Activate your premium subscription today
ചാംപ്യനാകാൻ എല്ലാത്തരത്തിലും അർഹതയുള്ളയാളുടെ വിജയം–ഗുകേഷിന്റെ ലോകകിരീടത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ എന്റെ ടീം മേറ്റ് ആയിരുന്നു ഗുകേഷ്. ഗുകേഷ് കളിച്ചത് ഒന്നാം ബോർഡിൽ, ഞാൻ രണ്ടിലും. രണ്ടുപേർക്കും അതതു ബോർഡുകളിൽ സ്വർണം നേടാനായി.
തൃശൂർ ∙ ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ സമനിലയിൽ പിടിച്ച് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ. ഉസ്ബക്കിസ്ഥാനിലെ സമർകന്ദിൽ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന്റെ 11–ാം റൗണ്ടിലാണു കാൾസനുമായി നിഹാൽ ഏറ്റുമുട്ടിയത്. ഓൺലൈൻ മത്സരങ്ങളിൽ ഇരുവരും കൊമ്പുകോർത്തിട്ടുണ്ടെങ്കിലും ആദ്യത്തെ ഫിഡെ റേറ്റഡ് മത്സരത്തിൽ തന്നെ മുൻ ലോക ചാംപ്യനെ തളയ്ക്കാനായതു പത്തൊൻപതുകാരൻ നിഹാലിനു വലിയ നേട്ടമായി. പോയിന്റ് നിലയിൽ കാൾസനുമായി തുല്യ നിലയിലെത്താൻ നിഹാലിനു കഴിഞ്ഞെങ്കിലും 15–ാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിയോടു പരാജയപ്പെടുകയും തുടർച്ചയായി സമനില വഴങ്ങുകയും ചെയ്തതോടെ പത്താം സ്ഥാനത്തേക്കിറങ്ങി.
കൽപറ്റ ∙ തിരുവനന്തപുരത്ത് നാളെ മുതൽ നടക്കുന്ന രാജ്യാന്തര ചെസ് ടൂർണമെന്റിൽ ലോക പ്രശസ്ത ഗ്രാൻഡ് മാസ്റ്റർമാരായ പ്രഗ്നാനന്ദയ്ക്കും നിഹാൽ സരിനും എതിരെ കരുക്കൾ നീക്കാൻ വയനാട്ടിൽ നിന്ന് സഹോദരങ്ങൾ. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം.എസ്.അനുരാഗും സഹോദരി ഇതെ സ്കൂളിലെ ആറാം ക്ലാസ്
ചെസ് ലോകത്തെ ‘എലീറ്റ് ക്ലബ്ബി’ലേക്കു പടനയിച്ചു കയറുന്ന ആദ്യ മലയാളി താരമായി നിഹാൽ സരിൻ (19). രാജ്യാന്തര ചെസ് സംഘടനയുടെ (ഫിഡെ) എലോ റേറ്റിങ്ങിൽ 2700 എന്ന മാന്ത്രികസംഖ്യ പിന്നിട്ടാണു നിഹാൽ സരിൻ സൂപ്പർ ഗ്രാൻഡ്മാസ്റ്റർ പട്ടികയിൽ ഇടം നേടിയത്. യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ രണ്ടാം റൗണ്ടിൽ ലിത്വാനിയൻ ഒന്നാം നമ്പർ താരം പൗളിസ് പുൾട്ടിനെ വീഷ്യസിനെ തോൽപ്പിച്ചതോടെയാണ് നിഹാൽ ഈ നേട്ടം കൈവരിച്ചത്. നിലവിൽ ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്താണ് നിഹാൽ. വിശ്വനാഥൻ ആനന്ദ്, ഡി. ഗുകേഷ്, പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി എന്നിവരാണ് നിലവിൽ 2700 നു മുകളിൽ
പാലക്കാട് ∙ ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായുള്ള പതിനേഴുകാരൻ ദൊമ്മരാജു ഗുകേഷിന്റെ മുന്നേറ്റം ഇനി ഔദ്യോഗികം. ലോക ചെസ് സംഘടനയുടെ മാസാദ്യ ഇലോ റേറ്റിങ് ലിസ്റ്റ് പുറത്തുവന്നപ്പോൾ ഡി.ഗുകേഷ് 2758 റേറ്റിങ് പോയിന്റുമായി ഇന്ത്യയിൽ ഒന്നാമനും ലോക റാങ്കിങ്ങിൽ എട്ടാമനുമായി.
മഹാബലിപുരം∙ ഓപ്പൺ വിഭാഗത്തിൽ അർമീനിയയും ഉസ്ബെക്കിസ്ഥാനും ഒപ്പത്തിനൊപ്പം. വനിതകളിൽ ഇന്ത്യ എ ഒറ്റയ്ക്കു മുന്നിൽ. ലോക ചെസ് ഒളിംപ്യാഡ് അവസാനിക്കാൻ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ മത്സരം ഫോട്ടോഫിനിഷിലേക്ക്. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ,
വേഗ ചെസ് ടൂർണമെന്റുകളിൽ അതിവേഗക്കാരനാണ് നിഹാൽ സരിൻ; എന്നാൽ സമയം കൂടുതലുള്ള ക്ലാസിക്കൽ ചെസിൽ ചിന്തിച്ചുറപ്പിച്ചാണ് നിഹാലിന്റെ കളി. സമയത്തിന് ഏറെ വിലയുള്ള ചെസിൽ നിഹാലിന്റെ തുറുപ്പുചീട്ടും കൂടുവിട്ട് കൂടുമാറ്റത്തിലെ മികവ് ആണ്. ലോക ചെസ് ഒളിംപ്യാഡ് ഒരാഴ്ച മാത്രം അകലെ നിൽക്കെ ‘വലിയ വേദി’യിൽ
ചെസ് ഒളിംപ്യാഡിലെ കിരീടം നിലനിർത്താൻ മുൻ ലോകചാംപ്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നു പോരാട്ടം തുടങ്ങുന്നു. 12 അംഗ ടീമിലെ ഏക മലയാളിയായി ഗ്രാൻഡ് മാസ്റ്റർ നിഹാൽ...Chess Olympiad, Chess Olympiad indian team, Chess Olympiad Nihal, Chess Olympiad manorama news
തൃശൂർ ∙ സെർബിയയിൽ നടന്ന സിൽവർ ലേക് ഓപ്പൺ ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിന് കിരീടം. 9 റൗണ്ട് ടൂർണമെന്റിൽ 8 പോയിന്റ് സ്വന്തമാക്കിയാണു നിഹാൽ കിരീടം നേടിയത്.
തൃശൂർ ∙ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിനു മണിക്കൂറുകൾക്കു മുൻപു ചെസ് ബോർഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്റെ വെടിക്കെട്ട്. ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നിഹാൽ തോൽപിച്ചു. കഴിഞ്ഞ വർഷവും
Results 1-10 of 19