Activate your premium subscription today
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്ക്കൂളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതയുടെ 12 റീജനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്കൂളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.
കൊച്ചി ∙ സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി. രൂപത ആസ്ഥാനമായ വിശുദ്ധ അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്കു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
മനാമ∙ സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്റൈനിൽ ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് 16 ന്. സൽമാനിയയിലെ മർമറീസ് ഹാളിലാണ് പരിപാടി നടക്കുക ഉദ്ഘാടന ചടങ്ങിൽ, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായിരിക്കും. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി
കൊച്ചി∙ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് സമരപ്പന്തലിലെത്തി പറഞ്ഞു.
സെന്റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 31 ന് രാവിലെ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യന്റെയും നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ ആരംഭിച്ചു.
ഒക്ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു. ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒൻപത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
ചങ്ങനാശേരി ∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം, ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചി ∙സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 9 ബിഷപ്പുമാരെ കൂടി അംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്.
മെല്‍ബണ്‍ ∙ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നവംബര്‍ 23ന് (ശനിയാഴ്ച) നിര്‍വഹിക്കും.
കൊച്ചി∙ മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ മുന്നറിയിപ്പ് നൽകി.
Results 1-10 of 258