Activate your premium subscription today
ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പടയെ ഞെട്ടിച്ച് കിരീടം നിലനിർത്തി ജൂനിയർ ‘ബംഗ്ലാ കടുവകൾ’. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു.
ബുലവായോ (സിംബാബ്വെ) ∙ പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ സിംബാബ്വെയ്ക്ക് 80 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 40.2 ഓവറിൽ 205 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തി.
ബ്രിസ്റ്റോൾ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയ്ക്ക് 49 റൺസ് ജയം. ഇതോടെ 5 മത്സര പരമ്പര ഓസീസ് 3–2ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറിൽ 309ന് പുറത്തായി. സെഞ്ചറി നേടിയ ബെൻ ഡെക്കറ്റിന്റെ (91 പന്തിൽ 107) ഇന്നിങ്സാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഓസീസ് 20.4 ഓവറിൽ 2ന് 165 എന്ന സ്കോറിൽ നിൽക്കെ മഴ പെയ്തു.
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനെ പരിഹസിച്ച് ആരാധകർ. മത്സരത്തിനിടെ ഗ്രൗണ്ടിൽവീണ പന്ത് പിടിച്ചെടുത്ത് വിക്കറ്റിനായി അപ്പീൽ ചെയ്തതോടെയാണ് ഓസീസ് വിക്കറ്റ് കീപ്പറെ ഇംഗ്ലണ്ട് ആരാധകർ ലക്ഷ്യമിട്ടത്. ഇംഗ്ലണ്ട്
ദുബായ്∙ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2–1ന്റെ വിജയവുമായാണ് അഫ്ഗാനിസ്ഥാൻ കഴിഞ്ഞ ദിവസം പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച അഫ്ഗാനിസ്ഥാൻ മൂന്നാം മത്സരം കൈവിടുകയായിരുന്നു. വിചിത്രമായ ഒരു പുറത്താകൽ രീതിക്കായിരുന്നു മൂന്നാം പോരാട്ടത്തിൽ ഷാർജ സ്റ്റേഡിയം സാക്ഷിയായത്. അഫ്ഗാന് താരം റഹ്മത് ഷാ മത്സരത്തിൽ റൺഔട്ടായത്, സ്വന്തം ശരീരത്തിൽ തട്ടിയ പന്ത് വിക്കറ്റിലേക്കു പതിച്ചായിരുന്നു.
ഷാർജ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ കീഴടക്കുന്നത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ
മെൽബൺ ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ പത്തൊൻപതുകാരൻ പേസ് ബോളർ മാലി ബിയേഡ്മാനും. സീനിയർ ടീമിനായി ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള ബിയേഡ്മാനെ സ്റ്റാൻഡ് ബൈ താരമായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയ താരമാണ് ബിയേഡ്മാൻ.15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബിയേഡ്മാന്റെ മികവിൽ 79 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.
കൊളംബോ∙ വിജയത്തിലേക്ക് ഒരു റൺ മാത്രം മതിയെന്നിരിക്കെ തുടർച്ചയായ പന്തുകളിൽ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടൈ! ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ച ശിവം ദുബെ, അവസാന ബാറ്റർ അർഷ്ദീപ് സിങ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ക്യാപ്റ്റൻ ചരിത് അസലങ്കയാണ് ലങ്കയ്ക്ക് വിജയത്തോളം പോന്ന ‘ടൈ’ സമ്മാനിച്ചത്.
ഫോർട്ട്ഹിൽ∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴു വിക്കറ്റുകൾ വീഴ്ത്തി, റെക്കോര്ഡിട്ട് സ്കോട്ലൻഡ് പേസ് ബോളർ ചാര്ലി കാസൽ. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ ചാർലി 5.4 ഓവറുകൾ പന്തെറിഞ്ഞ് വഴങ്ങിയത് 21 റൺസ് മാത്രം. ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ
ഏകദിന ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട്. 1974ലെ ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനവേളയിലായിരുന്നു ഇന്ത്യയുടെ അരങ്ങേറ്റം. രാജ്യാന്തര ഏകദിന ക്രിക്കറ്റിന് 1971 ജനുവരി 5ന് മെൽബണിൽ തുടക്കമിട്ടെങ്കിലും ഇന്ത്യയ്ക്ക് ആ ഫോർമാറ്റിൽ ഹരിശ്രീ കുറിക്കാൻ പിന്നെയും മൂന്നര വർഷംകൂടി കാത്തിരിക്കേണ്ടി വന്നു.
Results 1-10 of 42