ദീപാരാധനയ്ക്കു മുൻപു മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി ആദ്യദീപം തെളിച്ചതോടെ ദീപക്കാഴ്ചയ്ക്കു
ചോറ്റാനിക്കര ∙ അക്ഷരരൂപിണിയുടെ സങ്കൽപത്തിൽ വീണാധാരിണിയായി ദർശനം നൽകിയ ചോറ്റാനിക്കര അമ്മയ്ക്കു മുന്നിൽ പിഞ്ചുവിരലുകൾ അക്ഷയമായ അറിവിലേക്കുളള ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കുറിച്ചു. പുലർച്ചെ നടതുറന്നപ്പോൾ തന്നെ ക്ഷേത്രാങ്കണം വിദ്യാരംഭത്തിനെത്തിയ ഭക്തരാൽ നിറഞ്ഞിരുന്നു. രാവിലെ തന്ത്രി പ്രശാന്ത് നാരായണൻ
ചോറ്റാനിക്കര ∙ കലാവിരുന്നിനാൽ സമ്പന്നമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഇന്നു മുതൽ താരപ്രഭയേറും. 4 ദിവസം കൂടി ശേഷിക്കുന്ന ഉത്സവത്തിൽ നൃത്തച്ചുവടുകളുമായി നടിമാരായ ആശ ശരത്തും നിരഞ്ജന അനൂപും ആസ്വാദകർക്കു മുന്നിലെത്തുമ്പോൾ മേളപ്രേമികൾക്ക് ആവേശമായി നടൻ ജയറാമും പെരുവനം കുട്ടൻ മാരാരും
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിലെ ചിങ്ങം ഒന്നു മുതൽ ഒരു വർഷത്തേക്കുളള മേൽശാന്തിമാരായി കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ മൂവാറ്റുപുഴ താന്നിയിൽ മതിയത്ത് മന ടി.പി.കൃഷ്ണൻ നമ്പൂതിരിയെയും അയിനി ക്ഷേത്രത്തിലെ ചോറ്റാനിക്കര ചേലയ്ക്കൽ മഠം സി.എസ്.രാമചന്ദ്രൻ എമ്പ്രാന്തിരിയെയും തിരഞ്ഞെടുത്തു. ഇരുവരും ഓരോ മാസം ഇടവിട്ട്
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇല്ലംനിറ നടന്നു. കിഴക്കേ കവാടത്തിൽ മേൽശാന്തി എൻ.കെ. രാമൻ നമ്പൂതിരി ആചാരപരമായി നെൽക്കറ്റകൾ മുറിച്ചു വെള്ളിത്തളികയിൽ ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രത്തിനു വലംവച്ചു.തുടർന്നു ക്ഷേത്രത്തിൽ പ്രവേശിച്ച്
Results 1-10 of 24