Activate your premium subscription today
മുംബൈ∙ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ശർമ, പുതിയ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന രോഹിത്തിനെ ടീമിലെത്തിക്കാൻ പഞ്ചാബ് കിങ്സ് ശ്രമം തുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ
ക്രിക്കറ്റർ ആയില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യം ശിഖർ ധവാനോടു ചോദിക്കാൻ ആരും ധൈര്യപ്പെടില്ല. ‘ഷോലെ’ സിനിമയിലെ ഗബ്ബർ സിങ് സ്റ്റൈലിൽ ചാടിവീണു ധവാൻ ചോദ്യകർത്താവിനെ നേരിട്ടുകളയും! ക്രിക്കറ്റർ ആയിരിക്കെ തന്നെ മറ്റു പലതുമാണു താനെന്നു ധവാൻ അനായാസം തെളിയിച്ചിട്ടുണ്ട്. കൊമേഴ്സ് ബിരുദവും ഐബിപിഎസും നേടി ബാങ്ക് ഉദ്യോഗസ്ഥനാകാൻ യോഗ്യത നേടിയയാൾ, ഭംഗിയായി ഓടക്കുഴലൂതുകയും ധോലക് വായിക്കുകയും ഭക്തി ഗാനങ്ങൾ പാടുകയും ചെയ്യുന്ന സംഗീത നിപുണൻ, ഒന്നാന്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഫിറ്റ്നസ് സെന്ററുകളുടെ ശൃംഖല പടുത്തുയർത്തിയ സംരംഭകൻ,
ന്യൂഡൽഹി ∙ കൈക്കരുത്തുള്ള ആ ക്ലാസിക് ഷോട്ടുകൾ ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നൊസ്റ്റാൾജിയ മാത്രം. ക്ലാസ് ബാറ്റിങ്ങും മാസ് ഫീൽഡിങ്ങുമായി രാജ്യാന്തര ക്രിക്കറ്റിൽ മുദ്ര പതിപ്പിച്ച ശിഖർ ധവാൻ വിരമിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ആവേശകാലത്തിനു കൂടി അവസാനമാകുന്നു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തിയെട്ടുകാരനായ ധവാൻ അറിയിച്ചത്.
38–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുകയാണെന്നു പ്രഖ്യാപിച്ച ശിഖർ ധവാൻ ഐപിഎല്ലിൽ തുടർന്നും കളിക്കുമോ, ആരാധകരുടെ ചോദ്യം ഇതാണ്. പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ഭൂരിഭാഗം ഐപിഎൽ മത്സരങ്ങളും ധവാനു നഷ്ടമായിരുന്നു. പഞ്ചാബ് കിങ്സ് ക്യാപ്റ്റനായിരുന്ന ധവാൻ, അഞ്ചു മത്സരങ്ങള്‍ മാത്രമാണു കഴിഞ്ഞ സീസണിൽ കളിച്ചത്. ധവാന്റെ അഭാവം സീസണിൽ പഞ്ചാബ് കിങ്സിന്റെ
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. തന്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച 38 കാരനായ ധവാൻ, സമൂഹ മാധ്യമങ്ങൾ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി ഒരു നീണ്ട വിഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
മുല്ലാംപുർ (ചണ്ഡിഗഡ്)∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യ പന്തിൽ തന്നെ വിക്കറ്റു ലഭിച്ചിട്ടും ക്യാപ്റ്റൻ ശിഖർ ധവാന്റെ അബദ്ധം കാരണം അതു നഷ്ടമായി. ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആദ്യ പന്തിൽ തന്നെ ലഭിച്ചെങ്കിലും അംപയർ ഔട്ട്
ഭാഗ്യത്തേക്കാളേറെ ഭാഗ്യദോഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിനാണ് മുല്ലാംപുർ സാക്ഷ്യംവഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം തുടക്കം മുതൽ ഭാഗ്യദോഷവും കൂടെക്കൂടി. കണ്ണടച്ച് തുറക്കും മുൻപ് മുൻനിര ബാറ്റർമാർ ക്രീസിലേക്ക് പോയതിനേക്കാൾ വേഗത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹൈദരാബാദിന്റെ ഭാഗ്യദോഷത്തെ ചെറുത്തു നിന്നുകൊണ്ട് ടീമിന് മാന്യമായി ടോട്ടൽ സമ്മാനിക്കാൻ വഴിയൊരുക്കിയത് യുവതാരം നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) ഒറ്റയാൾ പോരാട്ടമാണ്. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സും ഭാഗ്യദോഷത്തോട് മല്ലിട്ടാണ് മുന്നോട്ടു പോയത്. ഒടുവിൽ പഞ്ചാബിന്റെ കഴിഞ്ഞ കളിയിലെ ‘രക്ഷകരായ’ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നീട് അറിയാനുണ്ടായിരുന്നത് ഒന്നുമാത്രം, വിജയം എന്ന ഭാഗ്യം ആർക്കൊപ്പം നിൽക്കും? ജയദേവ് ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ അഞ്ചാം പന്തിന് ശേഷം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന്റെയും ഉനദ്കട്ടിന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തൊട്ടുമുൻപുവരെ ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ മുല്ലാംപുരിൽ വെറും 2 റൺസിന് ഹൈദരാബാദിന്റെ വിജയ സൂര്യൻ ഉദിച്ചതോടെ ഒന്നുറപ്പിച്ചു, ഭാഗ്യദോഷത്തിന്റെ ഗ്രഹണം പിടികൂടിയത് ആതിഥേയരെ ആയിരുന്നു...
അഹമ്മദാബാദ്∙ ശശാങ്ക് സിങ്ങിന്റെ അർധ സെഞ്ചറിക്കരുത്തിൽ തകർപ്പൻ വിജയമാണ് പഞ്ചാബ് കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ സ്വന്തമാക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് മൂന്നു വിക്കറ്റുകൾക്കു വിജയിക്കുകയായിരുന്നു. 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ഒരു പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് എത്തിയത്.
അഹമ്മദാബാദ്∙ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ രക്ഷകനായി ശശാങ്ക് സിങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ശശാങ്ക് സിങ്ങിന്റെ അർധ സെഞ്ചറിക്കരുത്തിലാണ് കൈവിട്ടെന്നു കരുതിയ മത്സരം പഞ്ചാബ് തിരിച്ചു പിടിച്ചത്. താരലേലത്തിൽ 32
ക്വിന്റൻ ഡി കോക്ക്, നിക്കോളാസ് പുരാൻ, ക്രുനാൽ പാണ്ഡ്യ, മായങ്ക് യാദവ് – ഐപിഎൽ 17–ാം സീസണിലെ ആദ്യ ജയത്തിന് ലക്നൗ സൂപ്പർ ജയന്റ്സ് നന്ദി പറയുന്നത് ഈ 4 താരങ്ങൾക്കാണ്. താൽകാലിക ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ പുരാനൊപ്പം ഡി കോക്കും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് ക്രുനാൽ ശ്രദ്ധനേടിയത്. ബാറ്റർമാർ സമ്മാനിച്ച ‘ജയന്റ്’ ഇന്നിങ്സിനൊടുവിൽ മായങ്ക് യാദവ് ബോളുകൊണ്ടും ലക്നൗവിന് അവരുടെ ഹോം ഗ്രൗണ്ടിൽ ‘സൂപ്പർ’ വിജയം സമ്മാനിക്കുകയായിരുന്നു.
Results 1-10 of 122