Activate your premium subscription today
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.1 ഓവറിൽ 215 റൺസെടുത്തു പുറത്തായി. ഓസീസിന് 83 റൺസ് വിജയം. പരമ്പരയിലെ ഒരു മത്സരവും വിജയിക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയിൽനിന്നു മടങ്ങുന്നത്.
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം. ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.2 ഓവറിൽ 100 റൺസിന് എല്ലാവരും പുറത്തായി.
ന്യൂഡൽഹി ∙ മലയാളി താരം മിന്നു മണി വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള മിന്നുവിന്റെ തിരിച്ചുവരവ്. ഓസ്ട്രേലിയയിൽ ഡിസംബർ 5ന് ആരംഭിക്കുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റനും സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനായുമായ ടീമിൽ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയെ ഉൾപ്പെടുത്തിയില്ല
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ എന്ന വൻമരം വീണു. കഴിഞ്ഞ 8 ലോകകപ്പുകളിൽ 6 തവണയും ജേതാക്കളായ ഓസീസിനെതിരെ 8 വിക്കറ്റിന്റെ അട്ടിമറി ജയത്തോടെ ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ 134 റൺസിൽ പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ 16 പന്തുകളും 8 വിക്കറ്റും ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 134. ദക്ഷിണാഫ്രിക്ക– 17.2 ഓവറിൽ 2ന് 135. കഴിഞ്ഞവർഷത്തെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു മധുരപ്രതികാരം.
ട്വന്റി20 ലോകകപ്പില് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയോടു തോറ്റ് ഇന്ത്യ. നിർണായക മത്സരത്തിൽ ഒന്പതു റൺസ് വിജയമാണ് ഓസീസ് നേടിയത്. 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാന് മാത്രമാണു സാധിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 47 പന്തുകൾ നേരിട്ട താരം 54 റൺസാണ് അടിച്ചെടുത്തത്
പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി, ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലിന് അരികെ ഓസ്ട്രേലിയ. ദുബായിൽ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസ് ഒൻപതു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഫാത്തിമ സന ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 82 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിലെ രണ്ടാം വിജയത്തോടെ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നാലു പോയിന്റായി. രണ്ടാം മത്സരത്തിൽ 60 റൺസ് വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 93 റൺസ്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
ലെഗ് സ്പിന്നർ പ്രിയ മിശ്രയുടെ 5 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്നാം വനിതാ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 72 റൺസിന് പുറത്തായി
മുംബൈ∙ ആദ്യം മത്സരം ജയിച്ച് ലീഡ് നേടിയ ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര കൈവിട്ട് ഇന്ത്യൻ വനിതകൾ. രണ്ടാം മത്സരത്തിനു പിന്നാലെ ഇന്നു നടന്ന മൂന്നാം മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഓസീസിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്
Results 1-10 of 38