Activate your premium subscription today
പിലാത്തറ∙ പെരുങ്കളിയാട്ടത്തിൽ മൂന്നാം ദിനമായപ്പോൾ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ എണ്ണമേറുന്നു.മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും നെയ്യാട്ടവും കാണാനും വണങ്ങാനും അനേകരെത്തി.പുലർച്ചെ 4നു മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതി
കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന് നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. ചായില്യവും മനയോലയും മഞ്ഞളും ചേർന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞാടുത്ത മാസങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില് തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.
നീലേശ്വരം(കാസർകോട്) ∙ പടക്കം സൂക്ഷിച്ച മുറിക്ക് ഒന്നര മീറ്റർ മാത്രം അകലെ വെടിക്കെട്ട് നടത്തുക. വെടിക്കെട്ടിനു തൊട്ടരികിൽ കാഴ്ചക്കാരായി നിൽക്കാൻ സ്ത്രീകളെയും കുട്ടികളെയും അനുവദിക്കുക. കേട്ടുകേൾവിയില്ലാത്ത അശ്രദ്ധയും ഉദാസീനതയുമാണ് നീലേശ്വരം വീരർക്കാവിൽ വെടിക്കെട്ട് ദുരന്തത്തിനു കാരണമായത്.
നടുവിൽ∙ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടി. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളിൽ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞ് ക്ഷേത്രം വലം വയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മറ്റ് തെയ്യങ്ങളെ പോലെ വാക്കുകളൊന്നും
നർക്കിലക്കാട്∙മതസൗഹാർദം അരക്കിട്ടുറപ്പിച്ച് മൗവ്വേനി കോവിലകം ദേവീക്ഷേത്രനടയിൽ മാപ്പിളത്തെയ്യം ബാങ്കുവിളിയും നിസ്കാര കർമങ്ങളും നടത്തിയപ്പോൾ നാട് ഭക്തിപൂർവം വണങ്ങി. രണ്ട് ദിവസം നീണ്ട് നിന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് മലചാമുണ്ഡിയോടൊപ്പം അരങ്ങിലെത്തിയകോയിക്കൽ മമ്മത്
യുഎഇയിൽ ആദ്യമായി കളിയാട്ട മഹോത്സവം മേയ് 12ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വെൽക്കം ടു കർണാടക. കർണാടകയിൽനിന്ന് ഡീസലടിക്കൂ, കേരളത്തെക്കാൾ 10 രൂപ വരെ കുറവ്! കേരള, കർണാടക അതിർത്തിയായ തലപ്പാടിയിലെ പെട്രോൾ പമ്പിനു സമീപത്തെ ബോർഡിൽ ഇങ്ങനെ വായിച്ചു. അതിർത്തി കടന്നാൽ പെട്രോളിനു മാത്രമല്ല മദ്യത്തിനും വിലക്കുറവാണ്. സ്ത്രീകൾക്കു ബസിൽ സൗജന്യയാത്രയുമുണ്ട്.
പയ്യന്നൂർ∙ മതസൗഹാർദത്തിന്റെ സന്ദേശമുയർത്തി മുസ്ലിം തറവാട്ടുകാർ പള്ളിയറയുടെ സോപാന പടിയിൽ പഞ്ചാരക്കലം അഥവാ പഞ്ചസാരക്കലം സമർപ്പിച്ചു. കേളോത്ത് മുസ്ലിം തറവാട്ടിൽ നിന്നാണ് കാരണവരും അനന്തരവന്മാരും ചേർന്ന് ഘോഷയാത്രയായി പഞ്ചസാരക്കലവുമായി കഴക മുറ്റത്തെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴകം ഭാരവാഹികളും
പയ്യന്നൂർ ∙ കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് അരങ്ങുണർത്തി തെയ്യങ്ങൾ വരവായി. ‘ഒന്നു കുറെ നാൽപത്’ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടുന്ന കഴകമുറ്റത്ത് ആദ്യമെത്തിയത് കന്നിക്കൊരുമകൻ തെയ്യമായിരുന്നു.തൊട്ടുപിറകെ കോലാന്മാരുടെ ഗുരു കാരണവരായ കോലാച്ചൻ തെയ്യമെത്തി. തുടർന്ന് മടയിൽ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും
തൃക്കരിപ്പൂർ ∙ തെയ്യാട്ടക്കഥകളിൽ അപൂർവവും മത സാഹോദര്യം വിളംബരപ്പെടുത്തുന്നതുമായ മാപ്പിളത്തെയ്യം ബാങ്ക് വിളിയോടെ ക്ഷേത്ര മുറ്റത്തെത്തി. പേക്കടം ചവേലാക്കൊവ്വൽ ദേവസ്വം കളിയാട്ടത്തിൽ ആടയാഭരണങ്ങളിഞ്ഞ തെയ്യങ്ങൾക്കൊപ്പം അരങ്ങ് വാണ മാപ്പിള തെയ്യത്തെയും പനിയനെയും കാണാൻ അനേകം പേരെത്തി. പുരാവൃത്തത്തിൽ ഏറെ
Results 1-10 of 32