Activate your premium subscription today
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
ന്യൂഡൽഹി ∙ പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ‘മോണ്ടോ ട്രാക്ക്’ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര. സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ കരട് ചർച്ച ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം വിളിച്ച യോഗത്തിലാണ്, ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ഇക്കാര്യം അഭ്യർഥിച്ചത്.
ന്യൂഡൽഹി ∙ ജാവലിൻത്രോയിലെ വിസ്മയ നേട്ടങ്ങൾക്കു നീരജ് ചോപ്രയെ പരിശീലിപ്പിച്ച ജർമൻ കോച്ച് ക്ലോസ് ബാർട്ടനീറ്റ്സ് ചുമതലയൊഴിയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നറിയിച്ചാണ് എഴുപത്തഞ്ചുകാരനായ ബാർട്ടനീറ്റ്സിന്റെ പിൻമാറ്റം. ഈ മാസം പകുതിയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങും. പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ല. ബയോ മെക്കാനിക്സ് വിദഗ്ധനായ ക്ലോസ് ബാർട്ടനീറ്റ്സ് 2019 മുതൽ നീരജിന്റെ പരിശീലകനാണ്. ജാവലിൻത്രോയിലെ ജർമൻ ഇതിഹാസം ഉവേ ഹോനിന്റെ പിൻഗാമിയായാണ് ബാർട്ടനീറ്റ്സ് നീരജിനൊപ്പമെത്തിയത്.
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇടതു കയ്യിൽ പൊട്ടലുമായാണ് മത്സരിച്ചതെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെയാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. പൊട്ടലുള്ള കൈവിരലുമായി മത്സരിച്ച നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. ഒറ്റ സെന്റിമീറ്ററിനാണ് നീരജിന് സ്വർണം നഷ്ടമായത്. ഇതിനു പിന്നാലെയാണ്, പരുക്കിന്റെ കാര്യം താരം വെളിപ്പെടുത്തിയത്.
ബ്രസൽസ് (ബൽജിയം) ∙ ഈ സീസണിലെ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഡയമണ്ട് ലീഗ് ഫൈനലിന് ബൽജിയത്തിലെ ബ്രസൽസിൽ ഇന്നു തുടക്കം. 2 ദിവസങ്ങളിലായി നടക്കുന്ന ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായി നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്. സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെയും യോഗ്യത നേടിയതോടെ ഡയമണ്ട് ലീഗ് ഫൈനലിന്റെ ചരിത്രത്തിൽ ആദ്യമായി 2 ഇന്ത്യക്കാർ മത്സരിക്കുന്നുവെന്ന അപൂർവതയുമുണ്ട്.
ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്ലെയ്ക്ക് നേട്ടമായി.
13ന് ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് നീരജ് ചോപ്ര യോഗ്യത നേടി. ഈ സീസൺ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം നടത്തിയ 6 പേർക്കാണ് ജാവലിൻത്രോ ഫൈനലിലേക്കു യോഗ്യത.
ലുസെയ്ൻ (സ്വിറ്റ്സർലൻഡ്) ∙ ജാവലിൻ ത്രോ താരങ്ങൾക്കിടയിലെ ‘സൗഹൃദപ്പോര്’ ഡയമണ്ട് ലീഗ് മത്സരത്തിൽ തനിക്ക് ഊർജമായെന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ലുസെയ്നിലെ ഡയമണ്ട് ലീഗ് മത്സരത്തിൽ സീസൺ ബെസ്റ്റ് പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെയാണ് സഹതാരം കെനിയയുടെ ജൂലിയസ് യെഗോയുടെ വാക്കുകൾ തനിക്കു പ്രചോദനമായ കാര്യം നീരജ് വെളിപ്പെടുത്തിയത്. അവസാന ശ്രമത്തിൽ 89.49 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് മത്സരത്തിൽ രണ്ടാമതെത്തിയത്. 90.61 മീറ്റർ ദൂരം കുറിച്ച ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. പാരിസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനും നീരജിനും പിന്നിലായി വെങ്കലം നേടിയ താരമാണ് ആൻഡേഴ്സൻ പീറ്റേഴ്സ്. അർഷാദ് ഇവിടെ മത്സരിച്ചില്ല.
കോട്ടയം∙ എന്തുകൊണ്ട് താൻ ഒരു ചാംപ്യൻ താരമാകുന്നുവെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനത്തിലൂടെയാണ്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്. എത്ര മികച്ച താരമാണെങ്കിലും, റാങ്കിങ്ങിൽ ഏറ്റവും മുൻനിരയിലാണെങ്കിലും ലോകകപ്പ്,
ലുസെയ്ൻ ∙ ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്ക്ക്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറുന്ന ജാവലിനുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പാരിസിൽ വെള്ളി സമ്മാനിച്ച 89.45 മീറ്റർ ദൂരം മെച്ചപ്പെടുത്തിയാണ് ലുസെയ്നിൽ നീരജ് രണ്ടാമനായത്.
Results 1-10 of 106