Activate your premium subscription today
ടെക്സസ് (യുഎസ്എ) ∙ ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസൻ പരാജയപ്പെട്ടത്. മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.
ടെക്സസ് (യുഎസ്എ) ∙ മൈക്ക് ടൈസൻ വീണ്ടും ബോക്സിങ് റിങ്ങിലേക്ക്. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളും മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസനും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന്. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യും. ജൂലൈ 20ന് നടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടിവെട്ട് പോരാട്ടം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ എന്റെ ബോക്സിങ് കാലം ഓർത്തുപോയി. തിരുവനന്തപുരത്ത് ഓൾ സെയ്ന്റ്സ് കോളജിൽ പിജിക്കു പഠിക്കുമ്പോഴാണു ഞാൻ ബോക്സിങ് പഠിച്ചത്. ശരിക്കും ലേറ്റ് എൻട്രി. പ്രേംനാഥ് സാറായിരുന്നു കോച്ച്. ഫുട്വർക്ക് ഒക്കെ മെച്ചപ്പെടുത്താൻ ഞാനന്നു ആയോധനകലയായ ‘ക്രാവ് മഗ’ പഠിക്കുകയാണ്. പ്രേംനാഥ് സാറാണു ബോക്സിങ് പരിചയപ്പെടുത്തിയത്.
ചെന്നൈ∙ പാപാരിസ് ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ സ്വർണം നേടിയെങ്കിലും, ലിംഗനീതിയുടെ പേരിൽ വിവാദത്തിലകപ്പെട്ട അൾജീരിയൻ താരം ഇമാൻ ഖലീഫിനു പിന്തുണയുമായി നടി തപ്സി പന്നു. ജനിതകമായ പ്രത്യേകതകളുടെ പേരിൽ ഒരു താരത്തെ വിലക്കുന്നത് നീതിയല്ലെന്ന് തപ്സി അഭിപ്രായപ്പെട്ടു. ജനിതകമായ സവിശേഷതകളാൽ
പാരിസ്∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയായ അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന് ഒടുവിൽ സുവർണ പുഞ്ചിരി. വെൽറ്റർവെയ്റ്റ് വിഭാഗം ഫൈനലിൽ ചൈനയുടെ ലിയു യാങ്ങിനെ 5–0നു കീഴടക്കി സ്വർണം നേടിയാണ് ഇമാൻ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയത്. അൽജീരിയൻ പതാകവീശി ഇമാന്റെ ഓരോ
പാരിസ്∙ അൽജീരിയൻ ബോക്സിങ് താരം ഇമാൻ ഖലീഫിനെ ‘പുരുഷനെന്ന്’ വിളിച്ച് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ. ഒളിംപിക്സിൽ വനിതാ ബോക്സിങ്ങിൽ അൽജീരിയൻ താരം ഇമാനെയും തയ്വാന്റെ ലിൻ യുടിങ്ങിനെയും മത്സരിപ്പിച്ചതിൽ വിവാദം തുടരുന്നതിനിടെയാണ് ഐബിഎ
പാരിസ്∙ പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സെമിയിൽ കടന്നത് ഒഴിച്ചുനിർത്തിയാൽ, പാരിസ് ഒളിംപിക്സിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് കനത്ത നിരാശ. മെഡൽപ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ ബാഡ്മിന്റൻ സിംഗിൾസ് സെമിയിലും ലവ്ലിന ബോർഗോഹെയ്ൻ ബോക്സിങ് 75 കിലോഗ്രാം വിഭാഗം ക്വാർട്ടറിലും തോറ്റു. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും.
പാരിസ്∙ ഒളിംപിക്സ് 2024 ക്വാര്ട്ടർ ഫൈനലിൽ ഇന്ത്യന് മെഡൽ പ്രതീക്ഷയായിരുന്ന ബോക്സർ നിഷാന്ത് ദേവ് ക്വാർട്ടറിൽ തോറ്റതിനെച്ചൊല്ലി വൻ വിവാദം. 71 കിലോ പുരുഷ ബോക്സിങ്ങിൽ മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും മെക്സിക്കോ താരം മാർകോ വെർദെ അൽവാരസിനെ വിജയിയായി പ്രഖ്യാപിച്ചതിലാണ്
പാരിസ് ∙ ഒളിംപിക്സിൽ മത്സരിക്കുന്ന വനിതാ ബോക്സർമാരായ അൽജീരിയൻ താരം ഇമാൻ ഖലീഫിനും തയ്വാന്റെ ലിൻ യു ടിങ്ങിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണം അംഗീകരിക്കാനാകില്ലെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക്.
പാരിസ്∙ ഷൂട്ടിങ് റേഞ്ചിൽനിന്ന് മനു ഭാക്കറിന്റെ ഹാട്രിക് മെഡൽ എന്ന സ്വപ്നനേട്ടം നേരിയ വ്യത്യാസത്തിൽ പൊലിഞ്ഞെങ്കിലും, ആർച്ചറിയിൽ ഇന്ത്യയ്ക്ക് ആഹ്ലാദ വാർത്ത. വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തി ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ 6–4നാണ് ദീപിക കുമാരിയുടെ വിജയം.
Results 1-10 of 112