Activate your premium subscription today
പാരിസ് ∙ പാരാലിംപിക്സ് ആർച്ചറിയിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പതിനേഴുകാരി ശീതൾ ദേവിയുടെ മിന്നും പ്രകടനം. ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ഞാൺ വലിക്കുന്ന അദ്ഭുതതാരം വനിതാ കോംപൗണ്ട് ആർച്ചറി റാങ്കിങ് റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ രണ്ടാംസ്ഥാനം നേടി. ആകെ 703 പോയിന്റ് നേടിയ ശീതൾ നിലവിലെ ലോക റെക്കോർഡും പാരാലിംപിക്സ് റെക്കോർഡും മറികടന്നു.
അവസാനം വരെ പൊരുതിയിട്ടും ആർച്ചറിയിൽ ഇന്ത്യയ്ക്കു നിരാശയുടെ അമ്പേറ്റു മടക്കം. മെഡലിനു തൊട്ടരികിലെത്തിയ ശേഷം മിക്സ്ഡ് ടീമിനത്തിൽ ധീരജ് ബൊമ്മദേവര– അങ്കിത ഭഗത് സഖ്യം നാലാം സ്ഥാനക്കാരായി. എങ്കിലും ഒളിംപിക്സിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ആർച്ചറി താരങ്ങളെന്ന ഖ്യാതി ഇവർക്കു സ്വന്തം. വെങ്കലപ്പോരാട്ടത്തിൽ യുഎസിന്റെ കെയ്സി കോഫോൾഡ്– ബ്രാഡി എല്ലിസൻ ജോടിക്കെതിരെ 37–38, 35–37, 38–34, 35, 37ന് ആണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
ബോക്സ് റിങ്ങിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്കു കനത്ത ആഘാതമായി നിഖാത് സരീൻ പുറത്ത്. വനിതകളുടെ 50 കിലോഗ്രാമിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് വു യുവിനെതിരെയാണ് ഇരുവട്ടം ലോകചാംപ്യനായിരുന്ന നിഖാത്തിന്റെ ഞെട്ടിക്കുന്ന തോൽവി (0-5). തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരാളിക്കു കാര്യമായ വെല്ലുവിളി ഉയർത്താതെയാണ് നിഖാത് കീഴടങ്ങിയത്.
പാരിസ്∙ പാരിസ് ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ആർച്ചറിയിൽ വനിതാ വിഭാഗത്തിനു പിന്നാലെ, പുരുഷ വിഭാഗം ടീമിനത്തിലും ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ. റാങ്കിങ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനത്തിൽ മൂന്നാം സ്ഥാനത്തോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ധീരജ് ബൊമ്മദേവര 681 പോയിന്റോടെ വ്യക്തിഗത വിഭാഗത്തിൽ നാലാം സ്ഥാനത്തും തരുൺ ദീപ് റായ് 674 പോയിന്റോടെ 14–ാം സ്ഥാനത്തും പ്രവീൺ യാദവ് 658 പോയിന്റുമായി 39–ാം സ്ഥാനത്തുമെത്തി.
പാരിസ് ∙ ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആർച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്നു തുടക്കം. പുരുഷ, വനിതാ വിഭാഗങ്ങളിൽ 3 പേർ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
പാരിസ് ∙ ഇന്ത്യയുടെ ആർച്ചറി, റോവിങ് താരങ്ങൾ പാരിസിലെ ഒളിംപിക് വില്ലേജിലെത്തി. ഒളിംപിക്സിന്റെ ഭാഗമായി പാരിസിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ് ഇവരെന്ന് ഒളിംപിക്സ് സംഘത്തിന്റെ തലവനായ (ചെഫ് ഡി മിഷൻ) ഗഗൻ നാരംഗ് അറിയിച്ചു. വെള്ളി രാത്രിയാണ് ആർച്ചറി, റോവിങ് ടീമുകൾ ഒളിംപിക് വില്ലേജിൽ എത്തിയത്. 6 പേർ അടങ്ങുന്ന സംഘമാണ് ആർച്ചറിയിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്.
ഷാങ്ഹായ് (ചൈന) ∙ ആർച്ചറി ലോകകപ്പിൽ സ്വർണ നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ റീകർവ് ടീം. ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഒളിംപിക്സ് ചാംപ്യൻമാരായ ദക്ഷിണ കൊറിയയെയാണ് ഫൈനലിൽ തോൽപിച്ചത്. പുരുഷ റീകർവ്
തിരുവനന്തപുരം∙ രാജ്യാന്തര കായിക ഉച്ചകോടിയുടെ (ഐഎസ്എസ്കെ) ആദ്യദിനത്തിൽ നടന്ന അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ കാണികൾക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 130ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തിൽ പങ്കെടുത്തത്. അണ്ടർ 10, 14, 18, ഓപ്പൺ കാറ്റഗറി
കൈകളില്ലാതെ അമ്പെയ്തില്‍ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ അഭിമാനമാവുകയാണ് ശീതള്‍ ദേവിയെന്ന 16കാരി. ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വെളളി മെഡല്‍ നേടുമ്പോൾ ഒരുപാടു പേരുടെ സ്വപ്നങ്ങൾക്കു കൂടി ജീവൻ നൽകുകയായിരുന്നു ശീതൾ. ശാരീരിക പരിമിതികള്‍ ഒരിക്കലും
ബർലിൻ ∙ ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത് 2 സ്വർണവും ഒരു വെങ്കലവും. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ അദിതി സ്വാമിയും പുരുഷന്മാരിൽ ഓജസ് പ്രവീൺ ദേവ്താലെയുമാണ് ഇന്നലെ സ്വർണം എയ്തു വീഴ്ത്തിയത്. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖ വെങ്കലവും നേടി. ലോക ചാംപ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച നേട്ടവുമായിട്ടാണ് (3 സ്വർണം, ഒരു വെങ്കലം) ഇന്ത്യ ബർലിനിൽ നിന്നു മടങ്ങുന്നത്. വരാനിരിക്കുന്ന ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഈ നേട്ടം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകും. എന്നാൽ അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിൽ കോംപൗണ്ട് വിഭാഗത്തിൽ ആർച്ചറി
Results 1-10 of 22