Activate your premium subscription today
മുംബൈ∙ സഞ്ജു സാംസണിന്റെ കഴിവിലോ പ്രതിഭയിലോ സംശയമില്ലെങ്കിലും, സ്ഥിരതയാണ് ആശങ്ക നൽകുമെന്ന കാര്യമെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ അനിൽ കുംബ്ലെ. ദക്ഷിണാഫ്രിക്കയിലെ പ്രത്യേക സാഹചര്യങ്ങളിൽ പരമ്പരയിലെ നാലു മത്സരങ്ങളിൽ സഞ്ജുവിന്റെ പ്രകടനം എപ്രകാരമായിരിക്കുമെന്ന് കാണാൻ ആകാംക്ഷയോടെ
കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും
‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ മുൻനിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ പരിശീലകൻ അനിൽ കുംബ്ലെ പറഞ്ഞ വാക്കുകളാണിത്.
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ.... ∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുല് ദ്രാവിഡ് ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ബൂത്തിലെത്തിയ ദ്രാവിഡ്, കുറച്ചുനേരം ക്യൂ നിന്ന ശേഷമാണ് വോട്ടു ചെയ്തത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ വോട്ടറാണ് മുൻ ഇന്ത്യൻ താരമായ ദ്രാവിഡ്. എല്ലാവരും വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ
റാഞ്ചി∙ ടെസ്റ്റിൽ 500 വിക്കറ്റെന്ന നാഴികക്കല്ലിനു പിന്നാലെ മറ്റൊരു റെക്കോർഡു കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയിൽ നടന്ന ടെസ്റ്റുകളിൽനിന്ന് ഏറ്റവും കൂടുതൽ വിക്കറ്റെന്ന മുൻതാരം അനിൽ കുംബ്ലെയുടെ റെക്കോർഡാണ് റാഞ്ചിയിൽ അശ്വിൻ മറികടന്നത്. ഇംഗ്ലണ്ട് ബാറ്റർ ബെൻ
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് പ്രവാസ ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തയായിരുന്നു. സന്ദർശക വീസയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തൊഴിൽ വീസയിലും പ്രതിഫലിക്കുമോ എന്നതും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധിക നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബഹ്റൈൻ പാർലമെന്റിൽ ഉയർന്ന ചർച്ചകളും, ഈ നിർദേശം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളിയതും ആഴത്തിൽ വിശകലനം ചെയ്ത റിപ്പോർട്ടുകളായിരുന്നു അത്. ഇതിന് പുറമെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിശകലനം, നിർമിത ബുദ്ധിയുടെ ബലത്തിൽ നേട്ടങ്ങളുടെ നെറുകയിൽ തിരികെ എത്തിയ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെ കുറിച്ചുള്ള വാർത്ത, ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ സ്വന്തമാക്കിയ കുംബ്ലെയുടെ നേട്ടത്തിന്റെ രജത ജൂബിലി ആഘോഷം എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.
അനിൽ രാധാകൃഷ്ണ കുംബ്ലെയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ക്രിക്കറ്റിലെ പെർഫെക്ട് ടെസ്റ്റിന് 2024 ഫെബ്രുവരി 7ന് കാൽനൂറ്റാണ്ട് പൂർത്തിയായി. 1999ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ വിസ്മയം തീർത്തത്. ന്യൂഡൽഹി ഫിറോസ് ഷാ കോട്ല മൈതാനമാണ് (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ആ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും നേടി അനിൽ കുംബ്ലെ അന്ന് ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായി.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ വിസ്മയം തീർത്തിട്ട് ഇന്നു കാൽ നൂറ്റാണ്ട്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിലെ 10 വിക്കറ്റുകളും നേടി കുംബ്ലെ ക്രിക്കറ്റിലെ അപൂർവ നേട്ടം കൈവരിച്ചത് കൃത്യം 25 വർഷം മുൻപാണ്. പാക്കിസ്ഥാന്റെ 1998–99 ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ 10 വിക്കറ്റുകളും സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 1999 ഫെബ്രുവരി 4ന് തുടങ്ങിയ ടെസ്റ്റ് നാലാം ദിനമായ 7ന് അവസാനിക്കുമ്പോൾ കുംബ്ലെ ക്രിക്കറ്റിലെ അമാനുഷിക പ്രകടനം നടത്തി ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
ബെംഗളൂരു∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മർദത്തെക്കുറിച്ചു തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. സമ്മര്ദം മുഴുവൻ താരങ്ങളുടെ മുകളിലാണെന്നും മറ്റു മത്സരങ്ങൾ പോലെ തന്നെ ഇന്ത്യ– പാക്ക് പോരാട്ടത്തെയും കണക്കാക്കിയാൽ മതിയെന്നും കുംബ്ലെ പ്രതികരിച്ചു. ‘‘ഞാൻ കളിച്ചിരുന്ന കാലത്ത് ഇന്ത്യ കെനിയയോടു തോറ്റാലും ആരാധകർക്കു കുഴപ്പമുണ്ടാകില്ല.
Results 1-10 of 31