Activate your premium subscription today
സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലാൻഡിനെതിരെ കേരളത്തിന് 209 റൺസിന്റെ കൂറ്റൻ വിജയം. ക്യാപ്റ്റൻ ഷാനിയുടെ ഉജ്വല സെഞ്ചറിയും കീർത്തി ജയിംസിന്റെ 5 വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഗംഭീരജയമൊരുക്കിയത്. സ്കോർ: കേരളം– 50 ഓവറിൽ 7ന് 301. നാഗാലാൻഡ്– 30.2 ഓവറിൽ 92നു പുറത്ത്.
വയനാട് കൽപറ്റ സ്വദേശിനി വി.ജെ.ജോഷിതയിലൂടെ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) വീണ്ടും മലയാളിത്തിളക്കം. ഡബ്ല്യുപിഎൽ മൂന്നാം സീസണു മുന്നോടിയായി ഇന്നലെ നടന്ന മിനി താരലേലത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. ഇതോടെ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ മലയാളി പ്രാതിനിധ്യം നാലായി. ആശ ശോഭന (ബെംഗളൂരു), മിന്നു മണി (ഡൽഹി), സജന സജീവൻ (മുംബൈ) എന്നിവരെ അതതു ടീമുകൾ ലേലത്തിനു മുൻപേ നിലനിർത്തിയിരുന്നു.
അഹമ്മദാബാദ് ∙ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഉത്തരാഖണ്ഡ് താരം നീലം ഭരദ്വാജ്. ദേശീയ സീനിയർ വനിതാ ക്രിക്കറ്റിൽ നാഗലാൻഡിനെതിരായ മത്സരത്തിലാണ് നീലം 137 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയത്.
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം. ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.2 ഓവറിൽ 100 റൺസിന് എല്ലാവരും പുറത്തായി.
ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽപ്രദേശിനെതിരെ കേരളത്തിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അരുണാചൽ 124 റൺസിന് ഓൾഔട്ടായി. 9.3 ഓവറിൽ 38 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ സജന സജീവന്റെ സ്പെല്ലാണ് അരുണാചലിനെ ചുരുട്ടിക്കെട്ടിയത്.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 59 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് വനിതകൾ 40.4 ഓവറിൽ 168 റൺസെടുത്തു പുറത്തായി. 64 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം തേജൽ ഹസബ്നിസാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
തിരുവനന്തപുരം ∙ ദേശീയ വനിത ട്വന്റി20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ ഓൾറൗണ്ടർ ടി.ഷാനി നയിക്കും. വനിതാ ലോകകപ്പ് ടീമിലുള്ള സജന സജീവൻ, അരുന്ധതി റെഡ്ഡി എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി.
ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയോടു തോറ്റ് ഇന്ത്യ. നിർണായക മത്സരത്തിൽ ഒന്‍പതു റൺസ് വിജയമാണ് ഓസീസ് നേടിയത്. 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 47 പന്തുകൾ നേരിട്ട താരം 54 റൺസാണ് അടിച്ചെടുത്തത്
ട്വന്റി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം വിജയം. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദുർബലരായ സ്കോട്ലൻഡിനെതിരെ 10 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റു ചെയ്ത സ്കോട്ലൻഡ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യത്തിലേക്ക് 10 ഓവറില്‍ വിക്കറ്റ് പോകാതെ ഇംഗ്ലണ്ട് എത്തി.
പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി, ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലിന് അരികെ ഓസ്ട്രേലിയ. ദുബായിൽ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസ് ഒൻപതു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഫാത്തിമ സന ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 82 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
Results 1-10 of 131