Activate your premium subscription today
തിരുവോണ ദിനത്തിലെ ആവേശപ്പോരാട്ടങ്ങളിൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനും ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡിയ്ക്കും തോൽവിയുടെ നിരാശ. കേരള ക്രിക്കറ്റിൽ രണ്ടു സെഞ്ചറികൾ പിറന്ന ദിനത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും വിജയം. ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിൽ
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇടതു കയ്യിൽ പൊട്ടലുമായാണ് മത്സരിച്ചതെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെയാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. പൊട്ടലുള്ള കൈവിരലുമായി മത്സരിച്ച നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. ഒറ്റ സെന്റിമീറ്ററിനാണ് നീരജിന് സ്വർണം നഷ്ടമായത്. ഇതിനു പിന്നാലെയാണ്, പരുക്കിന്റെ കാര്യം താരം വെളിപ്പെടുത്തിയത്.
13ന് ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് നീരജ് ചോപ്ര യോഗ്യത നേടി. ഈ സീസൺ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം നടത്തിയ 6 പേർക്കാണ് ജാവലിൻത്രോ ഫൈനലിലേക്കു യോഗ്യത.
ചെന്നൈ∙ നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന
ലുസെയ്ൻ (സ്വിറ്റ്സർലൻഡ്) ∙ ജാവലിൻ ത്രോ താരങ്ങൾക്കിടയിലെ ‘സൗഹൃദപ്പോര്’ ഡയമണ്ട് ലീഗ് മത്സരത്തിൽ തനിക്ക് ഊർജമായെന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ലുസെയ്നിലെ ഡയമണ്ട് ലീഗ് മത്സരത്തിൽ സീസൺ ബെസ്റ്റ് പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെയാണ് സഹതാരം കെനിയയുടെ ജൂലിയസ് യെഗോയുടെ വാക്കുകൾ തനിക്കു പ്രചോദനമായ കാര്യം നീരജ് വെളിപ്പെടുത്തിയത്. അവസാന ശ്രമത്തിൽ 89.49 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് മത്സരത്തിൽ രണ്ടാമതെത്തിയത്. 90.61 മീറ്റർ ദൂരം കുറിച്ച ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. പാരിസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനും നീരജിനും പിന്നിലായി വെങ്കലം നേടിയ താരമാണ് ആൻഡേഴ്സൻ പീറ്റേഴ്സ്. അർഷാദ് ഇവിടെ മത്സരിച്ചില്ല.
ലുസെയ്ൻ ∙ ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്ക്ക്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറുന്ന ജാവലിനുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പാരിസിൽ വെള്ളി സമ്മാനിച്ച 89.45 മീറ്റർ ദൂരം മെച്ചപ്പെടുത്തിയാണ് ലുസെയ്നിൽ നീരജ് രണ്ടാമനായത്.
ഞായറാഴ്ച നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽനിന്ന് ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര പിന്മാറി. കുറച്ചുനാളായി അലട്ടുന്ന കാലിലെ പേശിവലിവ് പൂർണമായും ഭേദമാകാത്തതിനാലാണ് പിന്മാറ്റം. പാരിസ് ഒളിംപിക്സിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും പരുക്ക് പൂർണമായും ഭേദമാകാത്തതിനാലും ഡയമണ്ട് ലീഗിൽനിന്ന് പിന്മാറുകയാണെന്ന് നീരജ് ചോപ്ര അറിയിച്ചു
ദോഹ ∙ ലോകോത്തര അത്ലീറ്റുകളെ വരവേല്‍ക്കാന്‍ ഖത്തറിന്റെ ട്രാക്കും ഫീല്‍ഡും റെഡി. ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങള്‍ 10ന്. ജാവലിന്‍ ത്രോയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഇന്ത്യയുടെ നീരജ് ചോപ്രയും. സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക്-ലോക ജേതാക്കളായ 154
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ഫൈനലിലെ തന്റെ ആദ്യ ത്രോ അളന്നതിലെ പിഴവ് അംഗീകരിക്കാനാകില്ലെന്നും ഇത്തരം അനുഭവം കരിയറിൽ ആദ്യമാണെന്നും നീരജ് ചോപ്ര. ‘‘എന്റെ ആദ്യ ത്രോ മികച്ചതായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ആ സമയത്ത് ദൂരം അളക്കുന്ന യന്ത്രത്തിനു തകരാർ സംഭവിച്ചിരുന്നു.
സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ പരിശീലനത്തിലാണ് ജാവലിൻ ത്രോ ലോകചാംപ്യൻ നീരജ് ചോപ്ര. പാലക്കാട്ടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ് ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ തയാറെടുപ്പുകൾ. ഏഷ്യൻ ചാംപ്യൻ അബ്ദുല്ല അബൂബക്കറും നിലവിലെ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജിൻസൻ ജോൺസനും ബെംഗളൂരുവിലെ സായ് സെന്ററിലും. പരിശീലന മാർഗങ്ങളും വേദികളും വ്യത്യസ്തമെങ്കിലും ഇന്ത്യയുടെ 68 അംഗ അത്ലറ്റിക്സ് സംഘത്തിന് മുൻപിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ– ഏഷ്യൻ ഗെയിംസ് മെഡൽ. ബെംഗളൂരു, ബെല്ലാരി, പാലക്കാട്, തിരുവനന്തപുരം, പട്യാല എന്നിങ്ങനെ രാജ്യത്തെ 5 കേന്ദ്രങ്ങളിലായാണ് ഇന്ത്യൻ ടീമിന്റെ ഒരുക്കം.
Results 1-10 of 47