ADVERTISEMENT

കൊച്ചി ∙ കണക്‌ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി 26,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഇടപ്പള്ളി സ്വദേശി അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിലിൽ തിരുപ്പതി ക്ഷേത്ര ദർശനത്തിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്‌ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനാൽ യാത്ര മുടങ്ങി. ഇതു മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതിൽ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നിൽ എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 20,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

English Summary:

Tirupati Trip Ruined: IndiGo Airlines was fined Rs 26,000 for a flight cancellation that ruined a family's Tirupati trip.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com