Activate your premium subscription today
ഹരിദ്വാർ ∙ മായം ചേർക്കാൻ സാധ്യതയുള്ള ലഡു പോലുള്ളവ ഒഴിവാക്കി ക്ഷേത്രങ്ങളിൽ കൽക്കണ്ടം, ഉണക്കമുന്തിരി, ഏലക്കായ തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകാമെന്ന് സന്യാസി സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത് നിർദേശിച്ചു. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. ലഡു തയാറാക്കാൻ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റികളും സർക്കാരും ഉറപ്പുനൽകുന്നതുവരെ ഈ സമ്പ്രദായം തുടരണമെന്നും സംഘടനയുടെ പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി പറഞ്ഞു.
സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.
മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ്
ന്യൂഡൽഹി ∙ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തു. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളിൽ ഫൊറൻസിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം. കേരളത്തിൽ നിന്നുള്ള തിരുപ്പതി തീർത്ഥാടകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ്. പ്രധാനമന്ത്രി
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വര ഭഗവാൻ. കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് വിശ്വാസം. തിരുപ്പതി ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം, മംഗല്യഭാഗ്യം, നാഗദോഷ ശമനം, രാഹു -കേതു ദോഷശമനം, ശനിദോഷ ശാന്തി
ചെന്നൈ∙ നഗരത്തിൽ നിന്ന് വിജയവാഡയിലേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ തിരുപ്പതി യാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറഞ്ഞു. ചെന്നൈയിൽ നിന്ന് ഒട്ടേറെ ഭക്തർ സന്ദർശിക്കുന്ന ക്ഷേത്ര നഗരത്തിലേക്ക് മറ്റു ട്രെയിനുകളിൽ
തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. മലയാള പുതുവർഷമായ ചിങ്ങം ഒന്നിനാണ് ഉണ്ണിമുകുന്ദൻ ക്ഷേത്രത്തിലെത്തിയത്. ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് തിരുപ്പതി ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചത്. ആന്ധ്രാപ്രദേശിലെ
തിരുമല∙ തിരുപ്പതി തിരുമല–അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീർഥാടകർക്കു നേരെ പുലിയുടെ ആക്രമണം വർധിച്ചുവരുന്നത്
ഹൈദരാബാദ്∙ ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി
Results 1-10 of 16