Activate your premium subscription today
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ബ്രാണ്ടൻ കിങ്ങുമായി തർക്കിച്ച് ബംഗ്ലദേശ് പേസർ തൻസിം ഹസൻ സാക്കിബ്. വിൻഡീസ് ബാറ്റർക്കു നേരെ തൻസിം ഹസന് പന്തു വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിൽ എവിൻ ലൂയിസും ബ്രാണ്ടൻ കിങ്ങും തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ ബംഗ്ലദേശ് ബോളർ വിൻഡീസ് താരത്തെ പ്രകോപിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. സാക്കിബിന്റെ ലെങ്ത് ബോൾ ബ്രാണ്ടൻ കിങ് പ്രതിരോധിച്ചെങ്കിലും ബംഗ്ലദേശ് പേസറുടെ കൈകളിലേക്കാണ് പന്തു പോയത്.
കിങ്സ്റ്റൻ (ജമൈക്ക) ∙ കരീബിയൻ മണ്ണിൽ 15 വർഷത്തിനിടെ ആദ്യമായി ബംഗ്ലദേശിന് ടെസ്റ്റ് മത്സര വിജയം. രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനെ 101 റൺസിനു തോൽപിച്ച ബംഗ്ലദേശ് പരമ്പരയിൽ സമനില നേടി (1–1). 287 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 185 റൺസിന് ഓൾഔട്ടായി. സ്കോർ: ബംഗ്ലദേശ്– 164, 268. വെസ്റ്റിൻഡീസ്–146, 185.
ആന്റിഗ്വ ∙ ബംഗ്ലദേശിനെതിരായ രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് 201 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ഉയർത്തിയ 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശിന്റെ പോരാട്ടം 132 റൺസിൽ അവസാനിച്ചു.
ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഉശിരനൊരു റൺചേസ് വിജയത്തോടെ ഇംഗ്ലണ്ടിനെ കീഴടക്കിയ വെസ്റ്റിൻഡീസ് പരാജയഭാരത്തിൽനിന്നു തലയുയർത്തി. 4–ാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഫിൽ സോൾട്ടിന്റെയും ജേക്കബ് ബെതേലിന്റെയും അർധസെഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, 24 പന്തിൽ 54 റൺസുമായി ഷായ് ഹോപ്പും 31 പന്തിൽ 68 റൺസുമായി എവിൻ ലെവിസും തകർത്താടിയപ്പോൾ വിൻഡീസിനു വിജയം എളുപ്പമായി.
ന്യൂഡൽഹി∙ ഒരുകാലത്ത് ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വിനാശകാരിയായ ബാറ്ററായിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ വീണ്ടും ഇന്ത്യയിൽ. ഇത്തവണ ഇന്ത്യ സന്ദർശിക്കുന്ന ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്സിന്റെ ഔദ്യോഗിക സംഘത്തിൽ അംഗമായാണ് ക്രിസ് ഗെയ്ലിന്റെ വരവ്. ജമൈക്കൻ പ്രധാനമന്ത്രിക്കൊപ്പം
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരങ്ങളിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരനൊപ്പം എത്തിയത് വാർത്തകളിൽ ഇടംപിടിച്ചത് കഴിഞ്ഞ ദിവസമാണ്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. ഇതോടെ 3 മത്സര പരമ്പര ആതിഥേയരായ വിൻഡീസ് തൂത്തുവാരി. മഴ രസംകൊല്ലിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടി.
തരൂബ (ട്രിനിഡാഡ്) ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ട്വന്റി20യിലും വെസ്റ്റിൻഡീസിനു ജയം. തരൂബയിലെ ബ്രയൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 30 റൺസിനു ജയിച്ച വിൻഡീസ് മൂന്നു മത്സര പരമ്പര ഉറപ്പിച്ചു. ആദ്യ മത്സരം വിൻഡീസ് 7 വിക്കറ്റിനു ജയിച്ചിരുന്നു.
ജോർജ് ടൗൺ (ജമൈക്ക)∙ മാക്സ് 60 കരീബിയൻ ടി10 ക്രിക്കറ്റ് ലീഗിനിടെ പുറത്തായതിന്റെ രോഷം തീർക്കാൻ ഹെൽമറ്റ് ബൗണ്ടറിയിലേക്ക് അടിച്ചുപറത്ത് വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്വെയ്റ്റ്. ഗ്രാൻഡ് കെയ്മൻ ജാഗ്വേഴ്സിനെതിരായ മത്സരത്തിലാണ് ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് താരത്തിന്റെ രോഷ പ്രകടനം.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 40 റൺസ് ജയം. ഇതോടെ 2 മത്സര പരമ്പര ദക്ഷിണാഫ്രിക്ക 1–0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 222 റൺസ് നേടാനേ സാധിച്ചുള്ളൂ.
Results 1-10 of 291