Activate your premium subscription today
രാജ്യാന്തര കായിക വിനോദരംഗത്തെ (sports entertainment) മിന്നും താരമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടിമാമാങ്കമായ’ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL/ഐപിഎൽ). ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി 4 ടീമുകൾ 100 മില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങുന്നു; ഇതിനെക്കാൾ 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നു. 13 വയസ്സും 243 ദിവസവും മാത്രം പ്രായമുള്ള ൈവഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാംപിലെത്തിക്കുന്ന കാഴ്ചയും സൗദിഅറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ േലലത്തിൽ നാം കണ്ടു. ബിഹാറിൽ നിന്നുള്ള ഈ എട്ടാം ക്ലാസുകാരൻ പയ്യൻ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു; ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറിയും േനടിയിട്ടുണ്ട്. പക്ഷേ, ട്രയൽസ് നടന്നപ്പോൾ ൈവഭവിന്റെ കഴിവുകൾ രാഹുൽ ദ്രാവിഡിലുണ്ടാക്കിയ മതിപ്പാണ് ആ കുട്ടിയെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. ഇതേ ഭാഗ്യം ഒരു മലയാളിക്കുമുണ്ടായി; െപരിന്തൽമണ്ണ സ്വദേശി വിഘ്േനഷ് പുത്തൂർ രഞ്ജി ട്രോഫിയിൽപോലും കളിക്കാതെയാണ് ശക്തരായ മുംൈബ ഇന്ത്യൻസ് ടീമിലെത്തുന്നത്. ബോൾ െചയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ‘ചൈനാമാൻ’ എറിയാനുള്ള അസാമാന്യ കഴിവാണ് ഈ കോളജ് വിദ്യാർഥിക്കു തുണയായത്. ഐപിഎൽ എന്ന ബ്രാൻഡിലെ അദ്ഭുതകഥകളാണ് ലേലത്തിനുശേഷം കായികലോകം ചർച്ച ചെയ്യുന്നത്. െപർത്തിൽ നടന്ന െടസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ േനടിയ ആധികാരിക ജയത്തെക്കാൾ കായികവാർത്തകളിൽ ലേലവിവരങ്ങൾ നിറഞ്ഞുനിന്നു. ലോകത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്നതും പണക്കൊഴുപ്പിൽ മുന്നിൽനിൽക്കുന്നതുമായ സ്പോർട്സ് ലീഗുകളുടെ ആദ്യനിരയിൽ ഐപിഎൽ സ്ഥാനം പിടിക്കുന്നതിന്റെ െതളിവായിരുന്നു ഇത്തവണത്തെ ലേലം. ഇന്ത്യൻ വ്യവസായ- വാണിജ്യലോകത്തിന്റെ സാമ്പത്തികശക്തിയുടെ ഏറ്റവും വ്യക്തമായ പ്രകടനം കൂടിയായിരുന്നു അത്. ഓരോ ടീമും തങ്ങൾക്കനുവദിച്ചിട്ടുള്ള തുകയായ 120 കോടി രൂപയും
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ പങ്കെടുത്ത ശേഷം കാര്യമായ വിശദീകരണങ്ങളൊന്നും നൽകാതെ ടൂർണമെന്റിൽനിന്നു പിൻവാങ്ങുന്ന വിദേശ താരങ്ങളെ കുരുക്കാനുറച്ച് ഫ്രാഞ്ചൈസികൾ. ഇത്തരം ‘ഉഴപ്പൻ’ സമീപനം സ്വീകരിക്കുന്ന താരങ്ങളെ കുറഞ്ഞത് രണ്ടു
റാഞ്ചി∙ കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗ് താരലേലത്തിൽ ‘‘ഒരു കോടി രൂപയ്ക്കു ഡൽഹി ക്യാപിറ്റൽസ് വിളിച്ചെടുത്തിട്ടും’’ ഐപിഎൽ കളിക്കാനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തിൽ ജാർഖണ്ഡിലെ യുവ ക്രിക്കറ്റ് താരം സുമിത് കുമാർ. ലേലത്തിൽ തന്റെ പേരും വിവരങ്ങളുമാണു സ്ക്രീനിൽ വന്നതെന്നും, എന്നാല്‍ ഡൽഹി
മുംബൈ∙ കോടികളെറിഞ്ഞ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിലെ 2024 സീസണ് നഷ്ടമായേക്കുമെന്നു റിപ്പോർട്ട്. കാലിനു പരുക്കുള്ള പാണ്ഡ്യയ്ക്ക് അടുത്ത സീസണില്‍ കളിക്കാനാകില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകകപ്പ് മത്സരത്തിനിടെയാണു താരത്തിനു കാലിനു പരുക്കേറ്റത്.
20 കോടി പിന്നിട്ട് ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ‘അങ്ങെടുത്ത’ ഐപിഎൽ താരലേലത്തിൽ ഇത്തവണ സൂപ്പർ താരമായ മറ്റൊരു കളിക്കാരനാണ് സമീർ റിസ്വി. ഇതുവരെ ഇന്ത്യയ്ക്കു കളിക്കാത്ത ഇരുപതുകാരൻ റിസ്വിയെ 8.4 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്തത്. രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത റിസ്വിയെ ചെന്നൈ വൻതുകയ്ക്ക് സ്വന്തമാക്കിയത് എന്തു കൊണ്ടാണ്? ചെന്നൈ ഫ്രാഞ്ചൈസിയിലെ സ്കൗട്ടുകളാണ് ആ രഹസ്യമറിയുന്നവർ.
ഇത്തവണ ഐപിഎൽ താരലേലത്തിൽ ശരിക്കും ലോട്ടറിയടിച്ചത് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനാണ്. വാശിയേറിയ ലേലംവിളിക്കൊടുവിൽ സ്റ്റാർക്കിനു ലഭിച്ച തുക 24.75 കോടി രൂപ! മറ്റൊരു ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസിന് 20.50 കോടി രൂപ ലഭിച്ചതിന്റെ ഞെട്ടൽ വിട്ടും മാറും മുൻപാണ് സ്റ്റാർക്ക് ‘പുഷ്പം പോലെ’ 24.75 കോടി
ആവശ്യം സൃഷ്ടിയുടെ മാതാവാകുമെന്ന പ്ലാറ്റോ ചിന്താഗതിയാണ് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ അറേബ്യൻ ലേലത്തിലെ ‘ഇംപാക്ട് പ്ലെയർ’. നിലവിലെ സ്ക്വാഡിൽ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമില്ലാതെ മിനി ലേലത്തിനെത്തിയ ഫ്രാഞ്ചൈസികൾ തേടിയതു ടീമിന്റെ മൂർച്ച കൂട്ടാനുള്ള ചില ആയുധങ്ങൾ. കളത്തിൽ മുൻതൂക്കം നൽകുന്ന ആ വാങ്ങലുകൾക്കു
ദുബായ്∙ ഐപിഎൽ താരലേലത്തിനിടെ പഞ്ചാബ് കിങ്സിനു സംഭവിച്ചത് വൻ അബദ്ധം. യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഒരു താരത്തെ പഞ്ചാബ് കിങ്സിനു വാങ്ങേണ്ടിവന്നു. ശശാങ്ക് സിങ്ങിനെയാണ് പഞ്ചാബ് ‘ആളുമാറി’ വാങ്ങിയത്. തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് പഞ്ചാബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 1.5 കോടി നല്കി സണ്‍റൈസേഴ്സ് ലങ്കന്‍ താരത്തെ ടീമിലെത്തിച്ചു. വലിയ
Results 1-10 of 23