Activate your premium subscription today
കൊൽക്കത്ത ∙ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ദുർഗാപൂജാ ആഘോഷങ്ങളിൽ മുങ്ങി കൊൽക്കത്ത നഗരം. തിന്മയെ പരാജയപ്പെടുത്തി നന്മയുടെ വിജയം ആഘോഷിക്കുകയാണ് ഒരു ജനത മുഴുവൻ. വർണാഭമായ പന്തലുകളും ദീപാലങ്കാരങ്ങളുമായി ആഘോഷത്തിന്റെ നാളുകളിൽ, കൊൽക്കത്ത നഗരം ഉറക്കമില്ലാത്ത ആഘോഷത്തിലാണ്. കലാവൈഭവം പ്രകടമാക്കുന്ന ദുർഗാ പൂജ പന്തലുകളാണ് നഗരത്തിലെ ഇത്തവണത്തെയും പ്രധാന ആകർഷണം. ബംഗാളി സംസ്കാരത്തിൽ ഊന്നിയ ഇത്തരം പന്തലുകൾ കാണാനായി നിരവധി ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്.
പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. ‘‘മാതർമേ മധുകൈടഭഘ്നി
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി ബ്രാഹ്മണ കുടുംബങ്ങളിലും ചില ക്ഷേത്രങ്ങളിലും നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. .നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്നവർ സരസ്വതി, പാർവതി, ലക്ഷ്മി
ആശ്വിനമാസത്തിന്റെ വരവറിയിച്ച് ആകാശത്തിനു വെണ്മ ചാർത്തി ശാരദമേഘങ്ങൾ. ഇതാ, നവരാത്രിക്കു തുടക്കമായിരിക്കുന്നു. ഈ പുണ്യനാളുകളിൽ ശക്തിസ്വരൂപിണിയായ ദേവിയുടെ ആരാധനയിലൂടെ ശക്തിയും ഐശ്വര്യവും അറിവും നേടുകയാണു നാം.
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. നവരാത്രി ദിനങ്ങളിലെ വ്രതത്തിനും പ്രാധാന്യമുണ്ട്. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ്
കൊൽക്കത്ത∙ ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അനുമതി നൽകി ബംഗ്ലദേശ് സർക്കാർ. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു.
ന്യൂഡൽഹി∙ ദുർഗാപൂജ ആഘോഷങ്ങൾ അടുത്തിരിക്കെ ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യക്കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി ബംഗ്ലദേശ്. പദ്മ ഹിൽസ അഥവാ ബംഗ്ലാദേശി ഇലിഷ് (മത്സ്യങ്ങളുടെ രാജാവ്) എന്ന പേരിൽ അറിയപ്പെടുന്ന മത്സ്യം ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. പ്രാദേശിക ഉപഭോക്താക്കൾക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താനെന്ന പേരിലാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിലെ വാണിജ്യ മന്ത്രാലയ ഉപദേഷ്ടാവ് ഫരീദ അക്തർ മത്സ്യക്കയറ്റുമതി നിരോധിച്ചത്.
സാംസ്കാരികസമന്വയമാണ് ഭാരതത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഇതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് ബംഗാളിലെ കൊൽക്കത്തയിൽ. ഹിന്ദു ദേവതയായ കാളിക്കു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പക്ഷേ അറിയപ്പെടുന്നത് ചൈനീസ് കാളി മന്ദിർ എന്നാണ്. ചൈന ടൗൺ, താംഗ്രയിലാണ് ഈ ക്ഷേത്രം
കൊൽക്കത്ത ∙ ദുർഗാപൂജയുടെ ആഘോഷത്തിൽ കൊൽക്കത്തയുടെ തെരുവുകളിലിറങ്ങി ഗവർണർ ഡോ.സി.വി.ആനന്ദബോസ്. പൂജാപന്തലുകൾ സന്ദർശിക്കാൻ എല്ലാ ദിവസും വൈകിട്ട് സമയം കണ്ടെത്തുന്ന ഗവർണർ, പൂജാ ആഘോഷത്തെ ജനസമ്പർക്കപരിപാടിയാക്കി മാറ്റി. പൂജയുടെ
പട്ന ∙ ദുർഗാപൂജ പന്തലുകളിലെ പൂവാല ശല്യം തടയാൻ ബിഹാറിലെ ഗോപാൽഗഞ്ചിലും മീർഗഞ്ചിലും പൊലീസിന്റെ ആന്റി റോമിയോ സ്ക്വാഡുകൾ. പൂജ പന്തലുകളിലെ തിക്കിനും തിരക്കിനുമിടെ പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നിരീക്ഷിക്കാൻ സിസിടിവി – ഡ്രോൺ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. പൂവാല ശല്യത്തെ ചൊല്ലിയുണ്ടാകുന്ന
Results 1-10 of 31